Just In
- 3 min ago
ഇന്ത്യയെ ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതി കേന്ദ്രമായി പ്രഖ്യാപിച്ച് ഹോണ്ട
- 18 min ago
ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി
- 43 min ago
EQS മുൻനിര ഇലക്ട്രിക് സെഡാന് പിന്നാലെ EQB എസ്യുവിയും അവതരിപ്പിക്കാൻ മെർസിഡീസ്
- 2 hrs ago
നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര്‍ ഇവിയുടെ അവതരണം ഉടന്‍
Don't Miss
- Movies
അനു സിത്താര ഷൂട്ടില്‍ സെറ്റില്‍ വഴക്കിടുന്നത് ഇക്കാര്യത്തില്‍; വെളിപ്പെടുത്തി നടി
- News
ഇഡിയുടേത് കള്ള തെളിവുകൾ സൃഷ്ടിക്കൽ,സത്യം ഹൈക്കോടതിയും തിരിച്ചറിഞ്ഞു;ജയരാജൻ
- Sports
IPL 2021: പൈസ വസൂലാവും! ആദ്യ സൂചനകള്‍ ഇങ്ങനെ, ഫ്രാഞ്ചൈസികളുടെ പ്രതീക്ഷ കാത്തവര്
- Finance
ജൂലായ് 1 മുതല്‍ ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്‍ക്ക് ലോട്ടറി!
- Travel
രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ
- Lifestyle
വ്രതാനുഷ്ഠാന സമയത്ത് ആരോഗ്യത്തോടെ ഫിറ്റ്നസ് നിലനിര്‍ത്താന്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗെയിമിലെ സങ്കല്പ്ം യഥാർത്ഥ്യമാവുന്നു; V12 വിഷൻ GT അവതരിപ്പിച്ച് ലംബോർഗിനി
സോണി പ്ലേസ്റ്റേഷൻ 4 ഗെയിം ഗ്രാൻ ടുറിസ്മോ സ്പോർട്ട് റേസിംഗിനായി നിർമ്മിച്ച ഒരു കൺസെപ്റ്റ് റേസിംഗ് കാറാണ് ലംബോർഗിനിയുടെ V12 വിഷൻ GT.

ഗെയിമിംഗ് പ്രേമികൾക്കായി ഒരു സ്വപ്ന സാക്ഷാത്കാരമെന്നവണ്ണം, ഈ വെർച്വൽ റേസിംഗ് കാറിന്റെ റിയൽ-ലൈഫ് പതിപ്പിന്റെ ഒരു വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വെളിപ്പെട്ടിരുന്നു.

2019 നവംബറിലാണ് ലംബോർഗിനി ഈ കൺസെപ്റ്റ് ആദ്യമായി അവതരിപ്പിച്ചത്. 2019 -ലെ FIA സർട്ടിഫൈഡ് ഗ്രാൻ ടുറിസ്മോ ചാമ്പ്യൻഷിപ്പിന്റെ ലോക ഫൈനലിന് മുന്നോടിയായി സ്പോർട്സ് കാറിന്റെ റിയൽ ലൈഫ് മോഡലും നിർമ്മാതാക്കൾ അവതരിപ്പിച്ചിരുന്നു.
MOST READ: ഡെലിവറി ശൃംഖല മെച്ചപ്പെടുത്താൻ 11 ബോയിംഗ് ജെറ്റുകൾ സ്വന്തമാക്കി ആമസോൺ

വെർച്വൽ റേസിംഗ് കാർ പിന്നീട് പ്ലേസ്റ്റേഷനിൽ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും റിയൽ ലൈഫ് മോഡൽ ഇതിനുശേഷം ഇപ്പോൾവരെ വെളിപ്പെടുത്തിയിരുന്നില്ല.

ഈ വീഡിയോയിൽ ജനപ്രിയ വ്ലോഗർ സൂപ്പർകാർ ബ്‌ളോണ്ടി, കൺസെപ്റ്റ് കാർ അനാവരണം ചെയ്യുകയും ഒരു വോക്ക്റൗണ്ട് നടത്തുകയും ചെയ്യുന്നു. അവസാനമായി, കാർ റോഡിൽ ഓടിക്കുന്നതായും കാണിക്കുന്നു.
MOST READ: വരവിന് ദിവസങ്ങള്‍ മാത്രം; ആവേശമായി ടാറ്റ സഫാരിയുടെ ടീസര്‍ ചിത്രം

ലംബോർഗിനി സിയാൻ FKP 37 -ൽ നിന്നുള്ള പവർട്രെയിനാണ് വിഷനറി കൺസെപ്റ്റ് ഉപയോഗിക്കുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് 6.5 ലിറ്റർ V12 എഞ്ചിൻ ഒരു മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ചേർന്ന് മൊത്തം 808 bhp കരുത്ത് പുറപ്പെടുവിക്കുന്നു.

പ്ലേ-സ്റ്റേഷൻ ഗെയിമിൽ, കൺസെപ്റ്റ് കാറിന് 2.8 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വരെ വേഗതയിലെത്താൻ സാധിക്കും, കൂടാതെ മണിക്കൂറിൽ 350 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും.
MOST READ: അപ്പാച്ചെ ശ്രേണയില്‍ വില വര്‍ധിപ്പിച്ച് ടിവിഎസ്; പുതുക്കിയ വില വിരങ്ങള്‍ ഇതാ

രൂപകൽപ്പനയുടെ കാര്യത്തിൽ, വിഷൻ GT -ക്ക് ലംബോർഗിനി ഡിസൈൻ DNA ഉണ്ട്. ഒരൊറ്റ സീറ്റർ ലേയൗട്ടിന് പ്രാധാന്യം നൽകുമ്പോൾ ഒരു ഐക്കണിക് സിംഗിൾ സെന്റർ ലൈനും വ്യക്തമായ രൂപഘടനയും ഇതിൽ ഉൾക്കൊള്ളുന്നു.

പ്രധാന ബോഡി, ഫെൻഡറുകളിൽ നിന്ന് വിച്ഛേദിക്കപ്പെട്ട തരത്തിലാണ് ഒരുക്കിയിരിക്കുന്നത്, കൂടാതെ ഒരു വലിയ വിങ്ങിൽ Y- ടൈലൈറ്റ് പിന്നിൽ ആധിപത്യം പുലർത്തുന്നു.
MOST READ: ഫോർഡ് കാറുകളുടെ വില കൂടി; ഇനി മുതൽ അധികം മുടക്കേണ്ടത് 4,000 മുതൽ 35,000 രൂപ വരെ

ഡ്രൈവറുടെ കോക്ക്പിറ്റ് പൈലറ്റുമാരെപ്പോലെയാണ്, കാറിന്റെ മുൻവശത്ത് നിന്ന് ഒരു ജെറ്റ്ഫൈറ്റർ പൈലറ്റിനെ പോലെ വേണം കാറിലേക്ക് പ്രവേശിക്കാൻ. പ്രധാന ഡ്രൈവിംഗ് കൺട്രോളുകൾ സ്റ്റിയറിംഗ് വീലിൽ സ്ഥാപിച്ചിരിക്കുന്നു കൂടാതെ പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഡ്രൈവറുടെ മുന്നിൽ പ്രദർശിപ്പിക്കും.
ഗ്രാൻ ടുറിസ്മോ സ്പോർട്ട് ഗെയിമർമാരുടെ ശ്രദ്ധ നേടുന്നതിനായി ലംബോർഗിനി V12 വിഷൻ GT ഒരു ആത്യന്തിക വെർച്വൽ കാറായി രൂപകൽപ്പന ചെയ്തതാണെങ്കിലും, യഥാർത്ഥ ലോകത്തിൽ ഭാവിയ്ക്കായി നിർമ്മിച്ച ഒരു ലംബോർഗിനി കാർ പോലെ ഇത് കാണപ്പെടുന്നു.