ഡെലിവറി ശൃംഖല മെച്ചപ്പെടുത്താൻ 11 ബോയിംഗ് ജെറ്റുകൾ സ്വന്തമാക്കി ആമസോൺ

ഉപഭോക്താക്കൾക്കായുള്ള സേവനങ്ങൾ മെച്ചപ്പടുത്തുന്നതിന് തങ്ങളുടെ ഫ്ലീറ്റ് വിപുലീകരിക്കുന്നതിന് ഡെൽറ്റ, വെസ്റ്റ് ജെറ്റ് എന്നിവിയിൽ നിന്ന് 11 ബോയിംഗ് 767-300 ജെറ്റുകൾ ആമസോൺ വാങ്ങി.

ഡെലിവറി ശൃംഖല മെച്ചപ്പെടുത്താൻ 11 ബോയിംഗ് ജെറ്റുകൾ സ്വന്തമാക്കി ആമസോൺ

2021 -ലും 2022 -ലും വിമാനങ്ങൾ ആമസോൺ എയറിന്റെ കാർഗോ നെറ്റ്‌വർക്കിൽ ചേരുന്നതോടെ വിപുലീകരിച്ച ഫ്ലീറ്റ് ആമസോണിന്റെ ഉപഭോക്തൃ അടിത്തറയെ പിന്തുണയ്ക്കുന്നുവെന്ന് കമ്പനി ബുധനാഴ്ച പ്രസ്താവനയിൽ വ്യക്തമാക്കി.

Note: Images are representative purpose only

ഡെലിവറി ശൃംഖല മെച്ചപ്പെടുത്താൻ 11 ബോയിംഗ് ജെറ്റുകൾ സ്വന്തമാക്കി ആമസോൺ

ഉപയോക്താക്കൾ എന്നത്തേക്കാളും വേഗതയേറിയതും സൗജന്യവുമായ ഷിപ്പിംഗിനെ ആശ്രയിക്കുന്ന സമയത്താണ് ആമസോൺ എയറിന്റെ ഫ്ലീറ്റ് വിപുലീകരണം.

MOST READ: 2021 ഗോൾഡ് വിംഗ് പ്രീമിയം മോട്ടോർസൈക്കിൾ വിപണിയിൽ; ഇന്ത്യയിലേക്കും ഉടൻ എത്തും

ഡെലിവറി ശൃംഖല മെച്ചപ്പെടുത്താൻ 11 ബോയിംഗ് ജെറ്റുകൾ സ്വന്തമാക്കി ആമസോൺ

യുഎസിലുടനീളമുള്ള ഉപയോക്താക്കൾക്ക് ആമസോണിൽ നിന്ന് പ്രതീക്ഷിക്കുന്ന രീതിയിൽ വിതരണം ചെയ്യുന്നത് തുടരുക എന്നതാണ് തങ്ങളുടെ ലക്ഷ്യം, കമ്പനി സ്വന്തം വിമാനം വാങ്ങുന്നത് ആ ലക്ഷ്യത്തിലേക്കുള്ള സ്വാഭാവികമായി അടുത്ത ചുവടുവെപ്പാണ് എന്ന് ആമസോൺ ഗ്ലോബൽ എയർ വൈസ് പ്രസിഡന്റ് സാറാ റോഡ്‌സ് പറഞ്ഞു.

ഡെലിവറി ശൃംഖല മെച്ചപ്പെടുത്താൻ 11 ബോയിംഗ് ജെറ്റുകൾ സ്വന്തമാക്കി ആമസോൺ

വളരുന്ന ഫ്ലീറ്റിൽ ലീസിനെടുത്തതും കമ്പനിയുടെ ഉടമസ്ഥതയിലുള്ളതുമായ വിമാനങ്ങളുടെ മിശ്രിതം തങ്ങളുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ അനുവദിക്കും, ഇത് കമ്പനിയുടെ ഉപഭോക്തൃ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് സഹായിക്കുന്നു എന്നും അവർ വ്യക്തമാക്കി.

MOST READ: പുതുവർഷത്തിൽ പുതിയ തുടക്കത്തിനായി മാരുതി; മോഡലുകൾക്ക് കിടിലൻ ഓഫറുകൾ

ഡെലിവറി ശൃംഖല മെച്ചപ്പെടുത്താൻ 11 ബോയിംഗ് ജെറ്റുകൾ സ്വന്തമാക്കി ആമസോൺ

മാർച്ചിൽ വെസ്റ്റ് ജെറ്റിൽ നിന്ന് വാങ്ങിയ നാല് വിമാനങ്ങൾ നിലവിൽ പാസഞ്ചറിൽ നിന്ന് കാർഗോയിലേക്കുള്ള പരിവർത്തനത്തിലാണ്, 2021 -ൽ ഇവ ആമസോൺ എയറിന്റെ നെറ്റ്‌വർക്കിൽ ചേരും.

ഡെലിവറി ശൃംഖല മെച്ചപ്പെടുത്താൻ 11 ബോയിംഗ് ജെറ്റുകൾ സ്വന്തമാക്കി ആമസോൺ

ഡെൽറ്റയിൽ നിന്ന് വാങ്ങിയ ഏഴ് വിമാനങ്ങൾ 2022 -ൽ ആമസോണിന്റെ എയർ കാർഗോ നെറ്റ്‌വർക്കിൽ പ്രവേശിക്കും.

MOST READ: എംജിയുടെ 2021 പാക്കേജിനെക്കുറിച്ച് കൂടുതലറിയാം: ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റ്‌ ഫസ്റ്റ് ലുക്ക് റിവ്യൂ

ഡെലിവറി ശൃംഖല മെച്ചപ്പെടുത്താൻ 11 ബോയിംഗ് ജെറ്റുകൾ സ്വന്തമാക്കി ആമസോൺ

ഈ ഫ്ലീറ്റ് കൂട്ടിച്ചേർക്കലുകൾ വരും വർഷങ്ങളിൽ ആമസോൺ എയറിന്റെ നെറ്റ്‌വർക്കിൽ അധിക ശേഷി ഉറപ്പാക്കും.

ഡെലിവറി ശൃംഖല മെച്ചപ്പെടുത്താൻ 11 ബോയിംഗ് ജെറ്റുകൾ സ്വന്തമാക്കി ആമസോൺ

ഈ പുതിയ വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് തേർഡ് പാർട്ടി കാരിയറുകളെ ആശ്രയിക്കുന്നത് തുടരുമെന്ന് ആമസോൺ അറിയിച്ചു.

MOST READ: ഹരിയാന റിന്യൂവബിൾ ഏജൻസിക്ക് നെക്‌സോൺ ഇലക്‌ട്രിക് കൈമാറി ടാറ്റ മോട്ടോർസ്

ഡെലിവറി ശൃംഖല മെച്ചപ്പെടുത്താൻ 11 ബോയിംഗ് ജെറ്റുകൾ സ്വന്തമാക്കി ആമസോൺ

2016 -ൽ ആമസോൺ എയർ ആരംഭിച്ചതിനുശേഷം, ആമസോൺ ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപിക്കുകയും യുഎസിലുടനീളം ആമസോൺ എയർ ലൊക്കേഷനുകളിൽ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

ഡെലിവറി ശൃംഖല മെച്ചപ്പെടുത്താൻ 11 ബോയിംഗ് ജെറ്റുകൾ സ്വന്തമാക്കി ആമസോൺ

2020 -ൽ ആമസോൺ എയർ ആറ് ദശലക്ഷം ഗാലൻ സുസ്ഥിര വ്യോമയാന ഇന്ധനം വാങ്ങിയതായി പ്രഖ്യാപിച്ചു. ഇതിനകം തന്നെ അത്യാധുനിക ഇലക്ട്രിക് ഗ്രൗണ്ട് സർവീസ് ഉപകരണങ്ങളിലും ചില സൗകര്യങ്ങളിൽ ആസൂത്രണം ചെയ്ത സോളാർ റൂഫ് പാനലുകളിലും നിക്ഷേപം നടത്തിയിരുന്നു.

Image Courtesy: Boeing, Delta and Westjet

Most Read Articles

Malayalam
English summary
Amazon Purchases 11 Boeing Jets To Enhance Delivery Fleet Across The Globe. Read in Malayalam.
Story first published: Friday, January 8, 2021, 18:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X