Just In
- 1 hr ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 2 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 2 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 3 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- Movies
ജാഡയാണോ മോനൂസെ? ഇന്ദ്രജിത്തിനെ നോക്കി പൂര്‍ണിമ, ചിത്രം ഏറ്റെടുത്ത് ആരാധകര്‍
- Finance
കൊവിഡ് രണ്ടാം തരംഗം ബാധിക്കില്ല, നികുതി പിരിവ് മുകളിലേക്ക് തന്നെയെന്ന് വിലയിരുത്തൽ
- News
'പ്രചാരണമഴിച്ചുവിട്ടിട്ട് ഇത്തരക്കാർക്ക് എന്ത് കിട്ടാനാണ്? ഇവരുടെ മനോനില ശവം തീനികൾക്ക് സമാനമാണ്';സലാം ബാപ്പു
- Sports
IPL 2021: അവന് കെകെആറിന്റെ തുറുപ്പീട്ടാണ്, ലേലത്തില്‍ കൈവിടാതിരുന്നത് അതുകൊണ്ടെന്ന് ഓജ
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2020 -ൽ യൂറോപ്യൻ വിപണിയിലെ താരമായി ഫോക്‌സ്‌വാഗൺ ഗോൾഫ്
2020 -ൽ 312,000 ഡെലിവറികളുമായി യൂറോപ്പിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറായി ഗോൾഫ് കോംപാക്ട് കാർ മാറിയെന്ന് ഫോക്‌സ്‌വാഗൺ വെളിപ്പെടുത്തി.

കഴിഞ്ഞ വർഷം ജർമ്മനിയിൽ 133,900 ഡെലിവറികളുമായി ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറായിട്ടും ഇത് മാറിയിരുന്നു.

എട്ട് ഡെറിവേറ്റീവുകളുപയോഗിച്ച് ഉൽപ്പന്ന ശ്രേണി വിപുലീകരിച്ചതിനാൽ ഗോൾഫിനുള്ള ഓർഡറുകളിൽ ഗണ്യമായ വർധനയുണ്ടായതായി കാർ നിർമ്മാതാക്കൾ പറയുന്നു.
MOST READ: കോടീശ്വരൻമാരിലെ കോടീശ്വരനായി ടെസ്‌ലയുടെ എലോൺ മസ്‌ക്; വിജയഗാഥ ഇങ്ങനെ

പ്രധാനപ്പെട്ട എല്ലാ ഗോൾഫ് മോഡൽ ഡെറിവേറ്റീവുകളായ GTI, GTD, GTE എന്നിവയുടെ ലഭ്യത മൂന്നാം പാദത്തിൽ വിൽപ്പനയ്ക്ക് ഉത്തേജനം നൽകി.

ഹൈബ്രിഡ് മോഡലുകൾക്കുള്ള ഉയർന്ന ഡിമാൻഡും ഗോൾഫിന്റെ വിജയത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു. 2020 അവസാനത്തോടെ ഗോൾഫ് ഹൈബ്രിഡ് മോഡലുകൾ വ്യാപകമായി നിരത്തിലെത്തിയിരുന്നു.

2020 -ൽ ഗോൾഫ്, അതിന്റെ സ്ഥാനം നിലനിർത്തി എന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാറുകളുടെ സിഇഒ റാൽഫ് ബ്രാൻഡ്‌സ്റ്റാറ്റർ പറയുന്നു.

ഈ വർഷം യൂറോപ്പിൽ വിതരണം ചെയ്ത ഏകദേശം 312,000 ഗോൾഫ് മോഡലുകളിൽ ആദ്യ പകുതിയിൽ കൂടുതൽ രണ്ടാം പകുതിയിൽ വിൽപ്പനയുണ്ടായി, ഈ വർഷം രണ്ടാം പകുതിയിൽ മാത്രം 179,000 യൂണിറ്റുകളാണ് നിരത്തിലെത്തിയത്.
MOST READ: നെക്സോൺ ഇവിക്ക് വെല്ലുവിളിയായി ഇലക്ട്രിക് കോംപാക്ട് എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങി എംജി

എട്ടാം തലമുറ ഗോൾഫ് GTI -ക്ക് 245 bhp കരുത്തും പരമാവധി 370 Nm torque ഉം പുറപ്പെടുവിക്കുന്ന നാല് സിലിണ്ടർ 2.0 TSI യൂണിറ്റാണ് ലഭിക്കുന്നത്.

ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഏഴ് സ്പീഡ് DSG ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമാണ് ഇതിന് ലഭിക്കുന്നത്. ഉയർന്ന വേഗത മണിക്കൂറിൽ 250 കിലോമീറ്ററായി വൈദ്യുതപരമായി പരിമിതപ്പെടുത്തിയിരിക്കുന്നു.