മാരുതിയുടെ വിപണി ലക്ഷ്യമിട്ട് ടാറ്റ; പരീക്ഷണയോട്ടം നടത്തി ടിയാഗൊ സിഎന്‍ജി

ടാറ്റ മോട്ടോർസിൽ നിന്നുള്ള ജനപ്രീയ എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡലാണ് ടിയാഗൊ. ശ്രേണിയിൽ മികച്ച പ്രകടനമാണ് വർഷങ്ങളായി വാഹനം കാഴ്ചവെയ്ക്കുന്നതും.

പരീക്ഷണയോട്ടം നടത്തി ടിയാഗൊ സിഎൻജി; മാരുതിയുടെ വിപണി ലക്ഷ്യമിട്ട് ടാറ്റ

ഈ വർഷത്തിന്റെ തുടക്കത്തിലാണ് ടാറ്റ നവീകരിച്ച ടിയാഗൊ അവതരിപ്പിക്കുന്നത്. എഞ്ചിൻ നവീകരണത്തിന് പുറമേ ഡിസൈനിലും കാര്യമായ മാറ്റങ്ങൾ കമ്പനി ടിയാഗൊയ്ക്ക് സമ്മാനിച്ചു.

പരീക്ഷണയോട്ടം നടത്തി ടിയാഗൊ സിഎൻജി; മാരുതിയുടെ വിപണി ലക്ഷ്യമിട്ട് ടാറ്റ

ആഭ്യന്തരമായി വികസിപ്പിച്ച ടർബോചാർജ്ഡ് യൂണിറ്റ് 4,000 rpm-ൽ 70 bhp കരുത്തും 1,800-3,000 rpm-ൽ 140 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ടിയാഗൊ ആദ്യമായി 2016 ഏപ്രിലിൽ അവതരിപ്പിച്ചപ്പോൾ നൽകിയ അതേ എഞ്ചിൻ തന്നെയാണ് 2017 മാർച്ചിൽ ടിഗോറിലും പ്രത്യക്ഷപ്പെട്ടത്.

MOST READ: എംജിയുടെ 2021 പാക്കേജിനെക്കുറിച്ച് കൂടുതലറിയാം: ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റ്‌ ഫസ്റ്റ് ലുക്ക് റിവ്യൂ

പരീക്ഷണയോട്ടം നടത്തി ടിയാഗൊ സിഎൻജി; മാരുതിയുടെ വിപണി ലക്ഷ്യമിട്ട് ടാറ്റ

പിന്നീട് ഇന്ധനക്ഷമതയുള്ള പവർട്രെയിൻ ഇല്ലാത്തതിന്റെ പോരായ്മയിലേക്ക് ഇത് നയിച്ചു. അടുത്തിടെ, മാരുതി സുസുക്കി S-സിഎൻജി ലൈനപ്പ് വിപുലീകരിച്ച് ഉയർന്ന ഇന്ധനക്ഷമത ലക്ഷ്യമിട്ട് ഒരു അധിക വാങ്ങൽ ഓപ്ഷൻ നൽകി.

പരീക്ഷണയോട്ടം നടത്തി ടിയാഗൊ സിഎൻജി; മാരുതിയുടെ വിപണി ലക്ഷ്യമിട്ട് ടാറ്റ

സിഎൻജി ശ്രേണി വിപുലീകരിക്കാനൊരുങ്ങുകയാണ് ഇപ്പോൾ ടാറ്റയും. സിഎൻജി-സ്‌പെക്ക് ടിയാഗൊയെയും ടിഗോറിനെയും തിരിച്ച് വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ഇത് വ്യക്തമാക്കി പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങൾ പുറത്തുവരുകയും ചെയ്തു.

MOST READ: മാരുതി 5-ഡോർ ജിംനി 2022-ൽ വിപണിയിലേക്ക്; സാധ്യതകൾ ഇങ്ങനെ

പരീക്ഷണയോട്ടം നടത്തി ടിയാഗൊ സിഎൻജി; മാരുതിയുടെ വിപണി ലക്ഷ്യമിട്ട് ടാറ്റ

പുറത്തുവന്നിരിക്കുന്ന ചിത്രത്തിൽ, വാഹനത്തിന് നമ്പർ 5 ടിയാഗൊ XZ ബിഎസ് VI സിഎൻജി എന്ന് എഴുതിയിരിക്കുന്നത് കാണാം. ടിയാഗൊ നിലവിൽ XE, XT, XZ, XZ +, XZA (AMT) വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു.

പരീക്ഷണയോട്ടം നടത്തി ടിയാഗൊ സിഎൻജി; മാരുതിയുടെ വിപണി ലക്ഷ്യമിട്ട് ടാറ്റ

4.70 ലക്ഷം രൂപ മുതൽ 6.74 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. പെട്രോൾ മാനുവലിൽ 19.8 കിലോമീറ്റർ മൈലേജും അഞ്ച് സ്പീഡ് എഎംടി പതിപ്പിൽ 23.84 കിലോമീറ്റർ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്.

MOST READ: ഇന്ത്യൻ വിപണിയിൽ ഉടൻ എത്താനൊരുങ്ങുന്ന നാല് എസ്‌യുവികൾ

പരീക്ഷണയോട്ടം നടത്തി ടിയാഗൊ സിഎൻജി; മാരുതിയുടെ വിപണി ലക്ഷ്യമിട്ട് ടാറ്റ

എന്നാൽ സിഎൻജി പതിപ്പിൽ 30 കിലോമീറ്ററിനടുത്ത് മൈലേജ് ടാർഗെറ്റ് ചെയ്യാനാകുമെന്നാണ് റിപ്പോർട്ട്. ഇത് 1.2 ലിറ്റർ ഗ്യാസോലിൻ മില്ലുമായി ജോടിയാക്കുന്നു, ഈ എഞ്ചിൻ 6,000 rpm-ൽ 86 bhp കരുത്തും 3,300 rpm-ൽ 113 Nm torque ഉം വികസിപ്പിക്കുന്നു.

പരീക്ഷണയോട്ടം നടത്തി ടിയാഗൊ സിഎൻജി; മാരുതിയുടെ വിപണി ലക്ഷ്യമിട്ട് ടാറ്റ

സിഎൻജി വേരിയന്റിൽ പവർ, ടോർക്ക് കണക്കുകൾ കുറയുമെന്നും സൂചനയുണ്ട്. അതേസമയം കൂടുതൽ മൈലേജ് ആഗ്രഹിക്കുന്നവരെ കൂടി ബ്രാൻഡിലേക്ക് അടുപ്പിക്കാനുകും കമ്പനി പദ്ധതിയിടുന്നുത്.

MOST READ: കൈ നിറയെ ആനുകൂല്യങ്ങളുമായി നിസാന്‍ കിക്‌സ് ഇപ്പോള്‍ സ്വന്തമാക്കാം

പരീക്ഷണയോട്ടം നടത്തി ടിയാഗൊ സിഎൻജി; മാരുതിയുടെ വിപണി ലക്ഷ്യമിട്ട് ടാറ്റ

ഇതിന്റെ ഭാഗമായി സിഎൻജി മോഡലുകളായ ടിയാഗൊ, ടിഗോർ പതിപ്പുകൾ ഉടൻ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രാൻഡിൽ നിന്നും പ്രതിമാസം മികച്ച വിൽപ്പന നേടുന്ന മോഡൽ കൂടിയാണ് ടിയാഗൊ.

പരീക്ഷണയോട്ടം നടത്തി ടിയാഗൊ സിഎൻജി; മാരുതിയുടെ വിപണി ലക്ഷ്യമിട്ട് ടാറ്റ

സിഎൻജി പതിപ്പ് എത്തുന്നതോടെ വിൽപ്പന ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ. പുതിയ ബിഎസ് VI എഞ്ചിനൊപ്പം വാഹനത്തിന്റെ ഡിസൈനിലും കമ്പനി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ ടിയാഗൊ ഫെയ്സ്ലിഫ്റ്റിൽ ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈനാണ് ഇടംപിടിച്ചിരിക്കുന്നത്.

പരീക്ഷണയോട്ടം നടത്തി ടിയാഗൊ സിഎൻജി; മാരുതിയുടെ വിപണി ലക്ഷ്യമിട്ട് ടാറ്റ

പുതിയ ഫോഗ്‌ലാമ്പ്, സ്‌പോർട്ടിയായ മുൻ പിൻ ബമ്പറുകൾ, മുൻപിലേക്ക് അൽപ്പം തള്ളി നിൽക്കുന്ന ബോണറ്റ് എന്നിവയാണ് പുതിയ പതിപ്പിലെ പ്രധാന മാറ്റങ്ങൾ. 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് കരുത്ത്.

പരീക്ഷണയോട്ടം നടത്തി ടിയാഗൊ സിഎൻജി; മാരുതിയുടെ വിപണി ലക്ഷ്യമിട്ട് ടാറ്റ

എഞ്ചിൻ നിലവിൽ 83 bhp കരുത്തിൽ 114 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. പുതിയ സുരക്ഷ മാനദണ്ഡങ്ങൾക്കനുസരിച്ച്, 2020 ടിയാഗൊ എല്ലാ വകഭേദങ്ങളിലും സ്റ്റാൻഡേർഡായി ഡ്യുവൽ എയർബാഗുകൾ, എബിഎസ്, ഇബിഡി എന്നീ സുരക്ഷ സംവിധാനങ്ങളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

Source: GaadiWaadi

Most Read Articles

Malayalam
English summary
Tata Tiago CNG Spied On Testing. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X