650 ഇരട്ടകള്‍ക്കും ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

മീറ്റിയോര്‍ 350, ക്ലാസിക് 350, ബുള്ളറ്റ് 350 എന്നിവയ്ക്ക് പിന്നാലെ ജനപ്രീയ മോഡലുകളായ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി എന്നിവയ്ക്കും വില വര്‍ധനവുമായി റോയല്‍ എന്‍ഫീല്‍ഡ്.

650 ഇരട്ടകള്‍ക്കും ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

2018-ലാണ് ഇരുമോഡലുകളെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. ബ്രാന്‍ഡിനായി അന്താരാഷ്ട്ര വിപണികളില്‍ പോലും വലിയ വില്‍പ്പന നേടിക്കൊടുക്കുന്ന മോഡലുകളാണ് 650 ഇരട്ടകള്‍. വില വര്‍ധനവ് മോഡലുകളുടെ വില്‍പ്പനയെ ബാധിക്കുമോ എന്നത് കാത്തിരുന്ന് കാണണം.

650 ഇരട്ടകള്‍ക്കും ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ലഭ്യമായ റിപ്പോര്‍ട്ട് അനുസരിച്ച് 3,009 രൂപ മുതല്‍ 3,379 രൂപ വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. വില വര്‍ധനവ് നടപ്പാക്കി എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ബൈക്കുകളില്‍ പ്രകടമല്ല. പുതിയ വില വിവരങ്ങളാണ് ചുവടെ നല്‍കിയിരിക്കുന്നത്.

Model / Variant Colours New Price Old Price Difference
Interceptor 650 Mark Three/ Orange Crush/ Silver Spectre Rs2,69,764 Rs2,66,755 Rs3,009
Interceptor 650 Ravishing Red/ Baker Express/ Rs2,77,732 Rs2,74,643 Rs3,089
Interceptor 650 Glitter and Dust Rs2,91,007 Rs2,87,787 Rs3,220
Continental GT 650 Ventura Blue/ Black Magic Rs2,85,680 Rs2,82,513 Rs3,167
Continental GT 650 Ice Queen / Dr. Mayhem Rs2,93,648 Rs2,90,401 Rs3,247
Continental GT 650 Mr. Clean Rs3,06,923 Rs3,03,544 Rs3,379

MOST READ: കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് വിജയ് ബാബു

650 ഇരട്ടകള്‍ക്കും ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ബിഎസ് VI-ലേക്ക് നവീകരിച്ച 648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കുകള്‍ക്ക് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 47 bhp കരുത്തും 52 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

650 ഇരട്ടകള്‍ക്കും ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ആറ് സ്പീഡ് ഗിയര്‍ബോക്‌സിനൊപ്പം സ്ലിപ്പ് അസിസ്റ്റ് ക്ലച്ച്, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നീ സംവിധാനങ്ങളും വാഹനത്തിലുണ്ട്. ഇരുമോഡലിന്റെയും നവീകരിച്ച പതിപ്പിനെ അധികം വൈകാതെ വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: 2020 -ൽ യൂറോപ്യൻ വിപണിയിലെ താരമായി ഫോക്‌സ്‌വാഗൺ ഗോൾഫ്

650 ഇരട്ടകള്‍ക്കും ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഡിസൈനിലോ, എഞ്ചിനിലോ മാറ്റങ്ങള്‍ വരുത്തില്ലെങ്കിലും പുതിയ കുറച്ച് ഫീച്ചറുകളാകും ഇരട്ടകളിലെ ഹൈലൈറ്റ്. മീറ്റിയോര്‍ 350-യില്‍ അവതരിപ്പിച്ച ട്രിപ്പര്‍ നാവിഗേഷന്‍ എന്ന ഫീച്ചറാണ് ബൈക്കുകളിലെ പ്രധാന ഫീച്ചറായി ഇടംപിടിക്കുക.

650 ഇരട്ടകള്‍ക്കും ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ട്രിപ്പര്‍ എന്ന പ്രത്യേക പോഡ് വഴി ബ്ലൂടൂത്തും നാവിഗേഷന്‍ സഹായവും ലഭിച്ച ആദ്യത്തെ മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍. ഈ ആക്‌സസറി ഉടന്‍ തന്നെ വലിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയിലേക്ക് ഒരു ആക്‌സസറി ഫിറ്റ്‌മെന്റായി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

MOST READ: പുതിയ അവൻസ ഈ വർഷം തന്നെ വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

650 ഇരട്ടകള്‍ക്കും ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

650 സിസി ബൈക്കിന്റെ ഇരട്ട-പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ സജ്ജീകരണത്തിന് അടുത്തായി ട്രിപ്പര്‍ പോഡ് ഇന്‍സ്റ്റാള്‍ ചെയ്യും. മോട്ടോര്‍ സൈക്കിള്‍ ബാറ്ററിയില്‍ നിന്ന് ഇത് പവര്‍ എടുക്കും.

650 ഇരട്ടകള്‍ക്കും ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ട്രിപ്പര്‍ നിങ്ങളുടെ സ്മാര്‍ട്ട്ഫോണുമായി ബ്ലൂടൂത്ത് വഴി സമന്വയിപ്പിക്കുകയും അതിന്റെ കളര്‍ ടിഎഫ്ടി സ്‌ക്രീന്‍ വഴി ദിശകളും ദൂരങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് ഗൂഗുിള്‍ മാപ്സ് ഉപയോഗിക്കുകയും ചെയ്യും.

MOST READ: വാ​ഹന ലോകത്തേക്കുള്ള ആപ്പിളിന്റെ ചുവടുവെപ്പ് ഹ്യുണ്ടായിയുടെ കൈപ്പിടിച്ച്; സാധ്യതകൾ ഇങ്ങനെ

650 ഇരട്ടകള്‍ക്കും ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ 650 ശ്രേണി നിര്‍മ്മാതാക്കള്‍ വിപുലീകരിച്ചേക്കുമെന്നാണ് സൂചന. ഈ ശ്രേണിയിലേക്ക് ഒരു പുതിയ ക്രൂയിസര്‍ ബൈക്കിനെ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

650 ഇരട്ടകള്‍ക്കും ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പരീക്ഷണയോട്ടം നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു. 2018-ല്‍ മിലാനില്‍ നടന്ന EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ബ്രാന്‍ഡ് ഒരു KX ബോബറിനെ പരിചയപ്പെടുത്തിയിരുന്നു.

650 ഇരട്ടകള്‍ക്കും ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇതിനെ അടിസ്ഥാനമാക്കിയാണ് പുതിയ 650 സിസി ക്രൂയിസര്‍ ബൈക്ക് ഒരുങ്ങുന്നതെന്നാണ് സൂചന. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നും റോയല്‍ എന്‍ഫീല്‍ഡ് പങ്കുവച്ചിട്ടില്ല.

More from DriveSpark

Article Published On: Monday, January 11, 2021, 13:28 [IST]
English summary
Royal Enfield Hiked Interceptor 650, Continental GT 650 Prices. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X