Just In
- 4 hrs ago
സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം
- 6 hrs ago
പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്ടാവിയയ്ക്ക് പുതിയ സ്പോർട്ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ
- 9 hrs ago
പുതുതലമുറ അരങ്ങേറ്റത്തിന് സജ്ജം; നിവലിലെ RC390 വെബ്സൈറ്റില് നിന്നും നീക്കംചെയ്ത് കെടിഎം
- 22 hrs ago
കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത
Don't Miss
- Finance
കുറഞ്ഞ പലിശ നിരക്കില് ലഭിക്കുന്ന സെക്യേര്ഡ് വായ്പകളെക്കുറിച്ച് അറിയാമോ?
- News
വാക്സിൻ ക്ഷാമം മറികടക്കാൻ നടപടികളുമായി ഇന്ത്യ; അഞ്ച് വാക്സിനുകൾക്ക് കൂടി ഉടൻ അനുമതി നൽകും
- Movies
ഒരു കഥ പറയാനുണ്ട്. പിന്നെ വിലപ്പെട്ടൊരു സമ്മാനത്തെ കുറിച്ചും; മനസ് നിറഞ്ഞ് സൂരജ് പറയുന്നു
- Sports
IPL 2021: ചെറുതല്ല ഗില്ലിന്റെ സ്വപ്നം, ഏറ്റവും വലിയ ലക്ഷ്യം വെളിപ്പെടുത്തി കെകെആര് ഓപ്പണര്
- Lifestyle
വ്യക്തിജീവിതത്തില് നേട്ടങ്ങള് ഈ രാശിക്കാര്ക്ക് സ്വന്തം
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില് ടെന്റ് ടൂറിസവുമായി കെഎസ്ആര്ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പൊങ്കൽ അടിപൊളിയാക്കാൻ ടിവിഎസ്; സ്കൂട്ടി പെപ് പ്ലസിന്റെ 'മുതൽ കാതൽ' എഡിഷൻ വിപണിയിൽ
ടിവിഎസിന്റെ ആദ്യകാല ജനപ്രിയ സ്‌കൂട്ടറായ സ്‌കൂട്ടി പെപ് പ്ലസിന് പുതിയ വേരിയന്റ് സമ്മാനിച്ചു. പൊങ്കൽ ആഘോഷത്തോട് അനുബന്ധിച്ചാണ് മുതൽ കാതൽ എന്ന വിളിക്കുന്ന സ്പെഷ്യൽ എഡിഷൻ മോഡലിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

തമിഴ്‌നാടിന് വേണ്ടി മാത്രമായാണ് സ്‌കൂട്ടി പെപ് പ്ലസിന്റെ മുതൽ കാതൽ എഡിഷനെ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 25 വർഷത്തിലേറെയായി വിൽപ്പനയ്ക്ക് എത്തുന്ന ഒരു ജനപ്രിയ സ്കൂട്ടറാണിത്.

സ്‌ത്രീ ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഈ മോഡലിനെ ആധുനിക കാലഘട്ടത്തിന് അനുസൃതമായി എല്ലാക്കാലവും ടിവിഎസ് പരിഷ്ക്കരിച്ച് പുതുമയുള്ളതായി നിലനിർത്തി. ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിയ ഈ ലിമിറ്റഡ് എഡിഷൻ മോഡലിന് 56,085 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

തമിഴ് ഉപഭോക്താക്കൾക്കിടയിൽ സ്കൂട്ടി ബ്രാൻഡിനോടുള്ള ശക്തമായ ആരാധനയാണ് സ്കൂട്ടി പെപ് പ്ലസ് മുതൽ കാതൽ എഡിഷൻ പുറത്തിറക്കാൻ പ്രേരിപ്പിച്ചതെന്ന് ടിവിഎസ് പറഞ്ഞു. ബ്രൗൺ, ഗ്രേ, ബ്ലാക്ക് എന്നീ പുതിയ കളർ കോമ്പിനേഷനുകളിലാണ് സ്‌കൂട്ടർ ഒരുങ്ങിയിരിക്കുന്നത്.

അതോടൊപ്പം പുതിയ സ്കൂട്ടി പെപ് പ്ലസ് വേരിയന്റിന്റെ സീറ്റ് ഡ്യുവൽ ടോൺ നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നതും ശ്രദ്ധേയമാണ്. ഇത് വൈറ്റ്സീറ്റ് സ്റ്റിച്ചിംഗ് ഉപയോഗിച്ച് മെച്ചപ്പെടുത്തിയിരിക്കുന്നതും മനോഹരമാണ്.
MOST READ: പുതുവര്‍ഷത്തിലും ഡിയോയുടെ വിലയില്‍ വര്‍ധനവ് വരുത്തി ഹോണ്ട

കളർ സ്കീമിലെയും ഗ്രാഫിക്സിലെയും മാറ്റങ്ങൾ ഒഴികെ മുതൽ കാതൽ എഡിഷന്റെ മറ്റ് മെക്കാനിക്കൽ ഘടകങ്ങളെല്ലാം സ്റ്റാൻഡേർഡ് സ്കൂട്ടി പെപ് പ്ലസിന് സമാനമാണ്. 87.8 സിസി സിംഗിൾ സിലിണ്ടർ ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്.

ET-Fi ഇക്കോത്രസ്റ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന എഞ്ചിൻ 6,500 rpm-ൽ പരമാവധി 5.4 bhp കരുത്തും 3,500 rpm-ൽ 6.5 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യയിലെ ഏറ്റവും ഇക്കണോമിക്കൽ സ്‌കൂട്ടറായ സ്കൂട്ടി പെപ്പിന്റെ ET-Fi ഇക്കോത്രസ്റ്റ് എഞ്ചിന് 15 ശതമാനം മികച്ച പെർഫോമൻസും മൈലേജും ഉണ്ടെന്ന് പറയപ്പെടുന്നു.
MOST READ: കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് വിജയ് ബാബു

സെന്റർ സ്റ്റാൻഡിൽ ഇടാനുള്ള ശ്രമം കുറയ്ക്കുന്നതിനുള്ള പേറ്റന്റ് നേടിയ ‘ഈസി' സ്റ്റാൻഡ് സാങ്കേതികവിദ്യ ടിവിഎസ് ഇതിൽ അവതരിപ്പിക്കുന്നു. സ്കൂട്ടറിന്റെ ഇരുവശങ്ങളിലും ഡ്രം ബ്രേക്കാണ് കമ്പനി നല്‍കിയിരിക്കുന്നത്.

സുരക്ഷയ്ക്കായി സിംക്രോണൈസ്ഡ് ബ്രേക്കിംഗ് സംവിധാനവും പുതിയ സ്‌കൂട്ടിയിലുണ്ട്. 1,230 മില്ലീമീറ്റർ വീല്‍ബേസും അഞ്ച് ലിറ്റർ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയുമാണ് പെപ്പ് പ്ലസിനുള്ളത്.
MOST READ: 650 ഇരട്ടകള്‍ക്കും ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

മറ്റ് സവിശേഷകളിൽ മൊബൈല്‍ ചാര്‍ജര്‍ സോക്കറ്റ്, സൈഡ് സ്റ്റാന്‍ഡ് അലാറം, സീറ്റിനടിയിലെ സ്റ്റോറേജ് ഹുക്ക്സ്, ഓപ്പണ്‍ ഗ്ലൗ ബോക്സ്, ഈസി സ്റ്റാന്റ് ടെക്നോളജി തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചേഴ്സും ടിവിഎസ് സ്കൂട്ടി പെപ് പ്ലസിന്റെ പ്രത്യേകതകളാണ്.

സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ റിവിംഗ് റെഡ്, തിളക്കമുള്ള സ്വര്‍ണം, ഫ്രോസ്റ്റഡ് ബ്ലാക്ക്, നീറോ ബ്ലൂ എന്നീ കളർ ഓപ്ഷനിൽ ലഭ്യമാകുമ്പോള്‍ ബാബലീഷ്യസ് പ്രിന്‍സസ് പിങ്കിലും മാറ്റ് പതിപ്പ് അക്വാ മാറ്റ്, കോറല്‍ മാറ്റ് എന്നിവയിലും തെരഞ്ഞെടുക്കാന്‍ സാധിക്കും. ടിവിഎസ് സ്കൂട്ടി പെപ് പ്ലസ് ശ്രേണിയുടെ പ്രാരംഭ വില 54,475 രൂപയാണ്.