Just In
- 20 hrs ago
സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം
- 22 hrs ago
പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്ടാവിയയ്ക്ക് പുതിയ സ്പോർട്ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ
- 24 hrs ago
പുതുതലമുറ അരങ്ങേറ്റത്തിന് സജ്ജം; നിവലിലെ RC390 വെബ്സൈറ്റില്‍ നിന്നും നീക്കംചെയ്ത് കെടിഎം
- 1 day ago
കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത
Don't Miss
- News
തൃശൂർ പൂരം: ആൾക്കൂട്ടം അപകടകരം, പ്രതീകാത്മകമായി നടത്തുന്ന കാര്യം ആലോചിക്കണമെന്ന് ആരോഗ്യമന്ത്രി
- Sports
IPL 2021: ഹൈദരബാദിനെ വീഴ്ത്തി കെകെആര്‍, മത്സരത്തില്‍ പിറന്ന അഞ്ച് റെക്കോഡുകളിതാ
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്; രാശിഫലം
- Movies
സിനിമയോട് താല്പര്യമുണ്ട്, ഡാന്‍സിനൊപ്പം വരയും ഇഷ്ടമാണ്, മകളെ കുറിച്ച് ഗിന്നസ് പക്രു
- Finance
നിർണ്ണായക പ്രഖ്യാപനത്തിന് ഇൻഫോസിസ്: ഓഹരി തിരിച്ചു വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിപണിയിലെത്തും മുമ്പ് പുത്തൻ സഫാരിയുടെ അനൗദ്യോഗിക ബുക്കിംഗ് ആംഭിച്ച് ടാറ്റ
ജനുവരി 26 -ന് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ടാറ്റ സഫാരിയുടെ പ്രീ-ലോഞ്ച് ബുക്കിംഗ് തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ അനൗദ്യോഗികമായി ആരംഭിച്ചു.

51,000 രൂപയ്ക്ക് ടോക്കൺ തുകയ്ക്ക് പുതിയ സഫാരി ബുക്ക് ചെയ്യാം. ഹാരിയറിന്റെ ഏഴ് സീറ്റർ മോഡലായ സഫാരിക്ക് 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഡാർക്ക് ബ്ലൂ, ലൈറ്റ് ബ്ലൂ തുടങ്ങിയ വേറിട്ട നിറങ്ങൾ ലഭിക്കും.

റെഡ്, ഗ്രേ, വൈറ്റ് തുടങ്ങിയ നിറങ്ങൾ ഹാരിയറിന് സമാനമായിരിക്കും. അഞ്ച് സീറ്റുകളുള്ള എസ്‌യുവിയുമായി സാമ്യമുള്ളത് 170 bhp FCA-സോർസ്ഡ് 2.0 ലിറ്റർ എഞ്ചിനാണ് ഇതിൽ വരുന്നത്.
MOST READ: ഗെയിമിലെ സങ്കല്പ്ം യഥാർത്ഥ്യമാവുന്നു; V12 വിഷൻ GT അവതരിപ്പിച്ച് ലംബോർഗിനി

ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് വഴി ഫ്രണ്ട് വീലുകളിലേക്ക് പവർ എത്തിക്കുന്നു. ഇരു മോഡലുകൾക്കും ഭാവിയിൽ 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കും.

അഞ്ച് സീറ്റർ സഹോദരനുമായി താരതമ്യപ്പെടുത്തുമ്പോൾ സഫാരിയുടെ രൂപകൽപ്പനയ്ക്ക് ചില വ്യത്യസ്ത ഘടകങ്ങളുണ്ട്. വാഹനത്തിന്റെ ഗ്രില്ല് സിൽവർ നിറത്തിൽ പൂർത്തിയാക്കുന്നു, ഇത് ട്രൈ-ആരോ ഡിസൈനുമായി വരുന്നു.
MOST READ: കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് വിജയ് ബാബു

രൂപഘടന, പിൻഭാഗം എന്നിവയും വ്യത്യസ്തമാണ്. ഒറിജിനൽ സഫാരി പോലെ മൂന്നാം നിരയിൽ യാത്രക്കാർക്കായി ഹെഡ്‌റൂം വർധിപ്പിക്കുന്നതിന് സ്റ്റെപ്പ്ഡ് റൂഫാണ് ഒരുക്കിയിരിക്കുന്നത്.

ഡാഷ്‌ബോർഡ് ലേയൗട്ട് ഹാരിയറിന് സമാനമാണെങ്കിലും, ഇരട്ട-ടോൺ ബ്ലാക്ക്-ക്രീം കളർ സ്കീമുമായാണ് ഇത് വരുന്നത്. ഇത് പ്രീമിയമായി കാണപ്പെടുന്നു എന്ന് മാത്രമല്ല, ക്യാബിൻ വായു സഞ്ചാരമുള്ളതാക്കുകയും ചെയ്യുന്നു.
MOST READ: ഡിസംബറിൽ മാരുതിയുടെ സമ്പാദ്യം 1.40 ലക്ഷം യൂണിറ്റ് വിൽപ്പന; മോഡൽ തിരിച്ചുള്ള കണക്കുകൾ

ക്യാപ്റ്റൻ സീറ്റുകളുള്ള ആറ് സീറ്ററും ബെഞ്ച് സീറ്റുകളുള്ള ഏഴ് സീറ്ററുകളുമാണ് സഫാരി വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, പവർഡ് ടെയിൽഗേറ്റ്, കണക്റ്റഡ് കാർ ടെക് എന്നിവ പോലുള്ള ചില സവിശേഷതകൾ ഇതിന് ഹാരിയറിൽ നിന്ന് ലഭിക്കും.

വരും ആഴ്ചകളിൽ സഫാരിയുടെ വിലകൾ നിർമ്മാതാക്കൾ വെളിപ്പെടുത്തും, ഇതിന് 14 ലക്ഷം മുതൽ 21 ലക്ഷം രൂപ വരെയാവാം എക്സ്-ഷോറൂം വില എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എംജി ഹെക്ടർ പ്ലസ്, നിലവിലുള്ള മഹീന്ദ്ര XUV 500, വരാനിരിക്കുന്ന 2021 XUV 500 എന്നിവയ്ക്കെതിരെ സഫാരി മത്സരിക്കും.