ടാറ്റ സഫാരി ഒരുങ്ങുന്നത് നാല് വേരിയന്റുകളിൽ, ജനുവരി 26-ന് വിപണിയിലേക്ക്

ടാറ്റയുടെ നിരയിലേക്ക് സഫാരി തിരികെയെത്തുകയാണ്. ജനുവരി 26-ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് എസ്‌യുവിയെ വാഹന പ്രേമികളും കാത്തിരിക്കുകയാണ്. ഗ്രാവിറ്റാസ് എന്ന പേരിൽ ഒരുങ്ങിയ ഏഴ് സീറ്റർ മോഡലിനെയാണ് നെയിംപ്ലേറ്റ് മാറ്റി വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

ടാറ്റ സഫാരി ഒരുങ്ങുന്നത് നാല് വേരിയന്റുകളിൽ, ജനുവരി 26-ന് വിപണിയിലേക്ക്

പേര് വെളിപ്പെടുത്തിയെങ്കിലും ടാറ്റ ഇതുവരെ സഫാരിയുടെ സവിശേഷതകൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ എസ്‌യുവിയെക്കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

ടാറ്റ സഫാരി ഒരുങ്ങുന്നത് നാല് വേരിയന്റുകളിൽ, ജനുവരി 26-ന് വിപണിയിലേക്ക്

ടാറ്റ സഫാരി മൊത്തം XE, XM, XT, XZ എന്നിങ്ങനെ നാല് വേരിയന്റുകളിലായി വാഗ്ദാനം ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ട്. ഈ എസ്‌യുവി ആറ് സീറ്റ്, ഏഴ് സീറ്റ് കോൺഫിഗറേഷനുകൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. യഥാക്രമം ക്യാപ്റ്റൻ സീറ്റുകളും മധ്യ നിരയിൽ ഒരു ബെഞ്ച് സീറ്റും.

MOST READ: റെയില്‍വേ മാര്‍ഗം നേപ്പാളിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

ടാറ്റ സഫാരി ഒരുങ്ങുന്നത് നാല് വേരിയന്റുകളിൽ, ജനുവരി 26-ന് വിപണിയിലേക്ക്

ഗ്രാവിറ്റാസിനൊപ്പം പനോരമിക് സൺറൂഫ് നൽകില്ലെന്ന് നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും സഫാരിയുടെ പ്രൊഡക്ഷൻ-റെഡി മോഡൽ അടുത്തിടെ പനോരമിക് സൺറൂഫ് ഉപയോഗിച്ച് കണ്ടെത്തിയിരുന്നു. റേഞ്ച്-ടോപ്പിംഗ് XT, XZ വേരിയന്റുകളിൽ മാത്രമേ ഈ സവിശേഷത ലഭ്യമാകൂ.

ടാറ്റ സഫാരി ഒരുങ്ങുന്നത് നാല് വേരിയന്റുകളിൽ, ജനുവരി 26-ന് വിപണിയിലേക്ക്

വരാനിരിക്കുന്ന എസ്‌യുവിക്ക് റോയൽ ബ്ലൂ, ഓർക്കസ് വൈറ്റ്, ഡേടോണ ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളും ഉണ്ടാകും. അധിക മൂന്നാം നിരയ്‌ക്ക് പുറമെ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും റിയർ ഡിസ്ക് ബ്രേക്കുകളും സഫാരിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ആൾട്രോസ് ഐടർബോയുടെ ബുക്കിംഗ് ആരംഭിച്ച് ടാറ്റ

ടാറ്റ സഫാരി ഒരുങ്ങുന്നത് നാല് വേരിയന്റുകളിൽ, ജനുവരി 26-ന് വിപണിയിലേക്ക്

2.0 ലിറ്റർ നാല് സിലിണ്ടർ ക്രയോടെക് ഡീസൽ എഞ്ചിനാകും വാഹനത്തിന് തുടിപ്പേകുക. അതായത് അഞ്ച് സീറ്റർ ഹാരയർ എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്ന അതേ യൂണിറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. എങ്കിലും അധിക പവർഔട്ട്പുട്ടിനായി എഞ്ചിൻ റിട്യൂൺ ചെയ്യും.

ടാറ്റ സഫാരി ഒരുങ്ങുന്നത് നാല് വേരിയന്റുകളിൽ, ജനുവരി 26-ന് വിപണിയിലേക്ക്

ഈ എഞ്ചിൻ പരമാവധി 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണലായി ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഗിയർബോക്‌സും തെരഞ്ഞെടുക്കാം. ഫ്രണ്ട്-വീൽ-ഡ്രൈവ് കോൺഫിഗറേഷൻ മാത്രമാണ് സഫാരി വാഗ്ദാനം ചെയ്യുന്നത്.

MOST READ: ടെസ്‌ലക്ക് പിന്നാലെ ട്രൈറ്റൺ ഇലക്‌‌ട്രിക്കും ഇന്ത്യയിലേക്ക്; എത്തുന്നത് N4 സെഡാനുമായി

ടാറ്റ സഫാരി ഒരുങ്ങുന്നത് നാല് വേരിയന്റുകളിൽ, ജനുവരി 26-ന് വിപണിയിലേക്ക്

എന്നിരുന്നാലും ടാറ്റ മോട്ടോർസ് വിപണി ആവശ്യകത അനുസരിച്ച് 4WD വേരിയന്റ് പിന്നീട് അവതരിപ്പിച്ചേക്കാം. ടാറ്റാ സഫാരി ജനുവരി 26 ന് അവതരിപ്പിച്ച ഉടൻ എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗും കമ്പനി ആരംഭിക്കും. തുടർന്ന് ജനുവരി അവസാന വാരം മുതൽ ടെസ്റ്റ് ഡ്രൈവ് വാഹനങ്ങൾ ലഭ്യമാക്കും.

ടാറ്റ സഫാരി ഒരുങ്ങുന്നത് നാല് വേരിയന്റുകളിൽ, ജനുവരി 26-ന് വിപണിയിലേക്ക്

പുറത്തിറങ്ങിയാൽ എം‌ജി ഹെക്ടർ പ്ലസ്, മഹീന്ദ്ര XUV500 എന്നീ മോഡലുകളോടാകും ഇന്ത്യൻ വിപണിയിൽ ടാറ്റ സഫാരി മാറ്റുരയ്ക്കുക. ഇതിന് 14 ലക്ഷം മുതൽ 21 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Safari New Details Leaked. Read in Malayalam
Story first published: Thursday, January 14, 2021, 10:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X