ബ്രെസയെ താഴെയിറക്കി വെന്യു; 2020 ഡിസംബറിലെ എസ്‌യുവി ശ്രേണിയിലെ വില്‍പ്പന ഇങ്ങനെ
ഇന്ത്യന്‍ വിപണിയിലെ ജനപ്രീയ ശ്രേണികളില്‍ ഒന്നാണ് എസ്‌യുവികളുടേത്. മാസങ്ങള്‍ പിന്നിടുമ്പോള്‍ ഈ ശ്രേണിയില്‍ ആവശ്യക്കാര്‍ ഏറുന്നതും കാണാന്‍ സാധിക്കും.

നിര്‍മ്മാതാക്കള്‍ എല്ലാവരും തന്നെ ഈ ശ്രേണിയില്‍ അവരവരുടേതായ മോഡലുകള്‍ എത്തിച്ച് മത്സരം കടുപ്പമേറിയതാക്കുകയാണ്. 2020 ഡിസംബര്‍ മാസത്തിലെ വില്‍പ്പന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

2020 ഡിസംബര്‍ മാസത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എസ്‌യുവി ഹ്യുണ്ടായി വെന്യുവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം ഇത് 12,313 യൂണിറ്റുകളുടെ വില്‍പ്പനയാണ് വാഹനത്തിന് ലഭിച്ചത്.
MOST READ: മുഖം മിനുക്കി 2021 ഗ്രാൻഡ് ചെറോക്കി അവതരിപ്പിച്ച് ജീപ്പ്

2019-ല്‍ ഇതേ കാലയളവില്‍ വില്‍പ്പന 9,521 യൂണിറ്റായിരുന്നു. വാര്‍ഷിക വില്‍പ്പന പരിശോധിച്ചാല്‍ 29 ശതമാനം വില്‍പ്പന വര്‍ധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 12,251 യൂണിറ്റുകളുടെ വില്‍പ്പനയുമായി വിറ്റാര ബ്രെസ രണ്ടാം സ്ഥാനത്തെത്തി. എന്നിരുന്നാലും, 2019-ലെ ഇതേ 13,658 യൂണിറ്റുകളുടെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 10 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

10,592 യൂണിറ്റുകളുടെ വില്‍പ്പനയുമായി ക്രെറ്റ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,713 യൂണിറ്റായിരുന്നു വില്‍പ്പന. 58 ശതമാനമാണ് വില്‍പ്പനയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. പുതുതലമുറ ക്രെറ്റയ്ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും സമീപ ഭാവിയിലും ഇത് തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
MOST READ: മാരുതിയുടെ വിപണി ലക്ഷ്യമിട്ട് ടാറ്റ; പരീക്ഷണയോട്ടം നടത്തി ടിയാഗൊ സിഎന്‍ജി

ക്രെറ്റയ്ക്ക് പിന്നിലായി നാലാമത്തെ എസ്‌യുവിയായി നെക്സോണ്‍ സബ്-ഫോര്‍ മീറ്റര്‍ എസ്‌യുവി ഇടംപിടിച്ചു. 2019-ല്‍ ഇതേ കാലയളവില്‍ 4,350 യൂണിറ്റുകളില്‍ നിന്ന് 6,835 യൂണിറ്റുകള്‍ ഈ വര്‍ഷം വിറ്റഴിക്കാന്‍ ടാറ്റയ്ക്ക് സാധിച്ചു. 57 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

5,959 യൂണിറ്റുകളുടെ വില്‍പ്പനയുമായി കോംപാക്ട് എസ്‌യുവിയായ കിയ സോനെറ്റിന് അഞ്ചാം സ്ഥാനം തുടരാനായി. കഴിഞ്ഞ മാസം 5,608 യൂണിറ്റാണ് സെല്‍റ്റോസ് രേഖപ്പെടുത്തിയത്. 2019-ല്‍ ഇതേ കാലയളവില്‍ ഇത് 4,645 യൂണിറ്റായിരുന്നു. 21 ശതമാനം വളര്‍ച്ച കൈവരിക്കാനും കമ്പനിക്ക് സാധിച്ചു.

2019 ഡിസംബറില്‍ 2,132 യൂണിറ്റുകളില്‍ നിന്ന് 3,974 യൂണിറ്റുകള്‍ രേഖപ്പെടുത്തിയതിനാല്‍ പട്ടികയില്‍ ഏഴാമതായി സ്ഥാനം പിടിക്കാന്‍ മഹിന്ദ്ര XUV300-യ്ക്ക് സാധിച്ചു. 86 ശതമാനത്തിന്റെ മികച്ച വളര്‍ച്ചയാണ് മോഡലില്‍ കമ്പനിക്ക് നേടാനായത്.

2019 ഡിസംബറില്‍ വിറ്റ 3,021 യൂണിറ്റുകളില്‍ നിന്ന് 2020 ഡിസംബറില്‍ 3,430 യൂണിറ്റുമായി ഹെക്ടര്‍ എട്ടാം സ്ഥാനത്തെത്തി. 14 ശതമാനം വളര്‍ച്ചയാണ് ഹെക്ടറിന്റെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.
MOST READ: ഫോർഡ് കാറുകളിലുമുണ്ട് എഞ്ചിൻ ഐഡിൾ ഷട്ട്‌ഡൗൺ സാങ്കേതികവിദ്യ

വില്‍പ്പനയില്‍ 7 ശതമാനം ഇടിവുമായി മഹീന്ദ്ര സ്‌കോര്‍പിയോ ആണ് ഒമ്പതാം സ്ഥാനത്ത്. കഴിഞ്ഞ മാസം 3,417 യൂണിറ്റുകള്‍ മാത്രം വിറ്റപ്പോള്‍ പോയ വര്‍ഷം ഇതേ കാലയളവില്‍ 3,656 യൂണിറ്റുകളായി വില്‍പ്പന. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അരങ്ങേറ്റം കുറിച്ച മഹീന്ദ്ര ഥാര്‍ ആണ് അവസാന സ്ഥാനത്ത്.

മികച്ച സ്വീകാര്യതയാണ് ഉപഭോക്താക്കളില്‍ നിന്ന് വാഹനത്തിന് ലഭിക്കുന്നത്.

2,296 യൂണിറ്റുകളുമായി വില്‍പ്പന പോയ മാസം നേടനും കമ്പനി സാധിച്ചു. വരും മാസങ്ങളിലും മികച്ച വില്‍പ്പന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.


Click it and Unblock the Notifications








