കോടീശ്വരൻമാരിലെ കോടീശ്വരനായി ടെസ്‌ലയുടെ എലോൺ മസ്‌ക്; വിജയഗാഥ ഇങ്ങനെ

ലോകത്തിലെ ഏറ്റവും ധനികനെന്ന ബഹുമതി നേടി ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയുടെ സ്ഥാപകൻ എലോൺ മസ്‌ക്. ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്നാണ് അമേരിക്കക്കാരൻ ഈ നേട്ടം കൈവരിച്ചത്.

കോടീശ്വരൻമാരിലെ കോടീശ്വരനായി ടെസ്‌ലയുടെ എലോൺ മസ്‌ക്

188.5 ബില്യൺ യുഎസ് ഡോളറാണ് മസ്‌ക്കിന്റെ ആസ്‌തി. ഇത് 14 ലക്ഷം കോടി രൂപയോളം വരും. 2017 ഒക്‌ടോബർ മുതൽ ബെസോസ് കൈയടക്കിവെച്ചിരുന്ന നേട്ടമാണ് മസ്‌ക് സ്വന്തമാക്കിയത്. ബെസോസിന്റെ ആസ്‌തി ഇപ്പോൾ 18,750 കോടി ഡോളറാണ് അതായത് 13.74 ലക്ഷം കോടി രൂപ.

കോടീശ്വരൻമാരിലെ കോടീശ്വരനായി ടെസ്‌ലയുടെ എലോൺ മസ്‌ക്

20 ശതമാനം ഓഹരി പങ്കാളിത്തമുള്ള ടെസ്‌ല ഓഹരികളുടെ വിലക്കുതിപ്പാണ് എലോൺ മസ്ക്കിന് നേട്ടമായത്. ബഹിരാകാശത്ത് ആളുകളെ എത്തിക്കാനും തിരിച്ചു കൊണ്ടുവരാനുമുള്ള ടാക്‌സികള്‍ നിര്‍മിച്ച ആളാണ് ഇദ്ദേഹം എന്ന കാര്യവും ശ്രദ്ധേയമാണ്. ഇതിനായാണ് സ്‌പേയ്‌സ് എക്‌സ് എന്ന കമ്പനി ആരംഭിച്ചതും.

MOST READ: ഇന്ത്യൻ വിപണിയിൽ ഉടൻ എത്താനൊരുങ്ങുന്ന നാല് എസ്‌യുവികൾ

കോടീശ്വരൻമാരിലെ കോടീശ്വരനായി ടെസ്‌ലയുടെ എലോൺ മസ്‌ക്

കഴിഞ്ഞ 12 മാസത്തിനുള്ളിൽ ടെസ്‌ലയുടെ ഓഹരി വിലയിൽ 750 ശതമാനം വർധനയുണ്ടായതിനാൽ മസ്‌ക്കിന്റെ മൊത്തം മൂല്യം 150 ബില്ല്യൺ യുഎസ് ഡോളറായി ഉയരുകയായിരുന്നു. ശക്തമായ വിൽപ്പന, സ്ഥിരമായ ലാഭം, കമ്പനിയുടെ ചൈനീസ് പ്രവേശനം തുടങ്ങിയ കാര്യങ്ങളാണ് എലോൺ മസ്ക്കിനെ തുണച്ചത്.

കോടീശ്വരൻമാരിലെ കോടീശ്വരനായി ടെസ്‌ലയുടെ എലോൺ മസ്‌ക്

ഒരു പക്ഷേ ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള സ്വത്ത് സമ്പാദനവും മസ്ക്കിനുള്ളതാണ്. മൈക്രോസോഫ്‌റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സിനെ പിന്തള്ളിയാണ് 2020-ൽ ലോകത്തെ രണ്ടാമത്തെ വലിയ ശതകോടീശ്വര പട്ടം എലോൺ മസ്‌ക് കഴിഞ്ഞവർഷം സ്വന്തമാക്കിയത്.

MOST READ: മാരുതി 5-ഡോർ ജിംനി 2022-ൽ വിപണിയിലേക്ക്; സാധ്യതകൾ ഇങ്ങനെ

കോടീശ്വരൻമാരിലെ കോടീശ്വരനായി ടെസ്‌ലയുടെ എലോൺ മസ്‌ക്

മനുഷ്യ ജനസംഖ്യയെ തുടച്ചുനീക്കുന്ന മഹാമാരി പോലുള്ള ഒരു മഹാദുരന്തത്തിൽ തുടച്ചുമാറ്റപ്പെടാതിരിക്കാൻ മനുഷ്യരും ഭൂമിയിലെ മറ്റ് ജീവജാലങ്ങളും ചൊവ്വയിലേക്ക് കുടിയേറേണ്ടിവരുമെന്നാണ് എലോൺ മസ്‌ക്കിന്റെ വാദം.

കോടീശ്വരൻമാരിലെ കോടീശ്വരനായി ടെസ്‌ലയുടെ എലോൺ മസ്‌ക്

ചൊവ്വയെ ഭൂമിയുടെ കോളനി ആക്കുക എന്ന എലോണിന്റെ ലക്ഷ്യമാണ് ഇതിനുപിന്നിലുള്ളത്. സ്‌പെയ്‌സ് എക്‌സിലൂടെ നാസയുടെ രണ്ടു ബഹിരാകാശയാത്രികർ അന്താരാഷ്ട്ര സ്പെ‌യ്‌സ് സ്റ്റേഷനിലേക്ക് കുതിച്ചുയർന്നത് മസ്ക്കിന്റെ ടാക്സി റോക്കറ്റിലായിരുന്നു. വിജയകരമായി ദൗത്യം പൂർത്തിയാക്കി റോക്കറ്റ് തിരിച്ചെത്തുകയും ചെയ്തു.

MOST READ: ഫോർഡ് കാറുകളിലുമുണ്ട് എഞ്ചിൻ ഐഡിൾ ഷട്ട്‌ഡൗൺ സാങ്കേതികവിദ്യ

കോടീശ്വരൻമാരിലെ കോടീശ്വരനായി ടെസ്‌ലയുടെ എലോൺ മസ്‌ക്

ടെസ്‌ല എന്ന ഇലക്ട്രിക് കാർ നിർമാതാക്കൾ ഓരോ വർഷവും അര ദശലക്ഷം കാറുകളാണ് ഉത്പാദിപ്പിക്കുന്നത്. ഫോർഡ് മോട്ടോർ കമ്പനി, ജനറൽ മോട്ടോർസ് എന്നിവപോലുള്ള അമേരിക്കൻ ബ്രാൻഡുകളേക്കാൾ വിലമതിപ്പാണ് ടെസ്‌ലക്കുള്ളതും.

കോടീശ്വരൻമാരിലെ കോടീശ്വരനായി ടെസ്‌ലയുടെ എലോൺ മസ്‌ക്

പ്രധാനമായും ഫസ്റ്റ് മൂവർ നേട്ടമുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഇലക്ട്രിക് കാർ നിർമാണ കമ്പനിയുമാണ്. ഒരു കാർ കമ്പനിയെക്കാൾ ഒരു ടെക്നോളജി കമ്പനിയായാണ് ടെസ്‌ലയെ എലോൺ മസ്‌ക് കാണുന്നത്.

MOST READ: ബ്രെസയെ താഴെയിറക്കി വെന്യു; 2020 ഡിസംബറിലെ എസ്‌യുവി ശ്രേണിയിലെ വില്‍പ്പന ഇങ്ങനെ

കോടീശ്വരൻമാരിലെ കോടീശ്വരനായി ടെസ്‌ലയുടെ എലോൺ മസ്‌ക്

ടെസ്‌ല ഇന്ത്യയിലേക്കും

ലോകത്തിലെ ഏറ്റവും വലിയ കാർ വിപണികളിലൊന്നായ ടെസ്‌ല ഇന്ത്യയിലേക്കും ഒരുങ്ങുകയാണ്. ആഭ്യന്തര വിപണിയിലേക്കുള്ള പ്രവേശനം 2021 മധ്യത്തോടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ തന്നെ ഇലക്ട്രിക് കാറുകൾ പൂർണമായും നിർമിച്ച യൂണിറ്റുകളായി (CBU) ഇറക്കുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോടീശ്വരൻമാരിലെ കോടീശ്വരനായി ടെസ്‌ലയുടെ എലോൺ മസ്‌ക്

കാലക്രമേണ ടെസ്‌ല അസംബ്ലി സൗകര്യമായി അല്ലെങ്കിൽ ഇന്ത്യയിൽ ഒരു സമ്പൂർണ ഉത്‌പാദന കേന്ദ്രം സ്ഥാപിക്കുമെന്ന സൂചനയുമുണ്ട്. അതിനായി കർണാടക സർക്കാരുമായി ചർച്ചയിലാണ് മസ്‌ക്.

കോടീശ്വരൻമാരിലെ കോടീശ്വരനായി ടെസ്‌ലയുടെ എലോൺ മസ്‌ക്

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ബുക്കിംഗ് തുറന്നപ്പോൾ നിരവധി ഇന്ത്യക്കാർ കാർ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ടെന്ന വസ്തുത കണക്കിലെടുത്ത് രാജ്യത്ത് ആദ്യം വിൽക്കുന്ന ടെസ്‌ല ഇലക്ട്രിക് കാർ മോഡൽ 3 ആയിരിക്കും. ഇതിന് ഏകദേഷം 30 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നതും.

Most Read Articles

Malayalam
English summary
Tesla Founder Elon Musk Becomes World’s Richest Man. Read in Malayalam
Story first published: Saturday, January 9, 2021, 11:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X