ട്രംപിന്റെ റോൾസ് റോയ്സിന് വില പറയാൻ ബോബി ചെമ്മണ്ണൂർ

ബോബി ചെമ്മണ്ണൂർ വീണ്ടും വാഹന ലോകത്തെ വാർത്തകളിൽ നിറയുന്നു. മുമ്പ് റോൾസ് റോയ്സ് ടാക്സി അവതരിപ്പിച്ച അദ്ദേഹം ഇത്തവണയും ഒരു റോൾസ് റോയ്സുമായി ബന്ധപ്പെട്ടാണ് തലക്കെട്ടുകളിൽ ഇടം പിടിക്കുന്നത്.

ട്രംപിന്റെ റോൾസ് റോയ്സിന് വില പറയാൻ ബോബി ചെമ്മണ്ണൂർ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോൾസ് റോയ്സിനായി നടക്കുന്ന ലേലത്തിൽ ബോബി ചെമ്മണ്ണൂറും പങ്കെടുക്കുന്നു. ലേലത്തിൽ പങ്കെടുക്കാൻ തന്റെ ടെക്സസ് ഓഫീസ് ഇതിനകം തന്നെ മുൻകൈയെടുത്തിട്ടുണ്ട് എന്ന് ചെമ്മനൂർ വ്യക്തമാക്കി.

ട്രംപിന്റെ റോൾസ് റോയ്സിന് വില പറയാൻ ബോബി ചെമ്മണ്ണൂർ

അമേരിക്കൻ പ്രസിഡന്റ് ആകുന്നതുവരെ ട്രംപ് ഈ ആഡംബര കാർ ഉപയോഗിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കളക്ടർ കാർ ലേല സൈറ്റുകളിലൊന്നായ അമേരിക്കൻ ബിഡ്ഡിംഗ് വെബ്‌സൈറ്റ് മെക്കം ആണ് കാർ ലേലത്തിന് വെച്ചിരിക്കുന്നത്.

MOST READ: മോഡലുകള്‍ക്ക് വില വര്‍ധനവുമായി റെനോ; പുതിയ വില വിരങ്ങള്‍ അറിയാം

ട്രംപിന്റെ റോൾസ് റോയ്സിന് വില പറയാൻ ബോബി ചെമ്മണ്ണൂർ

തിയേറ്റർ പാക്കേജ്, സ്റ്റാർലൈറ്റ് ഹെഡ്‌ലൈനർ, ഇലക്ട്രോണിക് കർട്ടനുകൾ എന്നിവയുള്ള ആഢംബര മോഡലാണ് ഈ റോൾസ് റോയ്‌സ് ഫാന്റം. ട്രംപിന്റെ കാർ ഇതിനകം 91,249 കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ട് എന്ന് ഇൻസ്ട്രുമന്റ് ക്ലസ്റ്റർ വ്യക്തമാക്കുന്നു.

ട്രംപിന്റെ റോൾസ് റോയ്സിന് വില പറയാൻ ബോബി ചെമ്മണ്ണൂർ

2010 -ൽ റോൾസ് റോയ്‌സ് നിർമ്മിച്ച 537 ഫാന്റം മോഡൽ കാറുകളിൽ ഒന്നാണിത്. താൻ ഈ കാറിനെ സ്നേഹിക്കുന്നു, ഇത് മികച്ചതാണ്! ആശംസകൾ എന്ന സന്ദേശത്തിനൊപ്പം കാറിനുള്ളിലെ യൂസേർസ് മാനുവലിൽ ട്രംപിന്റെ ഓട്ടോഗ്രാഫ് ഉള്ളതായി ലേല വെബ്‌സൈറ്റ് പറയുന്നു.

MOST READ: വിപണിയിലെത്തും മുമ്പ് പുത്തൻ സഫാരിയുടെ അനൗദ്യോഗിക ബുക്കിംഗ് ആംഭിച്ച് ടാറ്റ

ട്രംപിന്റെ റോൾസ് റോയ്സിന് വില പറയാൻ ബോബി ചെമ്മണ്ണൂർ

453 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റർ V12 എഞ്ചിനാണ് ഫാന്റത്തിൽ പ്രവർത്തിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, പവർ സ്റ്റിയറിംഗ്, പവർ ഡിസ്ക് ബ്രേക്കുകൾ.

ട്രംപിന്റെ റോൾസ് റോയ്സിന് വില പറയാൻ ബോബി ചെമ്മണ്ണൂർ

ഏഴ് സ്പോക്ക് അലോയി വീലുകളുമായി എത്തുന്ന ഈ വാഹനം സ്പിരിറ്റ് ഓഫ് എക്സ്റ്റസി മാസ്കറ്റ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു. RR‌ ലോഗോകൾ‌ ഹെഡ്‌റെസ്റ്റുകളിൽ‌ തുന്നിച്ചേർത്തിരിക്കുന്നു.

MOST READ: ഇലക്‌ട്രിക് ശ്രേണിയിൽ താരമായി നെക്സോൺ ഇവി; ഒറ്റ വർഷം കൊണ്ട് നിരത്തിലെത്തിയത് 2,600 യൂണിറ്റുകൾ

ട്രംപിന്റെ റോൾസ് റോയ്സിന് വില പറയാൻ ബോബി ചെമ്മണ്ണൂർ

ഫ്രണ്ട് ഒക്യുപെന്റ് ഫ്രണ്ട് എയർബാഗുകൾ, സൈഡ് എയർബാഗുകൾ, സൈഡ് കർട്ടൻ എയർബാഗുകൾ എന്നിവ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു.

ട്രംപിന്റെ റോൾസ് റോയ്സിന് വില പറയാൻ ബോബി ചെമ്മണ്ണൂർ

നിരവധി മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ബോബി ചെമ്മനൂർ, ലേലത്തിൽ വിജയിക്കുമെന്ന വിശ്വാസത്തിലാണ്. കാറിന് മൂന്ന് കോടി രൂപയുടെ അടിസ്ഥാന വില പ്രതീക്ഷിക്കുന്നു എന്ന് ചെമ്മണ്ണൂർ പറഞ്ഞു.

MOST READ: പഴമയുടെ കൈകോർത്തൊരു പുതു ശ്രേണി; ക്ലാസിക് മോഡലുകൾ ഇലക്ട്രിക് അവതാരത്തിലെത്തിക്കാൻ

ട്രംപിന്റെ റോൾസ് റോയ്സിന് വില പറയാൻ ബോബി ചെമ്മണ്ണൂർ

പക്ഷേ ബിഡ് എങ്ങനെ പോകുമെന്ന് തനിക്കറിയില്ല, ലോകമെമ്പാടും കൂടുതൽ കാർ ഭ്രാന്തന്മാരുണ്ടാകാം, അതിനാൽ അന്തിമ ഫലം എന്താകുമെന്ന് അറിയില്ല, പക്ഷേ താൻ അതിൽ പങ്കെടുക്കും എന്ന് അദ്ദേഹം വ്യക്തമാക്കി.

Most Read Articles

Malayalam
English summary
Boby Chemmanur Plans To Bid On Us President Donald Trumps 2010 Rolls Royce Phantom. Read in Malayalam.
Story first published: Tuesday, January 12, 2021, 18:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X