പുത്തൻ പ്രതീക്ഷകളുമായി കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ജീപ്പ്

ഏറെ പ്രതീക്ഷകളുമായി കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യൻ വിപണിയിൽ പരിചയപ്പെടുത്തി ജീപ്പ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ മോഡൽ ഈ മാസം അവസാനത്തോടെ വിൽപ്പനയ്ക്ക് എത്തും.

പുത്തൻ പ്രതീക്ഷകളുമായി കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ജീപ്പ്

സ്റ്റാൻഡേർഡ് മോഡലിനൊപ്പം എസ്‌യുവിയുടെ പുതുക്കിയ അഡ്വഞ്ചർ-ഓറിയന്റഡ് ട്രെയ്‌ൽഹോക്ക് വേരിയന്റും എഫ്‌സി‌എ അവതരിപ്പിക്കും. നഷ്‌ടപ്പെടുത്തിയ പ്രതാപം തിരിച്ചുപിടിക്കാൻ പുതിയ മാറ്റങ്ങളിലൂടെ സാധിക്കുമെന്നാണ് അമേരിക്കൻ ബ്രാൻഡിന്റെ പ്രതീക്ഷ.

പുത്തൻ പ്രതീക്ഷകളുമായി കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ജീപ്പ്

ഒറ്റനോട്ടത്തിൽ നിലവിലുണ്ടായിരുന്ന മോഡലിൽ നിന്ന് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ കാര്യമായ വ്യത്യാസങ്ങളൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. എന്നിരുന്നാലും മുൻഗാമിയേക്കാൾ കൂടുതൽ അഗ്രസീവാണ് എന്ന കാര്യം ആദ്യകാഴ്ച്ചയിൽ തന്നെ മനസിലാക്കാം.

MOST READ: WR-V ക്രോസ്ഓവസറിനെ പിൻവലിക്കാൻ ഹോണ്ട; പകരമെത്തുന്നത് പുതിയ സബ്-4 മീറ്റർ കോംപാക്‌‌ട് എസ്‌യുവി

പുത്തൻ പ്രതീക്ഷകളുമായി കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ജീപ്പ്

അഴകുള്ള പുറംമോടി

മുൻവശത്ത് ക്രോം ഇൻസേർട്ടുകളും ഉള്ളിലെ ഹണികോമ്പ് മെഷിൽ സിൽവർ ആക്സന്റുകളും ഉപയോഗിച്ച് പുതുതായി രൂപകൽപ്പന ചെയ്ത ഏഴ് സ്ലാറ്റ് ഗ്രിൽ എസ്‌യുവിയിൽ ഇടംപിടിച്ചിരിക്കുന്നു.

പുത്തൻ പ്രതീക്ഷകളുമായി കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ജീപ്പ്

അതോടൊപ്പം എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള പുതിയ എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, പുനർ‌രൂപകൽപ്പന ചെയ്ത ബമ്പർ, ട്വീക്ക്ഡ് ഫോക്സ് സ്‌കിഡ് പ്ലേറ്റ്, വലിയ എയർ ഡാം, പുതിയ ഫോഗ് ലാമ്പുകൾ എന്നിവയെല്ലാം വാഹനനത്തിന്റെ മുൻവശത്തിന് മോടിയേകുന്നുണ്ട്.

MOST READ: സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് പുതിയ മോഡലുകള്‍ ഉള്‍പ്പെടുത്തി മാരുതി

പുത്തൻ പ്രതീക്ഷകളുമായി കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ജീപ്പ്

പിൻ‌ഭാഗത്ത് പുതുക്കിയ റിയർ‌ ബമ്പർ‌ ഡിഫ്യൂസർ‌ ഒഴികെ കാര്യങ്ങൾ‌ വളരെ കേടുപാടുകൾ‌ നിറഞ്ഞതാണ്. നിലവിലെ മോഡലിൽ നിന്ന് അതേ ജോഡി എൽഇഡി ടെയിൽ ‌ലൈറ്റുകളും എസ്‌യുവി മുന്നോട്ട് കൊണ്ടുപോകുന്നു.

പുത്തൻ പ്രതീക്ഷകളുമായി കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ജീപ്പ്

ട്രെയിൽ‌ഹോക്ക് വേരിയൻറ് ഒരു അഡ്വഞ്ചർ-അധിഷ്ഠിത മോഡലാണ്. അതിനാൽ പൂർണമായും കറുത്ത നിറമുള്ള ഫ്രണ്ട് ഗ്രില്ലും ബമ്പറും ഉപയോഗിച്ച് ഇത് കൂടുതൽ പരുക്കൻ രൂപമാണ് ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക്, റെഡ് നിറങ്ങൾ അടങ്ങിയ ബോഡി ഡെക്കലുകളും ഹൂഡ് പ്രദർശിപ്പിക്കുന്നു.

MOST READ: മികച്ച വേഗതയും സുഗമമായ സവാരിയും; ക്രെറ്റയുടെ ഉയര്‍ന്ന പതിപ്പുകളില്‍ ഇനി JK ടയറുകള്‍

പുത്തൻ പ്രതീക്ഷകളുമായി കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ജീപ്പ്

ഫ്രണ്ട് ബമ്പറിൽ ചുവന്ന ടോ ഹുക്കുകൾ പോലും ഇതിന് ലഭിക്കുന്നു. സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് വ്യത്യസ്തമായി പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളും ട്രെയ്‌ൽഹോക്ക് വേരിയന്റിന് ജീപ്പ് സമ്മാനിച്ചിട്ടുണ്ട്. മൊത്തത്തിൽ സ്റ്റാൻഡേർഡ് ഫെയ്‌സ്‌ലിഫ്റ്റഡ് മോഡലിന്റെയും ട്രെയ്‌ൽഹോക്കിന്റെയും രൂപഘടന നിലവിലെ കോമ്പസിന് സമാനമാണെന്ന് പറയാതിരിക്കാൻ വയ്യ.

പുത്തൻ പ്രതീക്ഷകളുമായി കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ജീപ്പ്

പുതുമയോടെ അകത്തളവും

2021 കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയറും പുതുമകളോടെ ഉടച്ചുവാർക്കാൻ ജീപ്പിന് സാധിച്ചു. അതിൽ എഫ്‌സിഎയുടെ ഏറ്റവും പുതിയ യുകണക്‌ട് 5 സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്ന നവീകരിച്ച 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റാണ് ശ്രദ്ധേയം.

MOST READ: ഇന്ത്യൻ വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ ടാറ്റ സഫാരി തിരിച്ചെത്തുന്നു

പുത്തൻ പ്രതീക്ഷകളുമായി കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ജീപ്പ്

അതോടൊപ്പം പുതുക്കിയ ഡാഷ്ബോർഡ് ലേഔട്ടും ക്യാബിനകത്ത് ഒരു ഫ്രെഷ്നെസ് യാത്രക്കാർക്ക് നൽകും. എസി വെന്റുകളിലും കമ്പനി ചെറുതായി മാറ്റംവരുത്തിയിട്ടുണ്ട്. പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ സ്റ്റിച്ചഡ് ലെതർ അപ്ഹോൾസ്റ്ററി, 3-സ്പോക്ക് സ്റ്റിയറിംഗ് വീൽ, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ എന്നിവയും എസ്‌യുവിയുടെ പ്രധാന സവിഷേഷതകളിൽ ഉൾപ്പെടുന്നു.

പുത്തൻ പ്രതീക്ഷകളുമായി കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ജീപ്പ്

എഞ്ചിനും ഗിയർബോക്‌സ് ഓപ്ഷനിലും മാറ്റങ്ങൾ?

1.4 ലിറ്റർ ടർബോ പെട്രോൾ, 2.0 ലിറ്റർ മൾട്ടിജെറ്റ് ഡീസലും ഉൾപ്പെടുന്ന നിലവിലെ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാണ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് കരുത്തേകുന്നത്. അതായത് മാറ്റങ്ങളൊന്നും തന്നെയില്ലാതെ പെട്രോൾ യൂണിറ്റ് 161 bhp പവറും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നുവെന്ന് സാരം.

പുത്തൻ പ്രതീക്ഷകളുമായി കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ജീപ്പ്

മറുവശത്ത് ഡീസൽ എഞ്ചിൻ 170 bhp കരുത്തിൽ 350 Nm torque ആണ് വികസിപ്പിക്കുന്നത്. രണ്ട് യൂണിറ്റുകളും ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയപ്പോൾ പെട്രോളിൽ ഏഴ് സ്പീഡ് ഡിസിടിയും ഓയിൽ ബർണറിൽ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

പുത്തൻ പ്രതീക്ഷകളുമായി കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ജീപ്പ്

ഡീസൽ എഞ്ചിൻ മാത്രമുള്ള സ്റ്റാൻഡേർഡ് മോഡലിൽ 4X4 ഡ്രൈവ്ട്രെയിൻ ഓപ്ഷണലായി വാഗ്ദാനം ചെയ്യുന്നു. ട്രെയിൽഹോക്ക് വകഭേദം ഫോർവീൽ ഡ്രൈവ് സജ്ജീകരണം സ്റ്റാൻഡേർഡായാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ കോമ്പസിനായുള്ള ഉത്പാദനം മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്തുള്ള രഞ്ജംഗാവിലെ കമ്പനിയുടെ പ്ലാന്റിൽ ആരംഭിച്ചതായാണ് റിപ്പോർട്ട്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
2021 Jeep Compass Facelift Unveiled In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X