ഇലക്‌ട്രിക് ശ്രേണിയിൽ താരമായി നെക്സോൺ ഇവി; ഒറ്റ വർഷം കൊണ്ട് നിരത്തിലെത്തിയത് 2,600 യൂണിറ്റുകൾ

നെക്സോൺ ഇലക്‌ട്രിക് വിപണിയിൽ എത്തിയിട്ട് ഒരു വർഷം പൂർത്തിയാവുകയാണ്. ഇന്ത്യൻ ഇല‌ക്ട്രിക് വാഹന രംഗത്തിന് പുതുമാനങ്ങൾ സമ്മാനിച്ച മോഡലിന് പോയ വർഷം ലഭിച്ചത് ഗംഭീര സ്വീകരണവുമാണ്. 

ഇലക്‌ട്രിക് ശ്രേണിയിൽ താരമായി നെക്സോൺ ഇവി; ഒറ്റ വർഷം കൊണ്ട് നിരത്തിലെത്തിയത് 2,600 യൂണിറ്റുകൾ

2020-ൽ 2600 യൂണിറ്റുകളിലധികം വിൽപ്പനയാണ് നെക്സോൺ ഇവി സ്വന്തമാക്കിയതെന്ന് ടാറ്റ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ജനുവരി 28-നാണ് വാഹനം അവതരിപ്പിച്ചതെങ്കിലും വിൽപ്പനയ്ക്ക് എത്തിയത് 2020, മാർച്ച് മുതലാണ്.

ഇലക്‌ട്രിക് ശ്രേണിയിൽ താരമായി നെക്സോൺ ഇവി; ഒറ്റ വർഷം കൊണ്ട് നിരത്തിലെത്തിയത് 2,600 യൂണിറ്റുകൾ

തുടർന്ന് രണ്ട് മാസക്കാലത്തോളം വാഹനമേഖല ലോക്ക്ഡൗണിൽ സ്‌തംഭിച്ചു. തുടർന്ന് ഈ ‘മെയ്ഡ് ഇൻ ഇന്ത്യ' ഇലക്ട്രിക് കാർ 2020 മെയ് വരെ 78 യൂണിറ്റുകളുകൾ നിരത്തിലെത്തിച്ച് വിൽപ്പനയിൽ സാവധാനം മുന്നേറി. അതിനുശേഷം 2020 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഓരോ മാസവും ഇത് 1,253 യൂണിറ്റായി ഉയരുകയും ചെയ്‌തു.

MOST READ: 1.50 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ജീപ്പ് കോമ്പസ് ഇപ്പോൾ സ്വന്തമാക്കാം

ഇലക്‌ട്രിക് ശ്രേണിയിൽ താരമായി നെക്സോൺ ഇവി; ഒറ്റ വർഷം കൊണ്ട് നിരത്തിലെത്തിയത് 2,600 യൂണിറ്റുകൾ

അങ്ങനെ മൊത്തം 2,602 യൂണിറ്റായി നെക്സോൺ ഇവിയുടെ വിൽപ്പന മാറി. 418 യൂണിറ്റുകൾ നിരത്തിലെച്ച ഡിസംബറാണ് വിൽപ്പനയുടെ ഏറ്റവും മികച്ച മാസമെന്ന് ടാറ്റ പറയുന്നു. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറാണ് നെക്‌സോൺ ഇവി.

ഇലക്‌ട്രിക് ശ്രേണിയിൽ താരമായി നെക്സോൺ ഇവി; ഒറ്റ വർഷം കൊണ്ട് നിരത്തിലെത്തിയത് 2,600 യൂണിറ്റുകൾ

ടാറ്റ മോട്ടോർസ് 2020 ഓഗസ്റ്റിൽ നെക്‌സോണിനായി ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനും അവതരിപ്പിച്ചിരുന്നു. തുടർന്ന് കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി സെപ്റ്റംബർ, ഡിസംബർ മാസങ്ങളിൽ കമ്പനി പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ കുറക്കുകയും ചെയ്‌തു.

MOST READ: പരീക്ഷണയോട്ടം നടത്തി സ്വിഫ്റ്റ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണോ എന്ന് സ്ഥിരീകരിക്കാതെ മാരുതി

ഇലക്‌ട്രിക് ശ്രേണിയിൽ താരമായി നെക്സോൺ ഇവി; ഒറ്റ വർഷം കൊണ്ട് നിരത്തിലെത്തിയത് 2,600 യൂണിറ്റുകൾ

അങ്ങനെ ഒരു പുതിയ വിഭാഗത്തിലെ ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കാനും വാഹനത്തിനായി. ബെംഗളൂരു, പൂനെ, മുംബൈ, ഡൽഹി-എൻ‌സി‌ആർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിലവിൽ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിൽ ഇലക്‌ട്രിക് എസ്‌യുവി ലഭ്യമാകും.

ഇലക്‌ട്രിക് ശ്രേണിയിൽ താരമായി നെക്സോൺ ഇവി; ഒറ്റ വർഷം കൊണ്ട് നിരത്തിലെത്തിയത് 2,600 യൂണിറ്റുകൾ

അതിൽ പ്ലാനുകൾ ഇപ്പോൾ പ്രതിമാസം 29,500 രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. നെക്സോൺ ഇവിയുടെ XZ+ വേരിയന്റിൽ മാത്രമാണ് ഈ പദ്ധതി ലഭ്യമാകൂ. നെക്സോൺ വാഗ്ദാനം ചെയ്യുന്ന വില കണക്കിലെടുക്കുമ്പോൾ നേരിട്ടുള്ള എതിരാളികളൊന്നും ടാറ്റക്ക് നിലവിലില്ല.

MOST READ: മോഡലുകള്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഡാറ്റ്സന്‍

ഇലക്‌ട്രിക് ശ്രേണിയിൽ താരമായി നെക്സോൺ ഇവി; ഒറ്റ വർഷം കൊണ്ട് നിരത്തിലെത്തിയത് 2,600 യൂണിറ്റുകൾ

വിൽപ്പനയുടെ കാര്യത്തിൽ ഇലക്ട്രിക് വാഹനങ്ങളായ മഹീന്ദ്ര ഇ-വെറിറ്റോ, ഹ്യുണ്ടായി കോന ഇലക്ട്രിക് എന്നിവയും നെക്സോൺ ഇവിയുമായി പൊരുത്തപ്പെടുന്നില്ല. എം‌ജി ZS ഇവി മാത്രമാണ് നെക്‌സോണിന് അടുത്തെങ്കിലും എത്തുന്നത്.

2020 Nexon ZS EV Kona EV Tigor e-Verito Total
Jan 0 0 0 0 0 0
Feb 0 158 32 0 0 190
Mar 198 116 14 0 0 328
April 0 0 0 0 0 0
May 78 38 4 25 0 145
June 188 145 16 37 1 387
July 286 85 25 24 6 426
Aug 296 119 26 9 0 450
Sep 303 127 29 5 2 466
Oct - Dec 1,253 455 37 0 0 1,745
Total 2,602 1,243 183 100 9 4,137
MS% 62.90 30.05 4.42 2.42 0.22 100.00
ഇലക്‌ട്രിക് ശ്രേണിയിൽ താരമായി നെക്സോൺ ഇവി; ഒറ്റ വർഷം കൊണ്ട് നിരത്തിലെത്തിയത് 2,600 യൂണിറ്റുകൾ

2020 ഫെബ്രുവരി മുതൽ ഡിസംബർ വരെ 1,243 യൂണിറ്റ് വിൽപ്പനയാണ് എംജിക്ക് ലഭിച്ചത്. നിരവധി തകരാറുകളും മറ്റും റിപ്പോർട്ട് ചെയ്യുന്ന ഹ്യുണ്ടായി കോന ഇല‌ക്ട്രിക്കിന്റെ 200 ഓളം യൂണിറ്റുകളാണ് കഴിഞ്ഞ വർഷം വിൽപ്പന നടത്തിയത്.

ഇലക്‌ട്രിക് ശ്രേണിയിൽ താരമായി നെക്സോൺ ഇവി; ഒറ്റ വർഷം കൊണ്ട് നിരത്തിലെത്തിയത് 2,600 യൂണിറ്റുകൾ

എന്നാൽ അധിക കാലം ടാറ്റ നെക്‌സോണിന് ഈ ആധിപത്യം തുടരാൻ സാധിക്കില്ല എന്നതാണ് യാഥാർഥ്യം. കാരണം ഈ വർഷം അവസാനം പുറത്തിറങ്ങാനിരിക്കുന്ന പുതിയ മഹീന്ദ്ര eKUV300 കുറഞ്ഞ വിലയിലാകും എത്തുക. അതായത് ഫെയിം II സബ്സിഡിയോടെ ഏകദേശം ഒമ്പത് ലക്ഷം രൂപയോളമായിരിക്കും മുടക്കേണ്ടി വരിക.

ഇലക്‌ട്രിക് ശ്രേണിയിൽ താരമായി നെക്സോൺ ഇവി; ഒറ്റ വർഷം കൊണ്ട് നിരത്തിലെത്തിയത് 2,600 യൂണിറ്റുകൾ

നിലവിൽ ഇലക്‌ട്രിക് ശ്രേണിയിലുള്ള ടാറ്റ നെക്‌സോണിന്റെ XZ+ വേരിയന്റിന് 14.86 ലക്ഷം രൂപയും കോന ഇവിയുടെ എൻട്രി ലെവൽ പ്രീമിയം വേരിയന്റിന് 21.36 ലക്ഷം രൂപയുമാണ് വില.

{document1

Malayalam
English summary
Tata Nexon EV Becomes The Best Selling Electric Car In India For 2020. Read in Malayalam
Story first published: Tuesday, January 12, 2021, 12:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X