ടുവാനോ 660 ഔദ്യോഗികമായി വെളിപ്പെടുത്തി അപ്രീലിയ

ടുവാനോ 660-യെ ഔദ്യോഗികമായി വെളിപ്പെടുത്തി നിര്‍മ്മാതാക്കളായ അപ്രീലിയ. RS 660-ന് സമാനമായ സാങ്കേതികവിദ്യയും സവിശേഷതകളും ടുവാനോ 660-യിലും ഉപയോഗിക്കുന്നു.

ടുവാനോ 660 ഔദ്യോഗികമായി വെളിപ്പെടുത്തി അപ്രീലിയ

659 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് ബൈക്കിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 10,500 rpm-ല്‍ 95 bhp കരുത്തും 8,500 rpm-ല്‍ 67 Nm torque ഉം സൃഷ്ടിക്കുന്നു.

ടുവാനോ 660 ഔദ്യോഗികമായി വെളിപ്പെടുത്തി അപ്രീലിയ

അപ്രീലിയ RS 660 പോലെ, ടുവാനോ 660-യും അതേ പെര്‍ഫോമന്‍സ് റൈഡ് കണ്‍ട്രോള്‍ സിസ്റ്റത്തിലാണ് വിപണിയില്‍ എത്തുക. എട്ട് ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, വീലി കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, എഞ്ചിന്‍ ബ്രേക്ക്, കോര്‍ണറിംഗ് എബിഎസ് എന്നിവയും തെരഞ്ഞെടുക്കാവുന്ന അഞ്ച് എഞ്ചിന്‍ മാപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

MOST READ: പുതുവർഷത്തിൽ പുതിയ തുടക്കത്തിനായി മാരുതി; മോഡലുകൾക്ക് കിടിലൻ ഓഫറുകൾ

ടുവാനോ 660 ഔദ്യോഗികമായി വെളിപ്പെടുത്തി അപ്രീലിയ

എഞ്ചിന്‍ മാപ്പുകളില്‍ രണ്ട് ട്രാക്ക് റൈഡിംഗ് മോഡുകളും ഉള്‍പ്പെടുന്നു. ടുവാനോ 660, ക്ലച്ച്-ലെസ് അപ്പ് ഡൗണ്‍ ഷിഫ്റ്റുകള്‍ വാഗ്ദാനം ചെയ്യുന്നു. കണ്‍സെപ്റ്റ് ബ്ലാക്ക്, ഇരിഡിയം ഗ്രേ, പുതിയ ആസിഡ് ഗോള്‍ഡ് കളര്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ടുവോനോ 660 ലഭ്യമാകും.

ടുവാനോ 660 ഔദ്യോഗികമായി വെളിപ്പെടുത്തി അപ്രീലിയ

പുതിയ 660 സിസി ഇരട്ട പ്ലാറ്റ്‌ഫോമിലെ രണ്ടാമത്തെ മോഡലാണ് ടുവാനോ 660 മൂന്നാമത്തെ മോഡലായ ടുവാരെഗ് 660 പിന്നീട് പുറത്തിറങ്ങും. ഇന്ത്യ-നിര്‍ദ്ദിഷ്ട ഹോമോലജേഷനുകള്‍ നടത്തിയ ശേഷം RS 660, ടുവാനോ 660 എന്നിവ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തും.

MOST READ: സഫാരിയില്‍ 4X4 ഡ്രൈവ് അവതരിപ്പിക്കുമെന്ന സൂചനയുമായി ടാറ്റ

ടുവാനോ 660 ഔദ്യോഗികമായി വെളിപ്പെടുത്തി അപ്രീലിയ

രണ്ട് മോഡലുകളും 2021-ന്റെ രണ്ടാം പകുതിയിലാകും വില്‍പ്പനയ്ക്ക് എത്തുക. 2019 EICMA മോട്ടോര്‍ ഷോയിലാണ് ടുവാനോ 660 കണ്‍സെപ്റ്റ് മോഡല്‍ അപ്രീലിയ പ്രദര്‍ശിപ്പിച്ചിരുന്നു. അന്തിമ ഉല്‍പ്പന്നം കണ്‍സെപ്റ്റ് മോഡലിന് സമാനമാണ്.

ടുവാനോ 660 ഔദ്യോഗികമായി വെളിപ്പെടുത്തി അപ്രീലിയ

RS660-ന് സമാനമായ 3-ലൈറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണമാണ് ഇതിലുള്ളത്. സ്‌റ്റൈലിഷ് എല്‍ഇഡി ഡിആര്‍എല്ലുകളും മോട്ടോര്‍സൈക്കിളിന്റെ മൊത്തത്തിലുള്ള വിഷ്വല്‍ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു. ഇന്ധന ടാങ്കിന്റെ ആകൃതി പോലും സമാനമാണ്.

MOST READ: ബിഎസ് VI യൂണികോണിനും വില വര്‍ധിപ്പിച്ചു; വില്‍പ്പനയെ ബാധിക്കില്ലെന്ന് ഹോണ്ട

ടുവാനോ 660 ഔദ്യോഗികമായി വെളിപ്പെടുത്തി അപ്രീലിയ

അലോയ് വീലുകളും മുന്നോട്ട് കണ്‍സെപ്റ്റ് പതിപ്പിന് സമാനമായി കാണപ്പെടുന്നു. ഈ വര്‍ഷം പകുതിയോടെ രാജ്യത്ത് പുതിയ RS 660 സ്‌പോര്‍ട്‌സ് ബൈക്കിനെ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.

ടുവാനോ 660 ഔദ്യോഗികമായി വെളിപ്പെടുത്തി അപ്രീലിയ

അടുത്തിടെ നടന്ന ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ പിയാജിയോ ഇന്ത്യ ചെയര്‍മാനും എംഡിയുമായ ഡീഗോ ഗ്രാഫിയാണ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. RS 660, CBU യൂണിറ്റായി എത്തുമെന്നും CKD റൂട്ട് വഴി ഇറക്കുമതി ചെയ്യാന്‍ കമ്പനിക്ക് പദ്ധതിയില്ലെന്നും ഗ്രാഫി സ്ഥിരീകരിച്ചു.

MOST READ: കൈ നിറയെ ആനുകൂല്യങ്ങളുമായി നിസാന്‍ കിക്‌സ് ഇപ്പോള്‍ സ്വന്തമാക്കാം

ടുവാനോ 660 ഔദ്യോഗികമായി വെളിപ്പെടുത്തി അപ്രീലിയ

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും അപ്രീലിയ RS 660 -യുടെ അരങ്ങേറ്റം സംബന്ധിച്ചുള്ള വിവരങ്ങള്‍ വിരളമാണ്. RSV4 -ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് RS 600 -യുടെ ഡിസൈന്‍. 2018 EICMA മോട്ടോര്‍ ഷോയിലാണ് RS 660 കണ്‍സെപ്റ്റ് രൂപത്തെ പ്രദര്‍ശിപ്പിക്കുന്നത്.

ടുവാനോ 660 ഔദ്യോഗികമായി വെളിപ്പെടുത്തി അപ്രീലിയ

യമഹ YZF-R6, കവസാക്കി നിഞ്ച ZX-6R, പുതുതലമുറ ട്രയംഫ് ഡേറ്റോണ 765 എന്നിവയായിരിക്കും അപ്രീലിയ RS 660-ന്റെ വിപണിയിലെ എതിരാളികള്‍. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 10 ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia Tuono 660 Officially Revealed. Read in Malayalam.
Story first published: Friday, January 8, 2021, 12:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X