മോഡലുകള്‍ക്ക് വില വര്‍ധനവുമായി റെനോ; പുതിയ വില വിരങ്ങള്‍ അറിയാം

മോഡലുകള്‍ക്ക് വില വര്‍ധനവുമായി നിര്‍മ്മാതാക്കളായ റെനോ. വര്‍ദ്ധിച്ചുവരുന്ന അസംസ്‌കൃത വസ്തുക്കളുടെയും മറ്റ് അനുബന്ധ ചെലവുകളും വര്‍ധിച്ചത് ചൂണ്ടിക്കാട്ടിയാണ് കമ്പനിയും വില വര്‍ധനവ് വരുത്തിയിരിക്കുന്നത്.

മോഡലുകള്‍ക്ക് വില വര്‍ധനവുമായി റെനോ; പുതിയ വില വിരങ്ങള്‍ അറിയാം

നിലവില്‍ ഡസ്റ്റര്‍, ട്രൈബര്‍, ക്വിഡ് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ബ്രാന്‍ഡ് രാജ്യത്ത് വില്‍ക്കുന്നത്. മോഡലുകളുടെ പുതിയ വില വിവരങ്ങളാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.

മോഡലുകള്‍ക്ക് വില വര്‍ധനവുമായി റെനോ; പുതിയ വില വിരങ്ങള്‍ അറിയാം

ക്വിഡിന്റെ പുതിയ വില 3.12 രൂപയില്‍ ആരംഭിച്ച് ഉയര്‍ന്ന പതിപ്പായ ക്ലൈബര്‍ (O) എഎംടി വേരിയന്റിന് 5.31 രൂപയാണ് എക്‌സ്‌ഷോറൂം വില. ക്വിഡിന് പരമാവധി 18,500 രൂപയുടെ വില വര്‍ദ്ധനവാണ് ലഭിച്ചിരിക്കുന്നത്.

Kwid Old Price New Price Difference
STD 0.8-litre ₹2,99,800 ₹3,12,800 ₹13,000
RXE 0.8-litre ₹3,69,800 ₹3,82,800 ₹13,000
RXL 0.8-litre ₹3,99,800 ₹4,12,800 ₹13,000
Neotech 0.8-litre ₹4,29,000 ₹4,29,800 ₹800
RXT 0.8-litre ₹4,29,800 ₹4,42,800 ₹13,000
RXL 1.0-litre ₹4,21,800 ₹4,34,800 ₹13,000
Neotech 1.0-litre ₹4,51,000 ₹4,51,800 ₹800
RXL 1.0-litre AMT ₹4,53,800 ₹4,72,300 ₹18,500
RXT (O) 1.0-litre ₹4,59,500 ₹4,72,500 ₹13,000
Neotech 1.0-litre AMT ₹4,83,000 ₹4,83,800 ₹800
Climber (O) ₹4,80,700 ₹4,93,700 ₹13,000
RXT (O) 1.0-litre AMT ₹4,91,500 ₹5,10,000 ₹18,500
Climber (O) AMT ₹5,12,700 ₹5,31,200 ₹18,500
മോഡലുകള്‍ക്ക് വില വര്‍ധനവുമായി റെനോ; പുതിയ വില വിരങ്ങള്‍ അറിയാം

999 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് റെനോ ക്വിഡിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 5,500 rpm-ല്‍ 67 bhp കരുത്തും 4,250 rpm-ല്‍ 91 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കുന്നത്.

മോഡലുകള്‍ക്ക് വില വര്‍ധനവുമായി റെനോ; പുതിയ വില വിരങ്ങള്‍ അറിയാം

5.20 ലക്ഷം രൂപയാണ് ട്രൈബറിന്റെ പുതുക്കിയ പ്രാരംഭ എക്‌സ്‌ഷോറൂം വില. ഉയര്‍ന്ന വേരിയന്റിന് 7.50 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയാണ് ഉപഭോക്താക്കള്‍ നല്‍കണം. റെനോ ട്രൈബറിന് പരമാവധി 16,000 രൂപ വില വര്‍ദ്ധനവാണ് ലഭിച്ചിരിക്കുന്നത്.

Triber Old Price New Price Difference
RXE ₹5.12 Lakh ₹5.20 Lakh ₹8,000
RXL ₹5.89 Lakh ₹5.98 Lakh ₹9,000
RXL AMT ₹6.29 Lakh ₹6.43 Lakh ₹14,000
RXT ₹6.39 Lakh ₹6.48 Lakh ₹9,000
RXT AMT ₹6.79 Lakh ₹6.93 Lakh ₹14,000
RXZ ₹6.94 Lakh ₹7.05 Lakh ₹10,000
RXZ AMT ₹7.34 Lakh ₹7.50 Lakh ₹16,000
മോഡലുകള്‍ക്ക് വില വര്‍ധനവുമായി റെനോ; പുതിയ വില വിരങ്ങള്‍ അറിയാം

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ട്രൈബറിന് കരുത്ത് പകരുന്നത്, ഇത് 70 bhp കരുത്തും 96 Nm torqu ഉം ആണ് സൃഷ്ടിക്കുന്നത്. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

മോഡലുകള്‍ക്ക് വില വര്‍ധനവുമായി റെനോ; പുതിയ വില വിരങ്ങള്‍ അറിയാം

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലും ട്രൈബര്‍ വിപണിയില്‍ ലഭ്യമാണ്. ഡസ്റ്റര്‍ എസ് യുവിയില്‍ 28,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Duster Old Price New Price Difference
RXE ₹8.59 Lakh Discontinued -
RXS ₹9.39 Lakh ₹9.57 Lakh ₹18,000
RXZ ₹9.99 Lakh ₹10.17 Lakh ₹18,000
RXE Turbo ₹10.49 Lakh ₹10.89 Lakh ₹40,000
RXS Turbo ₹11.39 Lakh ₹11.67 Lakh ₹28,000
RXZ Turbo ₹11.99 Lakh ₹12.27 Lakh ₹28,000
RXS Turbo AT ₹12.99 Lakh ₹13.27 Lakh ₹28,000
RXZ Turbo AT ₹13.59 Lakh ₹13.87 Lakh ₹28,000
മോഡലുകള്‍ക്ക് വില വര്‍ധനവുമായി റെനോ; പുതിയ വില വിരങ്ങള്‍ അറിയാം

വില വര്‍ധനവോടെ ഡസ്റ്ററിന്റെ പുതിയ വില 9.57 ലക്ഷം രൂപയില്‍ ആരംഭിച്ച് ഉയര്‍ന്ന വേരിയന്റിന് 13.87 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഡസ്റ്ററിന്റെ ബേസ്-സ്‌പെക്ക് 1.5 ലിറ്റര്‍ പെട്രോള്‍ RXE വേരിയന്റ് കമ്പനി നിര്‍ത്തലാക്കി.

മോഡലുകള്‍ക്ക് വില വര്‍ധനവുമായി റെനോ; പുതിയ വില വിരങ്ങള്‍ അറിയാം

1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 5,500 rpm-ല്‍ 154 bhp കരുത്തും 1,600 rpm-ല്‍ 254 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

മോഡലുകള്‍ക്ക് വില വര്‍ധനവുമായി റെനോ; പുതിയ വില വിരങ്ങള്‍ അറിയാം

ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളായ (GDI) ഗ്യാസോലിന്‍ ഡയറക്ട് ഇഞ്ചക്ഷന്‍, (D-VVT) ഡ്യുവല്‍ വേരിയബിള്‍ വാല്‍വ് ടൈമിംഗ് എന്നിവ എഞ്ചിന്‍ സവിശേഷതകളാണ്. ഇത് വാഹനത്തിന് മികച്ച പ്രകടനവും കുറഞ്ഞ മലിനീകരണവും വാഗ്ദാനം ചെയ്യുന്നു.

മോഡലുകള്‍ക്ക് വില വര്‍ധനവുമായി റെനോ; പുതിയ വില വിരങ്ങള്‍ അറിയാം

വിപണിയില്‍ മത്സരം ശക്തമാക്കുന്നതിനായി അധികം വൈകാതെ തന്നെ പുതിയൊരു മോഡലിനെ കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. കിഗര്‍ എന്ന് പേരിട്ടിരിക്കുന്ന് വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ ജനുവരി 28-ന് അവതരിപ്പിക്കുമെന്ന് കമ്പനി വെളിപ്പെടുത്തി കഴിഞ്ഞു.

മോഡലുകള്‍ക്ക് വില വര്‍ധനവുമായി റെനോ; പുതിയ വില വിരങ്ങള്‍ അറിയാം

നിലവില്‍ ഏറ്റവും വലിയ മത്സരം നടക്കുന്ന സബ്-4 മീറ്റര്‍ എസ്‌യുവി ശ്രേണിയിലേക്കാണ് മോഡല്‍ എത്തുന്നത്. കിഗര്‍ എന്നു പേരിട്ടിരിക്കുന്ന മോഡലിന്റെ കണ്‍സെപ്റ്റ് പതിപ്പിനെ ബ്രാന്‍ഡ് ഇതിനോടകം തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തി കഴിഞ്ഞു. വളരെ പ്രതീക്ഷയോടെയാണ് ഈ മോഡലിനെയുമായി റെനോ വിപണിയില്‍ എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Increases The Prices Of The Kwid, Triber & Duster. Read in Malayalam.
Story first published: Monday, January 11, 2021, 18:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X