ഡിസംബറിൽ മാരുതിയുടെ സമ്പാദ്യം 1.40 ലക്ഷം യൂണിറ്റ് വിൽപ്പന; മോഡൽ തിരിച്ചുള്ള കണക്കുകൾ

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി സുസുക്കി വാർഷിക വിൽപ്പനയിൽ 14.6 ശതമാനം വർധനവോടെ 2020 ഡിസംബറിൽ 1,40,754 യൂണിറ്റ് കാറുകൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചു.

ഡിസംബറിൽ മാരുതിയുടെ സമ്പാദ്യം 1.40 ലക്ഷം യൂണിറ്റ് വിൽപ്പന; മോഡൽ തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

2019-ൽ ഇതേ കാലയളവിൽ വിൽപ്പന 1,22,784 യൂണിറ്റായിരുന്നു. നിലവിൽ ഇന്ത്യയിൽ 50.9 ശതമാനം വിപണി വിഹിതമാണഅ മാരുതി കൈവശം വെച്ചിരിക്കുന്നത്. 2019 ഡിസംബറിൽ ഇത് 52.3 ശതമാനമായിരുന്നു. അതായത് ഇത്തവണ 1.4 ശതമാനത്തിന്റെ ഇടിവ് കമ്പനിക്കുണ്ടായിട്ടുണ്ടെന്ന് സാരം.

ഡിസംബറിൽ മാരുതിയുടെ സമ്പാദ്യം 1.40 ലക്ഷം യൂണിറ്റ് വിൽപ്പന; മോഡൽ തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

എൻട്രി ലെവൽ ഹാച്ച്ബാക്കായ ആൾട്ടോ 800 ആണ് ഡിസംബറിൽ മാരുതി സുസുക്കിയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിച്ച മോഡൽ. 2019-ലെ ഇതേ കാലയളവിൽ നിരത്തിലെത്തിച്ച 15,489 യൂണിറ്റുകളിൽ നിന്ന് ഇത്തവണ 18,140 യൂണിറ്റായി കാറിന്റെ വിൽപ്പന ഉയർന്നു.

MOST READ: ഇലക്ട്രിക് സ്‌കൂട്ടറുകളുമായി മുംബൈയില്‍ ചുവടുറപ്പിച്ച് ഏഥര്‍; ഡെലിവറിയും ആരംഭിച്ചു

ഡിസംബറിൽ മാരുതിയുടെ സമ്പാദ്യം 1.40 ലക്ഷം യൂണിറ്റ് വിൽപ്പന; മോഡൽ തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

അതായത് ഹാച്ച്ബാക്കിന്റെ വിപണിയിൽ 17 ശതമാനം വളർച്ചയാണ് കമ്പനി കൈയ്യെത്തിപ്പിടിച്ചത്. 23 ശതമാനം വിൽപ്പന വർധനയോടെ 2019 ഡിസംബറിലെ 14,749 യൂണിറ്റുകളിൽ നിന്ന് 18,131 യൂണിറ്റുമായി സ്വിഫ്റ്റ് രണ്ടാം സ്ഥാനത്തെത്തി.

ഡിസംബറിൽ മാരുതിയുടെ സമ്പാദ്യം 1.40 ലക്ഷം യൂണിറ്റ് വിൽപ്പന; മോഡൽ തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

18,030 യൂണിറ്റുമായി മുന്നേറിയ ബലേനോ പ്രീമിയം ഹാച്ചാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഇത് 18,464 യൂണിറ്റായിരുന്നു. അതായത് രണ്ട് ശതമാനം ഇടിവ് മോഡലിനുണ്ടായി. ആൾട്രോസ്, പുത്തൻ ഹ്യുണ്ടായി i20 എന്നീ സെഗ്മെന്റ് എതിരാളികളുടെ കടന്നുവരവാണ് മാരുതിക്ക് തിരിച്ചടിയായത്.

MOST READ: പുതിയ അവൻസ ഈ വർഷം തന്നെ വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

ഡിസംബറിൽ മാരുതിയുടെ സമ്പാദ്യം 1.40 ലക്ഷം യൂണിറ്റ് വിൽപ്പന; മോഡൽ തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

2019 ഡിസംബറിൽ 10,781 യൂണിറ്റുകളിൽ നിന്ന് 17,684 യൂണിറ്റുകൾ വിറ്റപ്പോൾ വാഗൺആർ ടോൾ-ബോയ് ഹാച്ച്ബാക്ക് കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നാലാമത്തെ മാരുതി സുസുക്കി കാറായി മാറി. ഇത് 64 ശതമാനത്തിന്റെ വൻ വളർച്ചയാണ് കമ്പനിക്ക് നേടിക്കൊടുത്തിരിക്കുന്നത്.

ഡിസംബറിൽ മാരുതിയുടെ സമ്പാദ്യം 1.40 ലക്ഷം യൂണിറ്റ് വിൽപ്പന; മോഡൽ തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

ഡിസയർ കോംപാക്‌ട് സെഡാൻ 2020 ഡിസംബറിൽ 13,868 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. 2019-ൽ ഇതേ മാസത്തിൽ ഇത് 15,286 യൂണിറ്റായിരുന്നു. ഒമ്പത് ശതമാനം ഇടിവാണ് ഈ മോഡലിന്റെ വിൽപ്പന സൂചിപ്പിക്കുന്നത്.

MOST READ: മഹീന്ദ്ര ഥാറിനും ഇനി അധികം മുടക്കണം; പുതുക്കിയ വില ഇങ്ങനെ

ഡിസംബറിൽ മാരുതിയുടെ സമ്പാദ്യം 1.40 ലക്ഷം യൂണിറ്റ് വിൽപ്പന; മോഡൽ തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

വിറ്റാര ബ്രെസയുടെ 12,251 യൂണിറ്റുകളും മാരുതി വിറ്റു. വാർഷിക അടിസ്ഥാനത്തിൽ 10 ശതമാനം വിൽപ്പന കുറഞ്ഞത് ബ്രാൻഡിനെ നിരാശരാക്കുന്നു.

ഡിസംബറിൽ മാരുതിയുടെ സമ്പാദ്യം 1.40 ലക്ഷം യൂണിറ്റ് വിൽപ്പന; മോഡൽ തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

മൊത്തം 11,215 യൂണിറ്റുകളുമായി ഈക്കോ ഏഴാം സ്ഥാനത്തെത്തി. 2019-ൽ ഇതേ കാലയളവിൽ ഇത് 7,634 യൂണിറ്റായിരുന്നു. അതായത് വാൻ മോഡലിന്റെ വിൽപ്പനയിൽ 47 ശതമാനം വർധവിനാണ് വിപണി സാക്ഷ്യംവഹിച്ചത്.

MOST READ: ജനഹൃയങ്ങൾ കീഴടക്കാൻ വീണ്ടും ടാറ്റ; ജനുവരിയിൽ മോഡലുകൾക്ക് സൂപ്പർ ഓഫറുകൾ

ഡിസംബറിൽ മാരുതിയുടെ സമ്പാദ്യം 1.40 ലക്ഷം യൂണിറ്റ് വിൽപ്പന; മോഡൽ തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

എസ്-പ്രെസോ 6,787 യൂണിറ്റുമായി ഒമ്പതാം സ്ഥാനത്തെത്തി. 2019 ഡിസംബറിൽ ഇത് 8,394 യൂണിറ്റായിരുന്നു. അതായത് 19 ശതമാനം നഷ്ടമാണ് ഈ ചെറിയ മൈക്രോ എസ്‌യുവി ശൈലിയുള്ള കാറിന് ഉണ്ടായിരിക്കുന്നത്. ഈ വർഷം പുതിയ തലമുറ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന സെലെറിയോയാണ് പത്താം സ്ഥാനത്ത്.

ഡിസംബറിൽ മാരുതിയുടെ സമ്പാദ്യം 1.40 ലക്ഷം യൂണിറ്റ് വിൽപ്പന; മോഡൽ തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

ഹാച്ച്ബാക്ക് കഴിഞ്ഞ മാസം മൊത്തം 6,660 ഉപഭോക്താക്കളെയാണ് കണ്ടെത്തിയത്. 2019 ൽ ഇതേ കാലയളവിൽ ഇത് 5,429 യൂണിറ്റായിരുന്നു. അതായത് വാർഷിക അടിസ്ഥാനത്തിൽ 23 ശതമാനം വർധന.

ഡിസംബറിൽ മാരുതിയുടെ സമ്പാദ്യം 1.40 ലക്ഷം യൂണിറ്റ് വിൽപ്പന; മോഡൽ തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

2019 ഡിസംബറിൽ 964 യൂണിറ്റുകളിൽ നിന്ന് 3,268 യൂണിറ്റുകൾ വിറ്റഴിച്ചതിനാൽ ഇഗ്നിസ് 239 ശതമാനം വളർച്ച കൈവരിച്ചു. XL6 എംപിവി, സിയാസ് മിഡ് സൈസ് സെഡാൻ, എസ്-ക്രോസ് എന്നിവ ശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങൾ ഉൾക്കൊള്ളുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki December 2020 Model Wise Sales Report. Read in Malayalam
Story first published: Monday, January 11, 2021, 12:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X