മഹീന്ദ്ര ഥാറിനും ഇനി അധികം മുടക്കണം; പുതുക്കിയ വില ഇങ്ങനെ

ഇന്ത്യൻ വിപണിയിൽ പുതുതലമുറ ഥാർ എസ്‌യുവിക്കായുള്ള വില പരിഷ്ക്കരിച്ച് മഹീന്ദ്ര. വാഹനത്തിന്റെ എല്ലാ വകഭേദങ്ങളിലും ഇപ്പോൾ 20,000 മുതൽ 40,000 രൂപ വരെയാണ് കമ്പനി ഉയർത്തിയിരിക്കുന്നത്.

മഹീന്ദ്ര ഥാറിനും ഇനി അധികം മുടക്കണം; പുതുക്കിയ വില ഇങ്ങനെ

AX, LX എന്നിങ്ങനെ രണ്ട് വിശാലമായ വകഭേദങ്ങളിൽ എസ്‌യുവി ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. അതോടൊപ്പം ഹാർഡ്‌ടോപ്പ്, കൺവേർട്ടിബിൾ ടോപ്പ് എന്നിങ്ങനെ രണ്ട് വ്യത്യ‌സ്‌ത റൂഫ് ടൈപ്പിലും ഥാർ ലഭ്യമാകും.

മഹീന്ദ്ര ഥാറിനും ഇനി അധികം മുടക്കണം; പുതുക്കിയ വില ഇങ്ങനെ

മഹീന്ദ്ര ഥാറിന്റെ പുതിയ പ്രാരംഭ വില ഇപ്പോൾ 12.10 ലക്ഷം രൂപയാണ്. അതായത് മുൻ വിലയായ 11.90 ലക്ഷത്തിൽ നിന്ന് 20,000 രൂപയുടെ വർധനവാണ് ഇത്തവണയുണ്ടായിരിക്കുന്നതെന്ന് സാരം.

MOST READ: ജനഹൃയങ്ങൾ കീഴടക്കാൻ വീണ്ടും ടാറ്റ; ജനുവരിയിൽ മോഡലുകൾക്ക് സൂപ്പർ ഓഫറുകൾ

മഹീന്ദ്ര ഥാറിനും ഇനി അധികം മുടക്കണം; പുതുക്കിയ വില ഇങ്ങനെ

അതേസമയം ലൈഫ് സ്റ്റൈൽ എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റിന് ഇനി മുതൽ 14.15 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. നേരത്തെ ഇത് 13.75 ലക്ഷം രൂപയായിരുന്നു. അതായത് വിലയിൽ 40,000 രൂപ വർധിച്ചു. മോഡൽ തിരിച്ചുള്ള വില പട്ടിക ഇങ്ങനെ.

Variant New Price Old Price
AX (O) Petrol MT CT Rs12,10,337 Rs11,90,000
AX (O) Diesel MT CT Rs12,30,337 Rs12,10,000
AX (O) Diesel MT HT Rs12,40,337 Rs12,20,000
LX Petrol MT HT Rs12,79,337 Rs12,49,000
LX Diesel MT CT Rs13,15,336 Rs12,85,000
LX Diesel MT HT Rs13,25,337 Rs12,95,000
LX Petrol AT CT Rs13,85,337 Rs13,45,000
LX Petrol AT HT Rs13,95,336 Rs13,55,000
LX Diesel AT CT Rs14,05,336 Rs13,65,000
LX Diesel AT HT Rs14,15,338 Rs13,75,000
മഹീന്ദ്ര ഥാറിനും ഇനി അധികം മുടക്കണം; പുതുക്കിയ വില ഇങ്ങനെ

വില പരിഷ്ക്കരണത്തിന് പുറമെ 2020 മഹീന്ദ്ര ഥാറിന് മറ്റ് മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് വിൽപ്പനയ്ക്ക് എത്തിയ എസ‌്‌യുവിക്ക് വിപണിയിൽ നിന്നും വൻ സ്വീകരണമാണ് ലഭിച്ചത്.

MOST READ: ഷെവർലെ ഉപഭോക്താക്കൾക്ക് ആശ്വസിക്കാം; ഇന്ത്യയിലെ വിൽപ്പനാനന്തര സേവനങ്ങൾ തുടരും

മഹീന്ദ്ര ഥാറിനും ഇനി അധികം മുടക്കണം; പുതുക്കിയ വില ഇങ്ങനെ

ഉടച്ചുവാർത്ത ഡിസൈൻ, കൂടുതൽ വലിപ്പം, പുത്തൻ ഫീച്ചറുകൾ, ആധുനിക രൂപത്തോട് നീതി പുലർത്തുന്ന കിടിലൻ എഞ്ചിൻ ഓപ്ഷനുകൾ എന്നീ കാരണങ്ങളാണ് വാഹനത്തെ വേറിട്ടുനിർത്തിയത്.

മഹീന്ദ്ര ഥാറിനും ഇനി അധികം മുടക്കണം; പുതുക്കിയ വില ഇങ്ങനെ

മുകളിൽ സൂചിപ്പിച്ചതുപോലെ ഥാർ ഇപ്പോൾ ഒന്നുകിൽ ‘LX' വേരിയന്റായുള്ള പ്രീമിയം ലൈഫ് സ്റ്റൈൽ എസ്‌യുവിയായോ AX എന്ന ഓഫ്-റോഡർ മോഡലായോ തെരഞ്ഞെടുക്കാം. എന്നിരുന്നാലും എല്ലാ വകഭേദങ്ങളും മികച്ച ഓഫ്-റോഡ് കഴിവുകൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം.

MOST READ: നിരത്തിലേക്ക് എത്താൻ വൈകില്ല, പുത്തൻ സഫാരിയുടെ നിർമാണവും ആരംഭിച്ച് ടാറ്റ

മഹീന്ദ്ര ഥാറിനും ഇനി അധികം മുടക്കണം; പുതുക്കിയ വില ഇങ്ങനെ

അതായത് പഴയ തലമുറ മോഡലിന്റെ പാരമ്പര്യം പുത്തൻ പരിഷ്ക്കാരത്തിലും ഥാർ മുന്നോട്ട് കൊണ്ടുപോകുന്നു. 150 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ, 130 bhp പവറും 300 Nm torque വികസിപ്പിക്കുന്ന 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനുമാണ് വാഹത്തിന്റെ ഹൃദയം.

മഹീന്ദ്ര ഥാറിനും ഇനി അധികം മുടക്കണം; പുതുക്കിയ വില ഇങ്ങനെ

രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ ലഭ്യമാകും. മെക്കാനിക്കൽ ലോക്കിംഗ് ഡിഫെറെൻഷ്യലുള്ള ഷിഫ്റ്റ്-ഓൺ-ഫ്ലൈ ഫോർവീൽ ഡ്രൈവ് സംവിധാനവും ഥാർ എസ്‌യുവിയിൽ സ്റ്റാൻഡേർഡാണ്.

MOST READ: കോടീശ്വരൻമാരിലെ കോടീശ്വരനായി ടെസ്‌ലയുടെ എലോൺ മസ്‌ക്; വിജയഗാഥ ഇങ്ങനെ

മഹീന്ദ്ര ഥാറിനും ഇനി അധികം മുടക്കണം; പുതുക്കിയ വില ഇങ്ങനെ

ഥാറിന് പുറമെ മഹീന്ദ്ര തങ്ങളുടെ എല്ലാ മോഡലുകൾക്കും 4,500 രൂപ മുതൽ 40,000 രൂപ വരെ വർധനവ് നടപ്പിലാക്കിയിട്ടുണ്ട്. നിലവിലെ വിലയുടെ 1.9 ശതമാനത്തോളമാണ് പുതുക്കിയ വില. 2021 ജനുവരി എട്ടു മുതൽ പരിഷ്ക്കരിച്ച വിലകൾ പ്രാബല്യത്തിലായിട്ടുമുണ്ട്.

മഹീന്ദ്ര ഥാറിനും ഇനി അധികം മുടക്കണം; പുതുക്കിയ വില ഇങ്ങനെ

ഈ വിലകൾ 2020 ഡിസംബർ ഒന്നിനും 2021 ജനുവരി ഏഴിനും ഇടയിൽ നടത്തിയ എല്ലാ ബുക്കിംഗുകൾക്കും ബാധകമാണെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. ജനുവരി എട്ട് മുതൽ നടത്തുന്ന ബുക്കിംഗുകൾക്ക് വാഹനം ഡെലിവറി ചെയ്യുന്ന തീയതി വരെയുള്ള നിരക്കുകൾ ഈടാക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Thar SUV Prices Hiked. Read in Malayalam
Story first published: Monday, January 11, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X