സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് ഉപയോഗിച്ച കാറുകളും ഉള്‍പ്പെടുത്താനൊരുങ്ങി മാരുതി

ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് മാരുതി സുസുക്കി സബ്സ്‌ക്രൈബ് എന്നൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. മാസ കാലയളവിന്റെ അടിസ്ഥാനത്തിലായി വാഹനങ്ങള്‍ നല്‍കിയിരുന്നത്.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് ഉപയോഗിച്ച കാറുകളും ഉള്‍പ്പെടുത്താനൊരുങ്ങി മാരുതി

നിലവില്‍ 10 മോഡലുകളാണ് ഈ പദ്ധതിക്ക് കീഴില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ മാസം ആദ്യം, നിര്‍മ്മാതാക്കള്‍ വാഗണ്‍ആര്‍, ഇഗ്നിസ്, എസ്-ക്രോസ് എന്നിവയും സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് ഉപയോഗിച്ച കാറുകളും ഉള്‍പ്പെടുത്താനൊരുങ്ങി മാരുതി

ഇപ്പോള്‍, സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിക്ക് കീഴില്‍ ഉപയോഗിച്ച കാറുകള്‍ വാഗ്ദാനം ചെയ്യുന്നതിനെ കമ്പനി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ബ്രാന്‍ഡിന് കീഴിച് ട്രൂവാല്യു എന്നൊരു സ്ഥാനം ഉണ്ട്.

MOST READ: ജുപ്പിറ്ററിന്റെ പുതിയ ഷീറ്റ് മെറ്റൽ വീൽ വേരിയന്റ് വിപണിയിൽ; വില 63,497 രൂപ

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് ഉപയോഗിച്ച കാറുകളും ഉള്‍പ്പെടുത്താനൊരുങ്ങി മാരുതി

മാരുതി സുസുക്കി സബ്സ്‌ക്രൈബിന് കീഴില്‍ ഉപയോഗിച്ച കാറുകള്‍ വാഗ്ദാനം ചെയ്യുന്നത് തീര്‍ച്ചയായും കാറുകള്‍ മൊത്തത്തില്‍ വാങ്ങുന്നതിനുപകരം ലിസിംഗിന് നല്‍കാനുള്ള ഓപ്ഷന്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നതിലൂടെ ബിസിനസ്സ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് ഉപയോഗിച്ച കാറുകളും ഉള്‍പ്പെടുത്താനൊരുങ്ങി മാരുതി

നിലവില്‍ ഡല്‍ഹി, ഗുഡ്ഗാവ്, പുനെ, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ്, ചെന്നൈ എന്നീ 8 നഗരങ്ങളില്‍ മാരുതി സുസുക്കി സബ്സ്‌ക്രൈബ് ലഭ്യമാണ്. ഇന്ത്യയിലുടനീളമുള്ള പ്രീ-ഉടമസ്ഥതയിലുള്ള കാര്‍ ഡീലര്‍ഷിപ്പുകളുടെ വിപുലമായ ശൃംഖല ഉപയോഗിച്ച്, സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ രണ്ടായിരത്തിലധികം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

MOST READ: പുതിയ അവൻസ ഈ വർഷം തന്നെ വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് ഉപയോഗിച്ച കാറുകളും ഉള്‍പ്പെടുത്താനൊരുങ്ങി മാരുതി

നേരത്തെ അറീന, ബ്രാന്‍ഡിന്റെ നെക്‌സ പ്രീമിയം ഷോറൂമില്‍ നിന്നുള്ള മോഡലുകള്‍ മാത്രമായിരുന്നു ഈ പദ്ധതിയുടെ ഭാഗമായി ലഭിച്ചിരുന്ന വാഹനങ്ങള്‍.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് ഉപയോഗിച്ച കാറുകളും ഉള്‍പ്പെടുത്താനൊരുങ്ങി മാരുതി

സബ്സ്‌ക്രിപ്ഷന്‍ സേവനം ഒരു ഉപഭോക്താവിന് വാഹനം മാരുതി കാര്‍ സ്വന്തമായി വാങ്ങാതെ തന്നെ ഒരു പുതിയ കാര്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നു.

MOST READ: കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് വിജയ് ബാബു

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് ഉപയോഗിച്ച കാറുകളും ഉള്‍പ്പെടുത്താനൊരുങ്ങി മാരുതി

സമ്പൂര്‍ണ്ണ കാലാവധിക്കുള്ള അറ്റകുറ്റപ്പണികളും ഇന്‍ഷുറന്‍സും എല്ലാം ഉള്‍ക്കൊള്ളുന്ന പ്രതിമാസ ഫീസ് ഉപഭോക്താക്കള്‍ നല്‍കണം. മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്നതിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് ഉപയോഗിച്ച കാറുകളും ഉള്‍പ്പെടുത്താനൊരുങ്ങി മാരുതി

ഇന്‍ഷുറന്‍സും പൂര്‍ണ്ണമായ അറ്റകുറ്റപ്പണികളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. 24, 36, 48 മാസം കാലാവധിയില്‍ ഉപഭോക്താക്കള്‍ക്ക് മാരുതി സുസുക്കി വാഹനം സബ്സ്‌ക്രൈബ് ചെയ്യാം.

MOST READ: ജനഹൃയങ്ങൾ കീഴടക്കാൻ വീണ്ടും ടാറ്റ; ജനുവരിയിൽ മോഡലുകൾക്ക് സൂപ്പർ ഓഫറുകൾ

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് ഉപയോഗിച്ച കാറുകളും ഉള്‍പ്പെടുത്താനൊരുങ്ങി മാരുതി

സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജില്‍ തന്നെയാണ് അറ്റകുറ്റപ്പണി, സീറോ ഡിപ്രീസിയേഷന്‍ ഇന്‍ഷുറന്‍സ്, 24x7 റോഡ്‌സൈഡ് അസിസ്റ്റ് എന്നിവ പോലുള്ള ചെലവുകള്‍ ഉള്‍ക്കൊള്ളുന്നു.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് ഉപയോഗിച്ച കാറുകളും ഉള്‍പ്പെടുത്താനൊരുങ്ങി മാരുതി

സബ്‌സ്‌ക്രിപ്ഷന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം, ഉപഭോക്താവിന് വാഹനം അപ്‌ഗ്രേഡ് ചെയ്യാം, അല്ലെങ്കില്‍ കാലാവധി നീട്ടാം. പകരമായി, അവര്‍ക്ക് വിപണി വിലയ്ക്ക് കാര്‍ വാങ്ങാനും കഴിയും.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് ഉപയോഗിച്ച കാറുകളും ഉള്‍പ്പെടുത്താനൊരുങ്ങി മാരുതി

ഈ പദ്ധതിയിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ നേടാനാകുമെന്നാണ് നിര്‍മ്മാതാക്കളുടെ വിലയിരുത്തല്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാര്‍ ലീസിങ്ങ് സംവിധാനത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങളിലായിരുന്നു മാരുതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki Plamming To Offer Used Cars On Subscription Program. Read in Malayalam.
Story first published: Monday, January 11, 2021, 16:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X