2021-ല്‍ ഇന്ത്യക്കായി വമ്പന്‍ പദ്ധതികളുമായി ഡ്യുക്കാട്ടി

ഈ വര്‍ഷം 12 മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടി. അതില്‍ ബിഎസ് VI-ലേക്ക് നവീകരിച്ച മോട്ടോറോസൈക്കിളുകളും ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

2021-ല്‍ ഇന്ത്യക്കായി വമ്പന്‍ പദ്ധതികളുമായി ഡ്യുക്കാട്ടി

മോണ്‍സ്റ്റര്‍, സ്‌ക്രാംബ്ലര്‍, മള്‍ട്ടിസ്ട്രാഡ, പാനിഗാലെ, ഡയാവല്‍, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്ട്രീറ്റ്‌ഫൈറ്റര്‍ എന്നിവയും അവതരിപ്പിക്കുന്നതിലൂടെ 2021-ല്‍ ഡ്യുക്കാട്ടി, ഇന്ത്യ ഉത്പ്പന്ന ശ്രേണി പൂര്‍ത്തിയാകും.

2021-ല്‍ ഇന്ത്യക്കായി വമ്പന്‍ പദ്ധതികളുമായി ഡ്യുക്കാട്ടി

2021-ന്റെ ആദ്യ പാദം ബിഎസ് VI സ്‌ക്രാംബ്ലര്‍, ഡയാവല്‍, പുതിയ X ഡയവല്‍ എന്നിവയുടെ സമാരംഭത്തോടെ ആരംഭിക്കും. മള്‍ട്ടിസ്ട്രാഡ V4, സ്ട്രീറ്റ്‌ഫൈറ്റര്‍ V4, MY2021 പനിഗാലെ V4 എന്നിവയുള്‍പ്പെടെയുള്ള എഞ്ചിന്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി എല്ലാ പുതിയ മോട്ടോര്‍സൈക്കിളുകളും വിപണിയിലെത്തും.

MOST READ: ഇന്ത്യൻ വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ ടാറ്റ സഫാരി തിരിച്ചെത്തുന്നു

2021-ല്‍ ഇന്ത്യക്കായി വമ്പന്‍ പദ്ധതികളുമായി ഡ്യുക്കാട്ടി

'നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഡ്യുക്കാട്ടി, തങ്ങളുടെ ഭൂരിഭാഗം അവതരണ പദ്ധതികള്‍ 2021-ലേക്ക് നീക്കി, ഈ വര്‍ഷം ഞങ്ങള്‍ക്ക് ഏറ്റവും ആവേശകരമായ വര്‍ഷമായിരിക്കും, ഓരോ പാദത്തിലും പുതിയ അവതരണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഡ്യുക്കാട്ടി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ബിപുല്‍ ചന്ദ്ര പറഞ്ഞു.

2021-ല്‍ ഇന്ത്യക്കായി വമ്പന്‍ പദ്ധതികളുമായി ഡ്യുക്കാട്ടി

ഈ വര്‍ഷത്തിന്റെ അവസാന പകുതിയില്‍ എല്ലാ പുതിയ ഡ്യുക്കാട്ടി മോണ്‍സ്റ്ററിന്റെയും അവതരണവും സൂപ്പര്‍സ്‌പോര്‍ട്ട് 950-ന്റെയും ഹൈപ്പര്‍മോട്ടാര്‍ഡ് 950 RVE-യുടെയും അവതരണം ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചു.

MOST READ: സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് പൂതിയ മോഡലുകള്‍ ഉള്‍പ്പെടുത്തി മാരുതി

2021-ല്‍ ഇന്ത്യക്കായി വമ്പന്‍ പദ്ധതികളുമായി ഡ്യുക്കാട്ടി

സ്‌ക്രാംബ്ലര്‍ ഡ്യുക്കാട്ടി ശ്രേണിയില്‍ ബിഎസ് VI സ്‌ക്രാംബ്ലര്‍ ഐക്കണ്‍, മറ്റ് സ്‌ക്രാംബ്ലര്‍ മോഡലുകളായ സ്‌ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോ, പുതിയ നൈറ്റ് ഷിഫ്റ്റും ജനപ്രിയ ഡെസേര്‍ട്ട് സ്ലെഡും കാണും.

2021-ല്‍ ഇന്ത്യക്കായി വമ്പന്‍ പദ്ധതികളുമായി ഡ്യുക്കാട്ടി

ഡ്യുക്കാട്ടി ഇന്ത്യ DRE ഡ്രീം ടൂര്‍, ഓഫ് റോഡ് ഡെയ്സ്, ട്രാക്ക് ഡെയ്സ്, വ്യക്തിഗത റേസ്ട്രാക്ക് പരിശീലന സെഷനുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും, കൂടാതെ 2021-ല്‍ DRE സുരക്ഷയും അവതരിപ്പിക്കും.

MOST READ: 2021 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് & ലെജൻഡർ മോഡലുകൾ പുറത്തിറക്കി ടൊയോട്ട; വില 29.98 ലക്ഷം രൂപ

2021-ല്‍ ഇന്ത്യക്കായി വമ്പന്‍ പദ്ധതികളുമായി ഡ്യുക്കാട്ടി

ബിഎസ് VI മാനദണ്ഡങ്ങള്‍ക്കനുസൃതമായി അപ്ഡേറ്റുചെയ്ത സ്‌ക്രാംബ്ലര്‍ ഐക്കണ്‍ ആയിരിക്കും ഉടന്‍ പുറത്തിറക്കുന്ന മറ്റൊരു മോഡല്‍. സ്‌ക്രാംബ്ലര്‍ ഐക്കണ്‍, സ്‌ക്രാംബ്ലര്‍ ഐക്കണ്‍ ഡാര്‍ക്ക് എന്നിവയ്ക്കായി കമ്പനി ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി.

2021-ല്‍ ഇന്ത്യക്കായി വമ്പന്‍ പദ്ധതികളുമായി ഡ്യുക്കാട്ടി

ഉപഭോക്താക്കള്‍ക്ക് ഡ്യുക്കാട്ടി ഡീലര്‍ഷിപ്പുകളില്‍ നിന്ന് മോട്ടോര്‍ സൈക്കിളുകള്‍ 50,000 രൂപയ്ക്ക് ബുക്ക് ചെയ്യാം. അതേസമയം മുന്‍ പതിപ്പില്‍ നിന്നും നിരവധി മാറ്റങ്ങളുമായാണ് സ്ട്രീറ്റ് ഫൈറ്റര്‍ മോട്ടോര്‍സൈക്കിളായ മോണ്‍സ്റ്ററിന്റെ 2021 മോഡല്‍ എത്തുന്നത് എന്നതാണ് ശ്രദ്ധേയം.

MOST READ: വെന്യു, സാൻട്രോ, ഗ്രാൻഡ് i10 മോഡലുകളുടെ ഏതാനും വേരിയന്റുകൾ നിർത്തലാക്കി ഹ്യുണ്ടായി

2021-ല്‍ ഇന്ത്യക്കായി വമ്പന്‍ പദ്ധതികളുമായി ഡ്യുക്കാട്ടി

ആഗോളതലത്തില്‍ ഇതുവരെ 350,000 യൂണിറ്റ് വില്‍പ്പന നടത്തിയ മോണ്‍സ്റ്ററിനെ ഒരു ഐതിഹാസിക മോഡലായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ബൈക്കിന്റെ മൊത്തത്തിലുള്ള പാക്കേജ് നവീകരിക്കുന്നതിനിടയില്‍ മോണ്‍സ്റ്ററിന്റെ മിനിമലിസം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്യുക്കാട്ടി പുത്തന്‍ പതിപ്പിന്റെ പുതുക്കല്‍ ആരംഭിച്ചത്.

2021-ല്‍ ഇന്ത്യക്കായി വമ്പന്‍ പദ്ധതികളുമായി ഡ്യുക്കാട്ടി

മികച്ച എര്‍ഗണോമിക്‌സ് വാഗ്ദാനം ചെയ്യുന്നതിനായി റേക്ക് ആംഗിള്‍, ഹാന്‍ഡില്‍ബാര്‍ പൊസിഷന്‍, ഫുട്‌പെഗ് പൊസിഷന്‍ എന്നിവ കമ്പനി ട്വീക്ക് ചെയ്തു. അതിനാല്‍ തന്നെ ഇടുങ്ങിയ സ്ഥലങ്ങളില്‍ പുതിയ മോണ്‍സ്റ്റര്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്നും കമ്പനി അവകാശപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati To Launch 12 Motorcycles In India 2021. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X