Just In
- 5 hrs ago
സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം
- 7 hrs ago
പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്ടാവിയയ്ക്ക് പുതിയ സ്പോർട്ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ
- 9 hrs ago
പുതുതലമുറ അരങ്ങേറ്റത്തിന് സജ്ജം; നിവലിലെ RC390 വെബ്സൈറ്റില്‍ നിന്നും നീക്കംചെയ്ത് കെടിഎം
- 22 hrs ago
കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത
Don't Miss
- Movies
എങ്ങനെ പോസ് ചെയ്യണമെന്ന് മമ്മൂക്ക പറഞ്ഞു തന്നു; ആ വൈറൽ ഫോട്ടേയെ കുറിച്ച് മഞ്ജു വാര്യർ
- Sports
IPL 2021: ഡിസിയുടെ സമയമെത്തി, കന്നിക്കിരീടം പന്തിനു കീഴില്‍ തന്നെ!- അറിയാം കാരണങ്ങള്‍
- News
ജലീല്‍ സൂപ്പര്‍ പിബി മെംബര്‍: മുഖ്യമന്ത്രി പിണാറിയി വിജയന് ജലീലിനെ പേടയെന്ന് പികെ കൃഷ്ണദാസ്
- Finance
കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കുന്ന സെക്യേര്‍ഡ് വായ്പകളെക്കുറിച്ച് അറിയാമോ?
- Lifestyle
വ്യക്തിജീവിതത്തില്‍ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് സ്വന്തം
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2021 ഗോൾഡ് വിംഗ് പ്രീമിയം മോട്ടോർസൈക്കിൾ വിപണിയിൽ; ഇന്ത്യയിലേക്കും ഉടൻ എത്തും
പരിഷ്ക്കരിച്ച 2021 ഗോൾഡ് വിംഗ് ലൈനപ്പ് പ്രഖ്യാപിച്ച് ഹോണ്ട. ദീർഘ ദൂര യാത്രകൾക്ക് കൂടുതൽ കംഫർട്ടും മികവും വാഗ്‌ദാനം ചെയ്യുന്ന രീതിയിലാണ് പരിഷ്ക്കരണം കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.

മാനുവൽ ആറ് സ്പീഡ് അല്ലെങ്കിൽ ഓട്ടോമാറ്റിക് ഡിടിസി ഗിയർബോക്‌സ് ഓപ്ഷനുകൾ തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഗോൾഡ് വിംഗ് ഇപ്പോൾ നാല് വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാണ് എന്നത് ശ്രദ്ധേയമാണ്.

1,833 സിസി, ലിക്വിഡ്-കൂൾഡ് ഫ്ലാറ്റ്-സിക്‌സ് യൂണിറ്റായി എഞ്ചിൻ തുടരുന്നു. ഇത് 5,500 rpm-ൽ 125 bhp കരുത്തും 4,500 rpm-ൽ 170 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് മാനുവൽ, ഇലക്ട്രിക് റിവേഴ്സ് ഗിയർ അല്ലെങ്കിൽ ഏഴ് സ്പീഡ് ഫോർവേഡ്, റിവേഴ്സ് ഓട്ടോമാറ്റിക് ഡിടിസി ഗിയർബോക്സ് എന്നിവയിൽ ഗോൾഡ് വിംഗ് ലഭ്യമാണ്.
MOST READ: 2021-ല്‍ ഇന്ത്യക്കായി വമ്പന്‍ പദ്ധതികളുമായി ഡ്യുക്കാട്ടി

2021-ലെ മാറ്റങ്ങളിൽ മെച്ചപ്പെട്ട സ്പീക്കറുകളും ഗോൾഡ് വിംഗ് ടൂറിനായി കൂടുതൽ പില്യൺ സൗകര്യങ്ങളും ഹോണ്ട ഒരുക്കിയിട്ടുണ്ട്. സ്റ്റാൻഡേർഡ് മോഡൽ പേൾ ഡീപ് മഡ് ഗ്രേ എന്ന പുതിയ നിറത്തിൽ ലഭ്യമാണ്.

ടോപ്പ് എൻഡ് ടൂർ എഡിഷൻ ഗൺമെറ്റൽ ബ്ലാക്ക് മെറ്റാലിക്കിൽ ഒരുങ്ങിയപ്പോൾ ഡിടിസി ടൂർ വേരിയന്റ് കാൻഡി ആർഡന്റ് റെഡ് എന്നിവയിൽ തെരഞ്ഞെടുക്കാം.
MOST READ: കൈ നിറയെ ആനുകൂല്യങ്ങളുമായി നിസാന്‍ കിക്‌സ് ഇപ്പോള്‍ സ്വന്തമാക്കാം

ആപ്പിൾ കാർപ്ലേയ്‌ക്കൊപ്പം ഗോൾഡ് വിംഗ് ടൂറിന് ആൻഡ്രോയിഡ് ഓട്ടോയും ഉൾപ്പെടുത്തിയിട്ടുണ്ട്. മാനുവൽ ട്രാൻസ്മിഷനോടുകൂടിയ 2021 ഹോണ്ട ഗോൾഡ് വിംഗിന് 366 കിലോഗ്രാം ഭാരം ഉണ്ട്. ഡിസിടി വേരിയന്റിന് 367 കിലോഗ്രാം ഭാരവുമാണ് ഇപ്പോൾ ഉള്ളത്.

ടോപ്പ്-എൻഡ് 2021 ഹോണ്ട ഗോൾഡ് വിംഗ് ടൂറിനും ലഗേജ് ശേഷി വർധിപ്പിക്കുന്നുണ്ട്. 110 ൽ നിന്ന് 121 ലിറ്ററായി ഇത് കമ്പനി ഉയർത്തി. പുതിയ ബൈക്കിനായി പില്യൺ ബാക്ക് റെസ്റ്റും ജാപ്പനീസ് ബ്രാൻഡ് പരിഷ്ക്കരിച്ചു.
MOST READ: ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു; പുത്തൻ ഫോർച്യൂണറിനായുള്ള ഡെലിവറിയും ഉടൻ

ടൂർ എഡിഷനിലെ സീറ്റുകൾക്ക് അൽപ്പം കൂടുതൽ പ്രീമിയം ലുക്കിംഗുള്ള സിന്തറ്റിക് ലെതർ കവറും ലഭിക്കും. സ്പീക്കറുകൾക്ക് 45 വാട്ട്സ് പവർ ഉണ്ട്. കൂടാതെ ഓട്ടോമാറ്റിക് വോളിയം-അഡ്ജസ്റ്റ്മെന്റ് ലെവൽ സവിശേഷത പുതിയ മോഡലിൽ മെച്ചപ്പെടുത്തിയതും സ്വാഗതാർഹമാണ്.

പുതിയ ഹോണ്ട ഗോൾഡ് വിംഗ് ഇന്ത്യയിലും അവതരിപ്പിക്കാനാണ് ഹോണ്ടയുടെ തീരുമാനം. ഇന്ത്യയ്ക്കായുള്ള ഗോൾഡ് വിംഗിന്റെ വിലകൾ ഏതാനും മാസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബ്രാൻഡിന്റെ ബിഗ് വിംഗ് ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രീമിയം ടൂറർ മോട്ടോർസൈക്കിളിനെ ആഭ്യന്തര വിപണിയിൽ പരിചയപ്പെടുത്താൻ കമ്പനി തയാറായിരിക്കുന്നത്.

നിലവിൽ ഹൈനസ് CB350 മോഡലിനായുള്ള ജനപ്രീതി വർധിച്ചതോടെയാണ് പ്രീമിയം ബിഗ് വിംഗ് ഡീലർഷിപ്പ് വർധിപ്പിക്കാൻ ഹോണ്ട തീരുമാനമെടുത്തത്. നിലവിൽ ഹോണ്ടയുടെ ഗോൾഡ്‌വിംഗ് ക്രൂയിസറിൽ റഡാർ അടിസ്ഥാനമാക്കിയുള്ള അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സംയോജിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ് ജാപ്പനീസ് കമ്പനിയിപ്പോൾ.

ഹോണ്ടയിൽ നിന്ന് ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകണമൊന്നും ഇല്ലെങ്കിലും 2022 ഓടെ ഒരു ഹൈടെക് റഡാർ അധിഷ്ഠിത അഡാപ്റ്റീവ് ക്രൂയിസ് നിയന്ത്രണം ഘടിപ്പിച്ച പുതിയ ഗോൾഡ് വിംഗ് നിരത്തുകളിൽ ഇടംപിടിച്ചേക്കുമെന്നാണ് സൂചന.