Just In
- 14 min ago
ഇന്ത്യയെ ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതി കേന്ദ്രമായി പ്രഖ്യാപിച്ച് ഹോണ്ട
- 29 min ago
ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി
- 54 min ago
EQS മുൻനിര ഇലക്ട്രിക് സെഡാന് പിന്നാലെ EQB എസ്യുവിയും അവതരിപ്പിക്കാൻ മെർസിഡീസ്
- 2 hrs ago
നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര്‍ ഇവിയുടെ അവതരണം ഉടന്‍
Don't Miss
- Movies
അനു സിത്താര ഷൂട്ടില്‍ സെറ്റില്‍ വഴക്കിടുന്നത് ഇക്കാര്യത്തില്‍; വെളിപ്പെടുത്തി നടി
- Lifestyle
ശരീരം കൃത്യമായ ആരോഗ്യത്തിലാണോ, അറിയാന്‍ ഈ ടെസ്റ്റുകള്‍
- News
ഇഡിയുടേത് കള്ള തെളിവുകൾ സൃഷ്ടിക്കൽ,സത്യം ഹൈക്കോടതിയും തിരിച്ചറിഞ്ഞു;ജയരാജൻ
- Sports
IPL 2021: പൈസ വസൂലാവും! ആദ്യ സൂചനകള്‍ ഇങ്ങനെ, ഫ്രാഞ്ചൈസികളുടെ പ്രതീക്ഷ കാത്തവര്
- Finance
ജൂലായ് 1 മുതല്‍ ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്‍ക്ക് ലോട്ടറി!
- Travel
രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹരിയാന റിന്യൂവബിൾ ഏജൻസിക്ക് നെക്‌സോൺ ഇലക്‌ട്രിക് കൈമാറി ടാറ്റ മോട്ടോർസ്
എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡുമായി (EESL) പങ്കാളിത്തത്തിൽ ഏർപ്പെട്ടുകൊണ്ട് ഹരിയാന റിന്യൂവബിൾ ഏജൻസിക്ക് നെക്‌സോൺ ഇലക്‌ട്രിക് എസ്‌യുവി കൈമാറി ടാറ്റ മോട്ടോർസ്.

വാഹനത്തിന്റെ കൈമാറ്റത്തിനൊപ്പം ഹരിയാനയിൽ ഒരു ഇലക്‌ട്രിക് ചാർജിംഗ് സ്റ്റേഷനും കമ്പനി ഉദ്ഘാടനം ചെയ്തു. ഈ കരാർ പ്രകാരം സംസ്ഥാനത്ത് ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചർ ത്വരിതപ്പെടുത്താനും ശക്തിപ്പെടുത്താനും സംസ്ഥാന സർക്കാർ ലക്ഷ്യമിടുകയാണ്.

കൂടാതെ രാജ്യത്ത് വൈദ്യുത മൊബിലിറ്റി ത്വരിതപ്പെടുത്തുന്നതിന് ടാറ്റ പവർ, ടാറ്റ ഓട്ടോ ഘടകങ്ങൾ, ടാറ്റ മോട്ടോർസ് ഫിനാൻസ്, ടാറ്റ കെമിക്കൽസ് തുടങ്ങിയ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ത്യൻ കാർ നിർമാതാക്കൾ വ്യക്തമാക്കി.
MOST READ: ഫോർഡ് കാറുകളിലുമുണ്ട് എഞ്ചിൻ ഐഡിൾ ഷട്ട്‌ഡൗൺ സാങ്കേതികവിദ്യ

ഇന്ത്യയുടെ ഇലക്ട്രിക് വിപണിയിൽ 67 ശതമാനം വിഹിതമാണ് ടാറ്റ മോട്ടോർസിനുള്ളത്. 2020-21 സാമ്പത്തിക വർഷം നെക്‌സോണിന്റെ 2,000 യൂണിറ്റിന് മുകളിലാണ് കമ്പനി നിരത്തിലെത്തിച്ചത്. നിലവിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാവുന്ന ഇവി കൂടിയാണിത്.

XM, XZ+, XZ പ്ലസ് ലക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് നെക്സോൺ ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നത്. IP67 സര്‍ട്ടിഫൈഡ് 30.2 കിലോവാട്ട്സ് ലിഥിയം അയണും ലിക്വിഡ്-കൂൾഡ് ബാറ്ററി പായ്ക്കുമാണ് വാഹനത്തിനുള്ളത്. 127 bhp പവറും 245 Nm torque ഉം ഉത്പാദിപ്പിക്കുന്ന മൂന്ന് ഘട്ടങ്ങളായുള്ള പെർമനെന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറാണ് എസ്‌യുവിയുടെ കരുത്ത്.
MOST READ: ടുവാനോ 660 ഔദ്യോഗികമായി വെളിപ്പെടുത്തി അപ്രീലിയ

നെക്സോൺ ഇവിയുടെ ARAI സാക്ഷ്യപ്പെടുത്തിയ ശ്രേണി 312 കിലോമീറ്ററാണ്. ഇതിന് IP67 സർട്ടിഫിക്കേഷനുമുണ്ട്. എട്ടു വര്‍ഷത്തെ വാറണ്ടിയും കാറിലെ ബാറ്ററിക്ക് ലഭിക്കും. വാഹനത്തിനൊപ്പം ഹോം ചാര്‍ജിങ് സംവിധാനവും ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇത് ഉപയോഗിച്ച് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാൻ ഏകദേശം എട്ട് മണിക്കൂറോളം ആവശ്യമാണ്. എന്നാല്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം എന്നതും ശ്രദ്ധേയമാണ്.
MOST READ: പുതുവർഷത്തിൽ പുതിയ തുടക്കത്തിനായി മാരുതി; മോഡലുകൾക്ക് കിടിലൻ ഓഫറുകൾ

ഇന്ത്യയിൽ വളരുന്ന ഇലക്‌ട്രിക് വാഹന വിഭാഗത്തിൽ എംജി ZS ഇവി, ഹ്യുണ്ടായി കോന എന്നിവയിൽ നിന്നുള്ള മത്സരമാണ് നെക്‌സോൺ ഇവി നേരിടുന്നത്. നെക്‌സോണ്‍ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളിലും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

36 മാസത്തേക്ക് എസ്‌യുവി ലീസിന് എടുക്കുന്നവര്‍ക്ക് നികുതികള്‍ ഉള്‍പ്പെടെയുള്ള മാസവാടക നിരക്ക് 41,900 രൂപയാണ്, 24 മാസത്തേക്ക് ഇത് 44,900 രൂപയുമാണ്. അതേസമയം 18 മാസത്തേക്ക് 47,900 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.
MOST READ: ഇലക്ട്രിക് ലാസ്റ്റ്മൈൽ ഡെലിവറി ആരംഭിച്ച് മഹീന്ദ്ര ലോജിസ്റ്റിക്സ്

എന്നാൽ നഗരങ്ങൾക്ക് അനുസരിച്ച് ഈ തുകകളിൽ വ്യത്യാസമുണ്ടായേക്കാം. നിലവിൽ കേരളത്തിൽ ഈ സൗകര്യം ലഭ്യമല്ലെങ്കിലും ഈ സേവനം അധികം വൈകാതെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിപ്‌ട്രോണ്‍ ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് വാഹനമായ നെക്സോണിനി 13.99 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.