മാരുതി 5-ഡോർ ജിംനി 2022-ൽ വിപണിയിലേക്ക്; സാധ്യതകൾ ഇങ്ങനെ

മാരുതി ജിംനിയെന്ന കോംപാക്‌ട് 3-ഡോർ എസ്‌യുവിയുടെ ഇന്ത്യൻ അരങ്ങേറ്റത്തിന്റെ കൊണ്ടുപിടിച്ച ചർച്ചകളാണ് പോയ വർഷം വാഹന പ്രേമികൾക്കിടയിൽ നടന്നത്. ഇന്നും അഭ്യൂഹങ്ങൾക്ക് കുറവെന്നുമില്ലെങ്കിലും ഇതിനെ കുറിച്ച് മാരുതി സുസുക്കി മൗനം പാലിക്കുകയാണ്.

മാരുതി 5-ഡോർ ജിംനി 2022-ൽ വിപണിയിലേക്ക്; സാധ്യതകൾ ഇങ്ങനെ

ഹരിയാനയിലെ മാരുതിയുടെ പ്ലാന്റിൽ മാരുതി ജിംനിക്കായുള്ള ഉത്പാദനവും ഇതിനിടയിൽ തുടങ്ങി. ആഗോള വിപണിയിൽ വലിയ ഡിമാൻഡുള്ളതിനാൽ അവരുടെ മാതൃ കമ്പനിയായ സുസുക്കി ഇന്ത്യൻ സൗകര്യം ഉപയോഗിക്കുന്നുവെന്നാണ് മാരുതി പിന്നീട് വ്യക്തമാക്കിയത്.

മാരുതി 5-ഡോർ ജിംനി 2022-ൽ വിപണിയിലേക്ക്; സാധ്യതകൾ ഇങ്ങനെ

എസ്‌യുവിയുടെ 3-ഡോർ വേരിയന്റാണ് നിലവിൽ ഇന്ത്യയിൽ നിർമിക്കുന്നത്. എന്നാൽ ഇത് ഇന്ത്യയിൽ അവതരിപ്പിക്കില്ല എന്ന കാര്യവും ഏതാണ്ട് ഉറപ്പാണ്. പകരം ഒരു അഞ്ച്-ഡോർ മോഡലിനെയാകും മാരുതി ആഭ്യന്തര വിപണിക്കായി ഒരുക്കുക.

MOST READ: പുതുവർഷത്തിൽ പുതിയ തുടക്കത്തിനായി മാരുതി; മോഡലുകൾക്ക് കിടിലൻ ഓഫറുകൾ

മാരുതി 5-ഡോർ ജിംനി 2022-ൽ വിപണിയിലേക്ക്; സാധ്യതകൾ ഇങ്ങനെ

പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ജിംനിയുടെ ഈ വേരിയന്റിന് YWD എന്ന് രഹസ്യനാമം കമ്പനി നൽകി. 5-ഡോർ മാരുതി ജിംനിയുടെ രേഖാചിത്രം അന്തിമമാക്കി മാരുതി പാർട്‌സ് വിതരണക്കാർക്ക് അയച്ചിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്. അതിൽ 2022 ജൂലൈയിൽ അവതരണ സമയവും ബ്രാൻഡ് സൂചിപ്പിച്ചിട്ടുണ്ട്.

മാരുതി 5-ഡോർ ജിംനി 2022-ൽ വിപണിയിലേക്ക്; സാധ്യതകൾ ഇങ്ങനെ

5-ഡോർ ജിംനി 3-ഡോർ കോംപാക്‌ട് മോഡലിന് സമാനമായിരിക്കും. അതായത് ഡിസൈൻ വിശദാംശങ്ങളിൽ റൗണ്ട് ഹെഡ്‌ലാമ്പുകൾ, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകൾ, ഫൈവ് സ്ലാറ്റ് ഫ്രണ്ട് ഗ്രിൽ, റിയർ ബമ്പറിൽ ഇന്റഗ്രേറ്റഡ് ടെയിൽ ലൈറ്റുകൾ എന്നിവയുൾപ്പെടെ നിലവിലെ തലമുറ ജിംനിയുടെ സിഗ്നേച്ചർ ഡിസൈൻ ഘടകങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു.

MOST READ: സഫാരിയില്‍ 4X4 ഡ്രൈവ് അവതരിപ്പിക്കുമെന്ന സൂചനയുമായി ടാറ്റ

മാരുതി 5-ഡോർ ജിംനി 2022-ൽ വിപണിയിലേക്ക്; സാധ്യതകൾ ഇങ്ങനെ

16 ഇഞ്ച് ഹബ്ലെസ് അലോയ് വീലുകളാൽ പൂർത്തിയാക്കിയ പതിവ് ബോക്സി രൂപകൽപ്പന തന്നെയാകും ഇത് വഹിക്കുന്നു. അളവുകളുടെ കാര്യത്തിൽ 3-ഡോർ ജിംനി സിയറ പതിപ്പിന് 3550 മില്ലീമീറ്റർ നീളവും 1645 മില്ലീമീറ്റർ വീതിയും 1730 മില്ലീമീറ്റർ ഉയരവുമാണുള്ളത്.

മാരുതി 5-ഡോർ ജിംനി 2022-ൽ വിപണിയിലേക്ക്; സാധ്യതകൾ ഇങ്ങനെ

അതേസമയം വീൽബേസ് 2250 മില്ലിമീറ്ററാണ്. 5-ഡോറുകളുള്ള ജിംനിക്ക് 3995 മില്ലിമീറ്ററായിരിക്കും പ്രതീക്ഷിക്കുന്നത്. ഇത് 4 മീറ്ററിൽ താഴെ വലിപ്പം സൂക്ഷിക്കാൻ കമ്പനിയെ സഹായിച്ചേക്കും. എന്നാൽ ജിംനിയുടെ മറ്റ് അളവുകളിൽ മാറ്റങ്ങൾ ഉണ്ടായേക്കാം.

MOST READ: ഇന്ത്യൻ വിപണിയിൽ ഉടൻ എത്താനൊരുങ്ങുന്ന നാല് എസ്‌യുവികൾ

മാരുതി 5-ഡോർ ജിംനി 2022-ൽ വിപണിയിലേക്ക്; സാധ്യതകൾ ഇങ്ങനെ

മാരുതി സുസുക്കിയുടെ ഇന്ത്യയുടെ മുൻനിര മോഡലുകളായ വിറ്റാര ബ്രെസ, എസ്-ക്രോസ്, സിയാസ് എന്നിവയ്ക്ക് കരുത്തു പകരുന്ന അതേ 1.5 ലിറ്റർ കെ-സീരീസ്, മാവ്-സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയാകും 5-ഡോർ മാരുതി ജിംനിക്കും തുടിപ്പേകുക.

മാരുതി 5-ഡോർ ജിംനി 2022-ൽ വിപണിയിലേക്ക്; സാധ്യതകൾ ഇങ്ങനെ

ഇത് പരമാവധി 102 bhp പവറും 138 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാകും. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 4 സ്പീഡ് ടോർഖ് കൺവെർട്ടർ ഉപയോഗിച്ചായിരിക്കും ഗിയർബോക്സ് തെരഞ്ഞെടുക്കാൻ സാധിക്കുക. 4WD ലോ-റേഞ്ച് ട്രാൻസ്ഫർ കേസിനൊപ്പം സ്റ്റാൻഡേർഡ് ഓപ്ഷനായിരിക്കും.

MOST READ: പുതുവർഷത്തിൽ പുതിയ തുടക്കത്തിനായി മാരുതി; മോഡലുകൾക്ക് കിടിലൻ ഓഫറുകൾ

മാരുതി 5-ഡോർ ജിംനി 2022-ൽ വിപണിയിലേക്ക്; സാധ്യതകൾ ഇങ്ങനെ

നാലാം തലമുറ ജിംനി ഇന്ത്യയിലെ പുതുതലമുറ മാരുതി ജിപ്സി എന്ന് പുനർനാമകരണം ചെയ്യുമെന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. ഏറ്റവും പുതിയ വാഹന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ക്ലാസിക് ഓഫ്-റോഡർ 2018-ൽ വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു.

മാരുതി 5-ഡോർ ജിംനി 2022-ൽ വിപണിയിലേക്ക്; സാധ്യതകൾ ഇങ്ങനെ

ഇന്ത്യയിൽ മഹീന്ദ്ര ഥാർ, ഫോഴ്‌സ് ഗൂർഖ എന്നീ ഓഫ്-റോഡർ മോഡലുകളുമായി നേരിട്ട് മാറ്റുരയ്ക്കാൻ പ്രാപ്‌തമായിരിക്കും മാരുതി ജിംനി. അതായത് വാഹനം ഒരു ലൈഫ്-സ്റ്റൈൽ എസ്‌യുവി ശ്രേണിയിലേക്കാണ് എത്തുന്നതെങ്കിലും ഓഫ്-റോഡിംഗ് കഴിവുകളും വരാനിരിക്കുന്ന ജിംനിക്ക് ഉണ്ടായിരിക്കുമെന്ന് സാരം.

Most Read Articles

Malayalam
English summary
Maruti Jimny SUV India Launch In July 2022. Read in Malayalam
Story first published: Friday, January 8, 2021, 11:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X