Just In
- 2 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 2 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 3 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 3 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- Sports
IPL 2021: രാജസ്ഥാന്റെ ഓപ്പണറായില്ല, കീപ്പിംഗിലുമെത്തിയില്ല, അവന് വന്നാല്‍ കളി മാറിയേനെയെന്ന് വോണ്‍
- Movies
ഭാര്യയെയും ഭര്‍ത്താവിനെയും ഒരുമിച്ച് പുറത്താക്കി മോഹന്‍ലാല്‍; ബിഗ് ബോസില്‍ നിന്ന് സജ്നയും ഫിറോസും ഔട്ട്
- Finance
കൊവിഡ് രണ്ടാം തരംഗം ബാധിക്കില്ല, നികുതി പിരിവ് മുകളിലേക്ക് തന്നെയെന്ന് വിലയിരുത്തൽ
- News
'പ്രചാരണമഴിച്ചുവിട്ടിട്ട് ഇത്തരക്കാർക്ക് എന്ത് കിട്ടാനാണ്? ഇവരുടെ മനോനില ശവം തീനികൾക്ക് സമാനമാണ്';സലാം ബാപ്പു
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
1.50 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ജീപ്പ് കോമ്പസ് ഇപ്പോൾ സ്വന്തമാക്കാം
കോമ്പസ് എസ്‌യുവിക്ക് കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്. അടുത്തിടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് ജനുവരി ഓഫറുമായി അമേരിക്കൻ ബ്രാൻഡ് കളത്തിലെത്തിയിരിക്കുന്നത്.

പുതിയ മോഡൽ ഉടൻ വിൽപ്പനയ്ക്ക് എത്തുന്നതോടെ കഴിയുന്നത്ര സ്റ്റോക്ക് ക്ലിയർ ചെയ്യാൻ സഹായിക്കുന്നതിനാണ് നിലവിലെ പതിപ്പിൽ ചില മികച്ച ഡീലുകൾ വാഗ്ദാനം ചെയ്യുന്നത്. കോമ്പസിൽ 1.50 ലക്ഷം രൂപയുടെ ക്യാഷ് ആനുകൂല്യങ്ങളാണ് ജനുവരി ഓഫറിലെ പ്രധാന ആകർഷണം.

അതോടൊപ്പം ആകർഷകമായ ഇഎംഐ സ്കീമുകൾക്കൊപ്പവും ജീപ്പ് കോമ്പസ് എസ്‌യുവി സ്വന്തമാക്കാം. അതായത് പ്രതിമാസം 22,823 രൂപയുടെ ഇഎംഐ ഓപ്ഷനുകളാണ് ഇതിൽ ഉൾപ്പെടുന്നത്. ഒരു ലക്ഷത്തിന് 1,111 രൂപ എന്ന നിലിയിലുള്ള ഒരു ഹൈബ്രിഡ് ഇഎംഐ പ്ലാനും കമ്പനി ഒരുക്കിയിട്ടുണ്ട്.
MOST READ: 2021 സൂപ്പർബ് ഉടൻ വിപണിയിലെത്തിക്കാനൊരുങ്ങി സ്കോഡ

വായ്പയുടെ കാലാവധിയെ അപേക്ഷിച്ച് തുക ക്രമാനുഗതമായി വർധിക്കും എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഉപഭോക്താവ് തെരഞ്ഞെടുക്കുകയാണെങ്കിൽ തുടർച്ചയായ മൂന്ന് മാസത്തേക്ക് ഇഎംഐയെ 50 ശതമാനം കുറയ്ക്കുന്നതിനുള്ള ഓപ്ഷനുമുണ്ട്.

കോമ്പസിനായുള്ള ഔദ്യോഗിക ഫിനാൻസിംഗ് ഓപ്ഷനുകൾ വെറും 7.25 ശതമാനത്തിന്റെ പലിശ നിരക്കിലാണ് ആരംഭിക്കുന്നത്. ഇത് തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമാണ് ബാധകമാവുന്നത്. എസ്‌യുവിയുടെ ഓൺ-റോഡ് വിലയ്ക്ക് ജീപ്പ് 100 ശതമാനം ഫിനാൻസ് വാഗ്ദാനം ചെയ്യുന്നതും സ്വാഗതാർഹമാണ്.
MOST READ: മോഡലുകള്‍ക്ക് വില വര്‍ധനവുമായി റെനോ; പുതിയ വില വിരങ്ങള്‍ അറിയാം

സ്ത്രീ ഉപഭോക്താക്കൾക്കായി ജീപ്പ് അധിക ആനുകൂല്യങ്ങളും ഇപ്പോൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മൊത്തത്തിൽ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് കോമ്പസ് ധാരാളം ആനുകൂല്യങ്ങളോടെ 2021 ജനുവരി മാസം സ്വന്തമാക്കാം.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് 2021 ഫെബ്രുവരിയിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർഷങ്ങളായി ഒരു മോഡലുമായി മുമ്പോട്ടു പോവുന്ന ബ്രാൻഡ് സമീപഭാവിയിൽ ഒന്നിലധികം ഉൽപ്പന്നങ്ങൾ രാജ്യത്ത് അവതരിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
MOST READ: വിപണിയിലെത്തും മുമ്പ് പുത്തൻ സഫാരിയുടെ അനൗദ്യോഗിക ബുക്കിംഗ് ആംഭിച്ച് ടാറ്റ

നിലവിൽ 16.49 ലക്ഷം മുതൽ 24.99 ലക്ഷം രൂപ വരെയാണ് കോമ്പസിന്റെ എക്സ്ഷോറൂം വില. വിപണിയിൽ ഫോക്സ്‍വാഗൺ ടി-റോക്ക്, സ്കോഡ കരോക്ക്, ടാറ്റ ഹാരിയർ, എംജി ഹെക്ടർ എന്നീ മോഡലുകളുമായാണ് ജീപ്പ് എസ്‌യുവി മത്സരിക്കുന്നത്.

1.4 ലിറ്റർ ടർബോ-പെട്രോൾ, 2.0 ലിറ്റർ ടർബോ-ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ കോമ്പസ് തെരഞ്ഞെടുക്കാൻ സാധിക്കും. പെട്രോൾ മോഡൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡിസിടി ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

അതേസമയം 2.0 ലിറ്റർ ടർബോ-ഡീസൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിലാണ് ലഭ്യമാവുക. പുതിയ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് പിന്നാലെ ഏഴ് സീറ്റർ വേരിയന്റും ഇന്ത്യയിലെത്തും. ഇത് വരാനിരിക്കുന്ന ടാറ്റ സഫാരി, എംജി ഹെക്‌ടർ പ്ലസ് മോഡലുകളുമായി കിടപിടിക്കും.

ഇന്ത്യയിൽ 250 മില്യൺ ഡോളറിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് അടുത്തിടെ എഫ്‌സിഎ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. നാല് പുതിയ ഉൽപ്പന്നങ്ങളും അടുത്ത വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ എത്തിക്കാനാണ് ബ്രാൻഡ് ഇപ്പോൾ ഒരുങ്ങുന്നത്.