വരവിന് ദിവസങ്ങള്‍ മാത്രം; ആവേശമായി ടാറ്റ സഫാരിയുടെ ടീസര്‍ ചിത്രം

ഐതിഹാസിക് എസ്‌യുവിയായ സഫാരിയെ വീണ്ടും നിരത്തുകളില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ആഭ്യന്തര നിര്‍മ്മാതാക്കളായ ടാറ്റ. വരാനിരിക്കുന്ന 7 സീറ്റര്‍ എസ്‌യുവി സഫാരി എന്ന് നാമകരണം ചെയ്യുമെന്ന് അടുത്തിടെയാണ് സ്ഥിരീകരിച്ചത്.

വരവിന് ദിവസങ്ങള്‍ മാത്രം; ആവേശമായി ടാറ്റ സഫാരിയുടെ ടീസര്‍ ചിത്രം

ഗ്രാവിറ്റാസ് എന്ന പേരില്‍ കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശനത്തിനെത്തിയ വാഹനമാണ് സഫാരിയായി നിരത്തുകളില്‍ എത്താനൊരുങ്ങുന്നത്. മോഡല്‍ തിരിച്ചെത്തുന്നു എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ വലിയ പ്രതീക്ഷയിലാണ് വാഹന പ്രേമികള്‍.

വരവിന് ദിവസങ്ങള്‍ മാത്രം; ആവേശമായി ടാറ്റ സഫാരിയുടെ ടീസര്‍ ചിത്രം

ബ്രാന്‍ഡില്‍ നിന്നുള്ള ഒരോ വാര്‍ത്തകളും ആവേശത്തോടെയാണ് കാണുന്നതും. ഇപ്പോഴിതാ വാഹനത്തിന്റെ പുതിയ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കമ്പനി. വാഹനത്തിന്റെ മുന്‍ഭാഗത്തിന്റെ പ്രത്യേകിച്ച് ഹെഡ്‌ലാമ്പിന്റെ ഡിസൈന്‍ വെളിപ്പെടുത്തുന്നതാണ് ടീസര്‍ ചിത്രം.

MOST READ: കളംനിറയാൻ ഹ്യുണ്ടായിയും; ജനുവരിയിൽ 1.50 ലക്ഷം രൂപ വരെയുള്ള കിടിലൻ ഓഫറുകൾ

വരവിന് ദിവസങ്ങള്‍ മാത്രം; ആവേശമായി ടാറ്റ സഫാരിയുടെ ടീസര്‍ ചിത്രം

ഈ വാഹനം ഉടന്‍ തന്നെ ആഭ്യന്തര വിപണിയില്‍ വില്‍പ്പനയ്ക്കെത്തുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സഫാരിയുടെ പ്രീ-ലോഞ്ച് ബുക്കിംഗ് ഈ മാസം ആരംഭിക്കുമെന്നും കമ്പനി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു.

വരവിന് ദിവസങ്ങള്‍ മാത്രം; ആവേശമായി ടാറ്റ സഫാരിയുടെ ടീസര്‍ ചിത്രം

ബ്രാന്‍ഡിന്റെ ഒമേഗ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാകും വാഹനത്തിന്റെ നിര്‍മ്മാണം. ഈ മാസം അവസാനത്തോടെ വിപണിയിലെത്തുന്ന സഫാരിയുടെ നിര്‍മ്മാണം ഇതിനകം തന്നെ നടക്കുന്നുണ്ടെന്നാണ് സൂചന.

MOST READ: ഫോർഡ് കാറുകളിലുമുണ്ട് എഞ്ചിൻ ഐഡിൾ ഷട്ട്‌ഡൗൺ സാങ്കേതികവിദ്യ

വരവിന് ദിവസങ്ങള്‍ മാത്രം; ആവേശമായി ടാറ്റ സഫാരിയുടെ ടീസര്‍ ചിത്രം

പ്രൊഡക്ഷന്‍ പതിപ്പ് ഉടന്‍ തന്നെ ഷോറൂമുകളില്‍ എത്തും. അവസാന പാദത്തോടെ കാറിന്റെ ഡെലിവറിയും കമ്പനി ആരംഭിക്കും. 5 സീറ്റര്‍ ഹാരിയറിനേക്കാള്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ മാത്രമാകും സഫാരിക്ക് ലഭിക്കുകയെന്നും സൂചനകളുണ്ട്.

വരവിന് ദിവസങ്ങള്‍ മാത്രം; ആവേശമായി ടാറ്റ സഫാരിയുടെ ടീസര്‍ ചിത്രം

സഫാരി, ഹാരിയറിനേക്കാള്‍ 70 mm നീളമുള്ളതായിരിക്കും. സഫാരിയില്‍ 4X4 ഡ്രൈവ്ട്രെയിന്‍ അവതരിപ്പിക്കാമെന്നും സുചനകളുണ്ട്.

MOST READ: പുതുവർഷത്തിൽ പുതിയ തുടക്കത്തിനായി മാരുതി; മോഡലുകൾക്ക് കിടിലൻ ഓഫറുകൾ

വരവിന് ദിവസങ്ങള്‍ മാത്രം; ആവേശമായി ടാറ്റ സഫാരിയുടെ ടീസര്‍ ചിത്രം

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ടാറ്റ സഫാരിക്ക് കരുത്ത് നല്‍കുക. അതേ എഞ്ചിനാണ് ഹാരിയര്‍ എസ്‌യുവിയെയും ശക്തിപ്പെടുത്തുന്നത്.

വരവിന് ദിവസങ്ങള്‍ മാത്രം; ആവേശമായി ടാറ്റ സഫാരിയുടെ ടീസര്‍ ചിത്രം

168 bhp കരുത്തും 350 Nm torque ഉം നിര്‍മ്മിക്കുന്നതിനാണ് യൂണിറ്റ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഓപ്ഷണല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടറും ഇടംപിടിക്കും.

MOST READ: ഇന്ത്യൻ വിപണിയിൽ ഉടൻ എത്താനൊരുങ്ങുന്ന നാല് എസ്‌യുവികൾ

വരവിന് ദിവസങ്ങള്‍ മാത്രം; ആവേശമായി ടാറ്റ സഫാരിയുടെ ടീസര്‍ ചിത്രം

ഇന്ത്യയിലെ പുതുതലമുറ എസ്‌യുവി ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഡിസൈനിലും നവീനമായ രൂപത്തിലുമായിരിക്കും സഫാരി നിരത്തുകളില്‍ എത്തുക. മഹീന്ദ്ര XUV500, എംജി ഹെക്ടര്‍ പ്ലസ്, വരാനിരിക്കുന്ന ഹ്യുണ്ടായി സെവന്‍ സീറ്റര്‍ എന്നിവരാകും സഫാരിയുടെ വിപണിയിലെ എതിരാളികള്‍.

വരവിന് ദിവസങ്ങള്‍ മാത്രം; ആവേശമായി ടാറ്റ സഫാരിയുടെ ടീസര്‍ ചിത്രം

ടാറ്റയുടെ ഏഴ് സീറ്റുകളുള്ള എസ്‌യുവി 2019 -ല്‍ ജനീവ മോട്ടോര്‍ ഷോയില്‍ ബസാര്‍ഡ് എന്ന പേരില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചു, തുടര്‍ന്ന് 2020 ഓട്ടോ എക്‌സ്‌പോയില്‍ ഗ്രാവിറ്റാസായി പ്രദര്‍ശിപ്പിച്ചു.

Most Read Articles

Malayalam
English summary
Tata Released Safari Teaser Ahead Of Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X