2020 ഡിസംബറിൽ അരങ്ങ് വാണ 10 മികച്ച കാറുകൾ
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) 2020 ഡിസംബറിൽ മൊത്തം 1,40,754 യൂണിറ്റുകളുടെ വിൽപ്പന നേടി.

കമ്പനിയുടെ വാർഷിക വിൽപന വളർച്ച 15 ശതമാനവും പ്രതിമാസ വർധനവ് 2020 നവംബറുമായി താരതമ്യം ചെയ്യുമ്പോൾ 4.0 ശതമാനവുമാണ്. 2020 ഡിസംബറിൽ വിപണിയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ആദ്യ 10 കാറുകളിൽ ഏഴ് മോഡലുകൾ മാരുതിയുടേതാണ്.

2020 അവസാന മാസത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാർ ആൾട്ടോയാണ്. 2019 -ൽ ഇതേ കാലയളവിൽ 15,489 യൂണിറ്റുകളിൽ നിന്ന് 2020 -ൽ 18,140 യൂണിറ്റുകളാണ് വിറ്റഴിച്ചത്. പ്രതിവർഷ കണക്കിൽ 17 ശതമാനം വിൽപ്പന വളർച്ചയാണ് കമ്പനി നേടിയത്.
MOST READ: നൂതന മാറ്റങ്ങളോടെ 2021 ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി എംജി; വില 12.89 ലക്ഷം രൂപ

18,131 യൂണിറ്റ് വിൽപ്പനയുമായി സ്വിഫ്റ്റാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 14,769 യൂണിറ്റായിരുന്നു. 23 ശതമാനം വോളിയം വർധനയാണ് മോഡൽ രേഖപ്പെടുത്തിയത്.

2020 ഡിസംബറിൽ 18,030 യൂണിറ്റുമായി ബലേനോ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 18,464 യൂണിറ്റായിരുന്നു. വിൽപ്പനയിൽ രണ്ട് ശതമാനം ഇടിവാണ് പ്രീമിയം ഹാച്ചിനുണ്ടായത്.
MOST READ: ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു; പുത്തൻ ഫോർച്യൂണറിനായുള്ള ഡെലിവറിയും ഉടൻ

വാഗൺ ആറിന്റെ വിൽപ്പന സ്ഥിരത ഒരു പരാമർശത്തിന് അർഹമാണ്, കഴിഞ്ഞ മാസം ഇത് പ്രതിവർഷ വിൽപ്പനയിൽ 64 ശതമാനം വളർച്ചയും കൈവരിച്ചു.
| Rank | Model | Dec-20 | Dec-19 | Growth (%) |
| 1 | Maruti Alto | 18,140 | 15,489 | 17 |
| 2 | Maruti Swift | 18,131 | 14,749 | 23 |
| 3 | Maruti Baleno | 18,030 | 18,464 | -2 |
| 4 | Maruti WagonR | 17,684 | 10,781 | 64 |
| 5 | Maruti Dzire | 13,868 | 15,286 | -9 |
| 6 | Hyundai Venue | 12,313 | 9,521 | 29 |
| 7 | Maruti Vitara Brezza | 12,251 | 13,658 | -10 |
| 8 | Maruti Eeco | 11,215 | 7,634 | 47 |
| 9 | Hyundai Creta | 10,592 | 6,713 | 58 |
| 10 | Hyundai Grand i10 | 10,263 | 7,598 | 35 |
Source: Autopunditz

അഞ്ച് സീറ്റർ ടോൾബോയി ഹാച്ച്ബാക്ക് കഴിഞ്ഞ മാസം 17,684 യൂണിറ്റ് വിൽപ്പന നേടി. 2019 ഡിസംബറിൽ ഇത് 10,781 യൂണിറ്റായിരുന്നു.
MOST READ: 2021 മനോഹരമാക്കാന്‍ ടാറ്റ; മോഡല്‍ നിരയിലേക്ക് ഹെക്‌സയും എത്തുന്നു

ഡിസൈർ കോംപാക്ട് സെഡാൻ അതിന്റെ സെഗ്‌മെന്റിലും വ്യവസായത്തിലുടനീളം സെഡാനുകളുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി തുടരുന്നു. എന്നാൽ 2019 -ൽ ഇതേ കാലയളവിലെ 15,286 യൂണിറ്റിൽ നിന്ന് 13,868 യൂണിറ്റുമായി 9.0 ശതമാനം ഇടിവാണ് വാഹനം രേഖപ്പെടുത്തിയത്.

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) 2020 ഡിസംബറിൽ 47,400 യൂണിറ്റുകൾ വിൽപ്പന നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 37,953 യൂണിറ്റായിരുന്നു. പ്രതിവർഷ വിൽപ്പനയിൽ 25 ശതമാനം വളർച്ച കമ്പനി കൈവരിച്ചു.
MOST READ: 2021 ഗോൾഡ് വിംഗ് പ്രീമിയം മോട്ടോർസൈക്കിൾ വിപണിയിൽ; ഇന്ത്യയിലേക്കും ഉടൻ എത്തും

വെന്യു കോംപാക്ട് എസ്‌യുവി 2019 ഡിസംബറിലെ 9,521 യൂണിറ്റുകളിൽ നിന്ന് 12,313 യൂണിറ്റ് വിൽപ്പന നേടി. പ്രധാന എതിരാളികളിൽ ഒരാളായ മാരുതി സുസുക്കി വിറ്റാര ബ്രെസയെക്കാൾ മുന്നിലാണിത്.

ബ്രെസ മുൻവർഷത്തെ 13,658 യൂണിറ്റുകളിൽ നിന്ന് 10 ശതമാനം ഇടിവോടെ 12,251 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. 2020 ഡിസംബറിൽ 11,215 യൂണിറ്റുകൾ ഇക്കോ നേടി.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 7,634 ആയിരുന്നു. 47 ശതമാനം വളർച്ചയാണ് എംപിവി കൈവരിച്ചക്. പട്ടികയിലെ ഒൻപതാമത്തെയും പത്താമത്തെയും സ്ഥാനങ്ങൾ യഥാക്രമം 10,592, 10,263 യൂണിറ്റുകളുമായി ക്രെറ്റ, ഗ്രാൻഡ് i10 നിയോസ് എന്നിവ സ്വന്തമാക്കി.


Click it and Unblock the Notifications








