ദേയ്‌വു മാറ്റിസ് എക്‌സ്‌കവേറ്ററായി പരിഷ്‌കരിച്ച് ISRO എഞ്ചിനിയര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

സാധാരണ പഴയ എന്ത് സാധനമായാലും ഉപയോഗം കഴിയുമ്പോള്‍ വലിച്ചെറിയുന്ന ശീലമാണ് നമ്മുടേത്. അതിപ്പോള്‍ എത്ര വലിയ കാശ് കൊടുത്ത് വാങ്ങിയതാണെങ്കില്‍ പോലും.

ദേയ്‌വു മാറ്റിസ് എക്‌സ്‌കവേറ്ററായി പരിഷ്‌കരിച്ച് ISRO എഞ്ചിനിയര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ഉപയോഗം കഴിഞ്ഞാല്‍ അത് കൊണ്ട് പ്രയോജനം ഇല്ലെന്ന് വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. അവിടെയാണ് ബെന്‍ ജോക്കബ് എന്ന മനുഷ്യന്‍ വ്യത്യസ്തനാകുന്നത്. ISRO എഞ്ചിനിയറായ ബെന്‍ രണ്ട് മൂന്ന് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്നത് നമ്മള്‍ കണ്ടു.

ദേയ്‌വു മാറ്റിസ് എക്‌സ്‌കവേറ്ററായി പരിഷ്‌കരിച്ച് ISRO എഞ്ചിനിയര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

തന്റെ പഴയ ദേയ്‌വു മാറ്റിസ് കാര്‍ ബാക്ക്‌ഹോ / എക്‌സ്‌കവേറ്ററായി പരിഷ്‌കരിച്ചുകൊണ്ടാണ് ബെന്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഇന്ത്യന്‍ ചെറുകാര്‍ വിപണിയിലേക്ക് ഒരു തരംഗമായി വന്നെത്തിയ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളാണ് ദേയ്‌വു.

MOST READ: ട്രംപിന്റെ റോൾസ് റോയ്സിന് വില പറയാൻ ബോബി ചെമ്മണ്ണൂർ

ദേയ്‌വു മാറ്റിസ് എക്‌സ്‌കവേറ്ററായി പരിഷ്‌കരിച്ച് ISRO എഞ്ചിനിയര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ഹ്യുണ്ടായി സാന്‍ട്രോ, മാരുതി 800 എന്നിവയുടെ എതിരാളിയായി 1998-ല്‍ ദേയ്‌വു പുറത്തിറക്കിയ വാഹനമാണ് മാറ്റിസ്. നിലവില്‍ വാഹനം ഇന്ത്യയില്‍ പ്രവര്‍ത്തം അവസാനിപ്പിച്ചു. ഈ വാഹനമാണ് അദ്ദേഹം ബാക്ക്‌ഹോ / എക്‌സ്‌കവേറ്ററായി പരിഷ്‌കരിച്ചത്.

ദേയ്‌വു മാറ്റിസ് എക്‌സ്‌കവേറ്ററായി പരിഷ്‌കരിച്ച് ISRO എഞ്ചിനിയര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

തന്റെ പഴയ മാറ്റിസിനെ മിനി എക്സ്‌കവേറ്ററാക്കി മാറ്റാന്‍ രണ്ടുമാസമെടുത്തുവെന്നാണ് അദ്ദേഹം പറയുന്നത്. 1998-ല്‍ നിര്‍മ്മിച്ച സെക്കന്‍ഡ് ഹാന്‍ഡ് വാഹനമായാണ് ഈ വാഹനം വാങ്ങിയത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് തന്റെ ഭാര്യക്കായി വാങ്ങിയതാണ്. വാഹനത്തിന് ഏകദേശം 20 വര്‍ഷത്തോളം പഴക്കമുണ്ട്.

MOST READ: ഗ്രാന്‍ഡ് i10-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ഹ്യുണ്ടായി

ദേയ്‌വു മാറ്റിസ് എക്‌സ്‌കവേറ്ററായി പരിഷ്‌കരിച്ച് ISRO എഞ്ചിനിയര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

പക്ഷേ അത് ഉപേക്ഷിച്ചുകളയാതെ ഉപകാരപ്രദമായ മറ്റൊന്നിലേക്ക് പരിവര്‍ത്തനം ചെയ്‌തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ''ഇത് ഉപയോഗപ്രദമായ ഒന്നാക്കി മാറ്റാന്‍ ആഗ്രഹിച്ചു. നിരവധി ആശയങ്ങള്‍ പരിശോധിച്ചെങ്കിലും ഒടുവിലാണ് ബാക്ക്ഹോയില്‍ എത്തിയതെന്നും''ബെന്‍ പറയുന്നു.

ദേയ്‌വു മാറ്റിസ് എക്‌സ്‌കവേറ്ററായി പരിഷ്‌കരിച്ച് ISRO എഞ്ചിനിയര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

1.1 ടണ്‍ ഭാരം വരുന്ന ഇതിന്റെ നിര്‍മ്മാണത്തിന്റെ ഭൂരിഭാഗവും അദ്ദേഹം തന്നെയാണ് ചെയ്തിരിക്കുന്നത്. കുറച്ച് ഭാഗങ്ങള്‍ പുറത്തുനിന്നു കൊണ്ടുവന്നു എന്നതൊഴിച്ചു നിര്‍ത്തിയാല്‍ ബാക്കി മിക്ക ഉപകരണങ്ങളും അദ്ദേഹത്തിന്റെ വീട്ടിലെ വര്‍ക്ക് ഷോപ്പില്‍ നിന്നു തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതും.

MOST READ: ഇലക്‌ട്രിക് ശ്രേണിയിൽ താരമായി നെക്സോൺ ഇവി; ഒറ്റ വർഷം കൊണ്ട് നിരത്തിലെത്തിയത് 2,600 യൂണിറ്റുകൾ

ദേയ്‌വു മാറ്റിസ് എക്‌സ്‌കവേറ്ററായി പരിഷ്‌കരിച്ച് ISRO എഞ്ചിനിയര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ബാക്ക്ഹോയ്ക്ക് ലംബവും തിരശ്ചീനവുമായ 14 അടി ഉയരമുണ്ട്, കൂടാതെ കുഴിക്കുന്നതിന് ആറ് ടണ്‍ ശക്തി പ്രയോഗിക്കാന്‍ കഴിയും. ഇതിന് 500 കിലോഗ്രാം വരെ ഉയര്‍ത്താന്‍ കഴിയുമെന്നും ബെന്‍ പറയുന്നു.

ദേയ്‌വു മാറ്റിസ് എക്‌സ്‌കവേറ്ററായി പരിഷ്‌കരിച്ച് ISRO എഞ്ചിനിയര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കാറിനെ ഇത്തരത്തിലേക്ക് പരിഷ്‌കരിക്കുന്നതിന് 70,000 രൂപ മാത്രമാണ് അദ്ദേഹത്തിന് ചെലവായിരിക്കുന്നതും. പുതിയൊരു ബാക്ക്‌ഹോ / എക്‌സ്‌കവേറ്ററിന് 20 ലക്ഷത്തില്‍ കൂടുതല്‍ വിലയുണ്ടെന്ന് കണക്കാക്കുമ്പോള്‍ 70,000 രൂപ കുറവാണെന്ന് വേണം പറയാന്‍.

MOST READ: പരീക്ഷണയോട്ടം നടത്തി സ്വിഫ്റ്റ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണോ എന്ന് സ്ഥിരീകരിക്കാതെ മാരുതി

ദേയ്‌വു മാറ്റിസ് എക്‌സ്‌കവേറ്ററായി പരിഷ്‌കരിച്ച് ISRO എഞ്ചിനിയര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

2020 മെയ് മാസം മുതലാണ് ഈ പദ്ധതിക്കായി പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുറച്ച് സ്‌പെയര്‍ പാര്‍ട്‌സ് ഗുജറാത്തില്‍ നിന്ന് കൊണ്ടുവന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രോജക്റ്റിന് ആവശ്യമായ ഉത്പ്പന്നങ്ങളുടെ വരവ് വൈകിപ്പിച്ചു. കുളങ്ങള്‍, റോഡുകള്‍, കുഴികള്‍, കനാലുകള്‍ എന്നിവടങ്ങളിലെല്ലാം ഇത് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ദേയ്‌വു മാറ്റിസ് എക്‌സ്‌കവേറ്ററായി പരിഷ്‌കരിച്ച് ISRO എഞ്ചിനിയര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ഇതുപോലുള്ള കണ്ടുപിടുത്തങ്ങള്‍ സമൂഹത്തിന് ഒരു അനുഗ്രഹമാണ്. കുഴിക്കുന്നതിന് 20 ലക്ഷം രൂപയോളം വിലയുള്ള എക്സ്‌കവേറ്ററോ മറ്റോ വാങ്ങാന്‍ എല്ലാവര്‍ക്കും കഴിയില്ല. ഒരു മുഴു വലിപ്പമുള്ള എക്സ്‌കവേറ്ററിന് ധാരാളം പണം ചിലവാകുന്ന ഗ്രാമങ്ങളില്‍ ഇതുപോലുള്ള മിനി എക്സ്‌കവേറ്ററുകള്‍ ഉപയോഗിക്കാന്‍ കഴിയും.

Most Read Articles

Malayalam
English summary
ISRO Engineer Modifies Old Daewoo Matiz Into An Excavator. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X