ജുപ്പിറ്ററിന്റെ പുതിയ ഷീറ്റ് മെറ്റൽ വീൽ വേരിയന്റ് വിപണിയിൽ; വില 63,497 രൂപ

സ്‌കൂട്ടർ വിപണിയിൽ ടിവിഎസിന്റെ മുഖംമാറ്റിയ ജുപ്പിറ്ററിന്റെ പുതിയ ഷീറ്റ് മെറ്റൽ വീൽ വേരിയന്റിനെ ഇന്ത്യയിൽ പുറത്തിറക്കി കമ്പനി. 110 സിസി മോഡലിന്റെ ഏറ്റവും താങ്ങാനാവുന്ന പതിപ്പിന് 63,497 രൂപയാണ് എക്സ്ഷോറൂം വില.

ജുപ്പിറ്ററിന്റെ പുതിയ ഷീറ്റ് മെറ്റൽ വീൽ വേരിയന്റ് വിപണിയിൽ എത്തിച്ച് ടിവിഎസ്; വില 63,497 രൂപ

ഒരു മികച്ച ദൈനംദിന സ്‌കൂട്ടർ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്ന കുടുംബത്തിന് ഏറ്റവും അനുയോജ്യമായ മോഡലുകളിൽ ഒന്നാണ് ടിവിഎസ് ജുപ്പിറ്റർ. ഇന്ത്യൻ വിപണിയിൽ ഇത് പ്രധാനമായും ഹോണ്ട ആക്ടിവ 6G, ഹീറോ മാസ്ട്രോ എഡ്ജ് 110 എന്നിവയാണ് സെഗ്മെന്റിലെ മറ്റ് എതിരാളികൾ.

ജുപ്പിറ്ററിന്റെ പുതിയ ഷീറ്റ് മെറ്റൽ വീൽ വേരിയന്റ് വിപണിയിൽ എത്തിച്ച് ടിവിഎസ്; വില 63,497 രൂപ

ജുപ്പിറ്ററിന്റെ എല്ലാ വേരിയന്റുകളിലും എൽഇഡി ഹെഡ്‌ലാമ്പ്, ഒരു മൊബൈൽ ചാർജിംഗ് പ്രൊവിഷൻ, 21 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ്, ഇരുവശത്തും 12 ഇഞ്ച് വീലുകൾ എന്നിങ്ങനെയുള്ള അഭികാമ്യമായ ചില ഘടകങ്ങളും ജുപ്പിറ്ററിന്റെ പ്രത്യേകതകളാണ്.

MOST READ: കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് വിജയ് ബാബു

ജുപ്പിറ്ററിന്റെ പുതിയ ഷീറ്റ് മെറ്റൽ വീൽ വേരിയന്റ് വിപണിയിൽ എത്തിച്ച് ടിവിഎസ്; വില 63,497 രൂപ

സിവിടി ഗിയർബോക്‌സ് സംവിധാനവുമായി ജോടിയാക്കിയ 1097 സിസി, എയർ-കൂൾഡ് എഞ്ചിനാണ് ടിവിഎസ് ജുപ്പിറ്ററിന്റെ ഹൃദയം. ഇത് 7,000 rpm-ൽ പരമാവധി 7.3 bhp പവറും 5,500 rpm-ൽ 8.4 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ജുപ്പിറ്ററിന്റെ പുതിയ ഷീറ്റ് മെറ്റൽ വീൽ വേരിയന്റ് വിപണിയിൽ എത്തിച്ച് ടിവിഎസ്; വില 63,497 രൂപ

ടിവിഎസ് പേറ്റന്റുള്ള ഇക്കോനോമീറ്ററും ഇക്കോ മോഡ്, പവർ മോഡ് എന്നിവയും എഞ്ചിനിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇക്കോ മോഡിൽ മികച്ച ഇന്ധനക്ഷമതയാണ് സ്കൂട്ടർ നൽകുന്നത്.

MOST READ: പൊങ്കൽ അടിപൊളിയാക്കാൻ ടിവിഎസ്; സ്‌കൂട്ടി പെപ് പ്ലസിന്റെ 'മുതൽ കാതൽ' എഡിഷൻ വിപണിയിൽ

ജുപ്പിറ്ററിന്റെ പുതിയ ഷീറ്റ് മെറ്റൽ വീൽ വേരിയന്റ് വിപണിയിൽ എത്തിച്ച് ടിവിഎസ്; വില 63,497 രൂപ

ഏകദേശം 109 കിലോഗ്രാം ഭാരമുള്ള സ്‌കൂട്ടറിന് ആറ് ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയാണുള്ളത്. അധിക സൗകര്യത്തിനായി ഫ്യുവൽ ലിഡ് പുറക്‌വശത്താണ് കമ്പനി നൽകിയിരിക്കുന്നത്.

ജുപ്പിറ്ററിന്റെ പുതിയ ഷീറ്റ് മെറ്റൽ വീൽ വേരിയന്റ് വിപണിയിൽ എത്തിച്ച് ടിവിഎസ്; വില 63,497 രൂപ

ജുപ്പിറ്ററിന്റെ മൂന്ന് വകഭേദങ്ങളും ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും കോയിൽ സ്പ്രിംഗ് ഷോക്ക് അബ്സോർബറുകളും പിന്നിൽ ഹൈഡ്രോളിക് ഡാംപറുകളുമായാണ് വരുന്നത്. 90/90 സെക്ഷൻ ട്യൂബ്‌ലെസ് ടയറുകളിൽ 12 ഇഞ്ച് അലോയ് വീലുകളും സ്കൂട്ടറിൽ ടിവിഎസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: 650 ഇരട്ടകള്‍ക്കും ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ജുപ്പിറ്ററിന്റെ പുതിയ ഷീറ്റ് മെറ്റൽ വീൽ വേരിയന്റ് വിപണിയിൽ എത്തിച്ച് ടിവിഎസ്; വില 63,497 രൂപ

ബ്രേക്കിംഗിനായി രണ്ട് അറ്റത്തും ഡ്രമ്മാണ് ഉപയോഗിച്ചിരിക്കുന്നത്. വേരിയന്റ് അനുസരിച്ച് ഒരു ഫ്രണ്ട് ഡിസ്ക് ഒരു ഓപ്ഷനായി തെരഞ്ഞെടുക്കാൻ സാധിക്കും. ഇതിനകം വിൽപ്പനയ്‌ക്കെത്തുന്ന ജുപ്പിറ്ററിന്റെ ശ്രേണിയിലുടനീളം വില വർധനവും കമ്പനി പ്രഖ്യാപിച്ചു.

ജുപ്പിറ്ററിന്റെ പുതിയ ഷീറ്റ് മെറ്റൽ വീൽ വേരിയന്റ് വിപണിയിൽ എത്തിച്ച് ടിവിഎസ്; വില 63,497 രൂപ

തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് 1,645 രൂപ മുതൽ 2,770 രൂപ വരെയാണ് വില ഉയർന്നിരിക്കുന്നത്. നിലവിൽ ഷീറ്റ് മെറ്റൽ വീൽ പതിപ്പിന് 63,497 രൂപ, ജുപ്പിറ്റർ സ്റ്റാൻഡേർഡിന് 65,497 രൂപ, ZX മോഡലിന് 68,247 രൂപ, ZX പതിപ്പിന് 72,347 രൂപ, ക്ലാസിക്കിന് 72,472 രൂപ എന്നിങ്ങനെയാണ് പുതുക്കിയ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
TVS Jupiter Sheet Metal Wheel Variant Launched. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X