സഫാരിയില്‍ 4X4 ഡ്രൈവ് അവതരിപ്പിക്കുമെന്ന സൂചനയുമായി ടാറ്റ

വാഹന പ്രേമികളെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം ടാറ്റ നടത്തിയത്. വരാനിരിക്കുന്ന 7 സീറ്റര്‍ എസ്‌യുവിയെ സഫാരി എന്ന് നാമകരണം ചെയ്യുമെന്ന് ടാറ്റ സ്ഥിരീകരിച്ചു.

സഫാരിയില്‍ 4X4 ഡ്രൈവ് അവതരിപ്പിക്കുമെന്ന സൂചനയുമായി ടാറ്റ

വാഹനം ഉടന്‍ തന്നെ ആഭ്യന്തര വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ അതിന്റെ പ്രധാന ഉത്പ്പന്നത്തിനൊപ്പം ഐക്കണിക് സഫാരി നെയിംപ്ലേറ്റിനെ പുനരുജ്ജീവിപ്പിക്കും.

സഫാരിയില്‍ 4X4 ഡ്രൈവ് അവതരിപ്പിക്കുമെന്ന സൂചനയുമായി ടാറ്റ

ഗ്രാവിറ്റാസ് എന്ന കോഡ്‌നാമമുള്ള എസ്‌യുവി 2020 ഓട്ടോ എക്സ്പോയിലാണ് അനാച്ഛാദനം ചെയ്യുന്നത്. അന്നുമുതല്‍ ഇന്ത്യന്‍ വിപണിയില്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മോഡല്‍ കൂടിയാണിത്.

MOST READ: പുതുവർഷത്തിൽ പുതിയ തുടക്കത്തിനായി മാരുതി; മോഡലുകൾക്ക് കിടിലൻ ഓഫറുകൾ

സഫാരിയില്‍ 4X4 ഡ്രൈവ് അവതരിപ്പിക്കുമെന്ന സൂചനയുമായി ടാറ്റ

സഫാരിയുടെ പ്രീ-ലോഞ്ച് ബുക്കിംഗ് ഈ മാസം ആരംഭിക്കുമെന്നും കമ്പനി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഇത് അതിന്റെ ഒമേഗ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

സഫാരിയില്‍ 4X4 ഡ്രൈവ് അവതരിപ്പിക്കുമെന്ന സൂചനയുമായി ടാറ്റ

ഈ മാസം അവസാനത്തോടെ വിപണിയിലെത്തുന്ന സഫാരിയുടെ നിര്‍മ്മാണം ഇതിനകം തന്നെ നടക്കുന്നുണ്ടെന്നാണ് സൂചന. പ്രൊഡക്ഷന്‍ പതിപ്പ് ഉടന്‍ തന്നെ ഷോറൂമുകളില്‍ എത്തും. അവസാന പാദത്തോടെ കാറിന്റെ ഡെലിവറിയും കമ്പനി ആരംഭിക്കും.

MOST READ: ഇന്ത്യൻ വിപണിയിൽ ഉടൻ എത്താനൊരുങ്ങുന്ന നാല് എസ്‌യുവികൾ

സഫാരിയില്‍ 4X4 ഡ്രൈവ് അവതരിപ്പിക്കുമെന്ന സൂചനയുമായി ടാറ്റ

രണ്ട് എസ്‌യുവികളെയും വേര്‍തിരിച്ചറിയാന്‍ 5 സീറ്റര്‍ ഹാരിയറിനേക്കാള്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സഫാരി, ഹാരിയറിനേക്കാള്‍ 70 mm നീളമുള്ളതായിരിക്കും, അതേസമയം വീല്‍ബേസും ട്രാക്കും സമാനമായിരിക്കുമെന്നാണ് പ്രതാപ് ബോസ് വെളിപ്പെടുത്തിയത്.

സഫാരിയില്‍ 4X4 ഡ്രൈവ് അവതരിപ്പിക്കുമെന്ന സൂചനയുമായി ടാറ്റ

വിപണി ആവശ്യകത അനുസരിച്ച് സഫാരിയില്‍ 4X4 ഡ്രൈവ്‌ട്രെയിന്‍ അവതരിപ്പിക്കാമെന്നും അദ്ദേഹം സൂചന നല്‍കി. എന്നിരുന്നാലും, വിപണി കൂടുതല്‍ പക്വത കൈവരിക്കേണ്ടതുണ്ട്, കാരണം ഓരോ വര്‍ഷവും രാജ്യത്ത് വില്‍ക്കുന്ന 3 ദശലക്ഷം കാറുകളില്‍ 1 ശതമാനത്തില്‍ താഴെ മാത്രമാണ് 4x4 വാഹനങ്ങള്‍.

MOST READ: കൈ നിറയെ ആനുകൂല്യങ്ങളുമായി നിസാന്‍ കിക്‌സ് ഇപ്പോള്‍ സ്വന്തമാക്കാം

സഫാരിയില്‍ 4X4 ഡ്രൈവ് അവതരിപ്പിക്കുമെന്ന സൂചനയുമായി ടാറ്റ

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ടാറ്റ സഫാരിക്ക് കരുത്ത് നല്‍കുക. അതേ എഞ്ചിനാണ് ഹാരിയര്‍ എസ്‌യുവിയെയും ശക്തിപ്പെടുത്തുന്നത്.

സഫാരിയില്‍ 4X4 ഡ്രൈവ് അവതരിപ്പിക്കുമെന്ന സൂചനയുമായി ടാറ്റ

168 bhp കരുത്തും 350 Nm torque ഉം നിര്‍മ്മിക്കുന്നതിനാണ് യൂണിറ്റ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഓപ്ഷണല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടറും ഇടംപിടിക്കും.

MOST READ: വിപണി കീഴടക്കി ഹോണ്ട ആക്‌ടിവയുടെ ജൈത്രയാത്ര; പിന്നിട്ടത് 2.5 കോടി യൂണിറ്റ് വിൽപ്പന

സഫാരിയില്‍ 4X4 ഡ്രൈവ് അവതരിപ്പിക്കുമെന്ന സൂചനയുമായി ടാറ്റ

ടാറ്റയുടെ ഏഴ് സീറ്റുകളുള്ള എസ്യുവി 2019 -ല്‍ ജനീവ മോട്ടോര്‍ ഷോയില്‍ ബസാര്‍ഡ് എന്ന പേരില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചു, തുടര്‍ന്ന് 2020 ഓട്ടോ എക്സ്പോയില്‍ ഗ്രാവിറ്റാസായി പ്രദര്‍ശിപ്പിച്ചു.

സഫാരിയില്‍ 4X4 ഡ്രൈവ് അവതരിപ്പിക്കുമെന്ന സൂചനയുമായി ടാറ്റ

ഇതിനൊപ്പം തന്നെ വിപണിയില്‍ ടാറ്റയുടെ ഡിസൈന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ഹെക്‌സയും ബിഎസ് VI പരിവേഷത്തോടെ തിരിച്ചെത്തും. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

സഫാരിയില്‍ 4X4 ഡ്രൈവ് അവതരിപ്പിക്കുമെന്ന സൂചനയുമായി ടാറ്റ

ബിഎസ് VI -ലേക്ക് നവീകരിച്ച പുതിയ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി അധികം വൈകാതെ വാഹനം തിരിച്ചെത്തുമെന്നാണ് സൂചന. 2017 ജനുവരിയിലാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

Most Read Articles

Malayalam
English summary
Tata Planning To Introduce a 4X4 Drivetrain In Safari. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X