ടെസ്‌ലക്ക് പിന്നാലെ ട്രൈറ്റൺ ഇലക്‌‌ട്രിക്കും ഇന്ത്യയിലേക്ക്; എത്തുന്നത് N4 സെഡാനുമായി

ടെസ്‌ലക്ക് പിന്നാലെ മറ്റൊരു അമേരിക്കൻ ഇലക്‌ട്രിക് വാഹന നിർമാതാക്കൾ കൂടി ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നു. ട്രൈറ്റൺ ഇലക്ട്രിക്കാണ് രാജ്യത്തേക്കുള്ള പ്രവേശനം അടുത്തിടെ പ്രഖ്യാപിച്ചത്.

ടെസ്‌ലക്ക് പിന്നാലെ ട്രൈറ്റൺ ഇലക്‌‌ട്രിക്കും ഇന്ത്യയിലേക്ക്; എത്തുന്നത് N4 സെഡാനുമായി

ട്രൈറ്റൺ ഇലക്ട്രിക് വെഹിക്കിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഉൽപ്പന്നം N4 എന്ന സെഡാനായിരിക്കും. 35 ലക്ഷം രൂപയുടെ പ്രാരംഭ വിലയാണ് മോഡലിനായി നിശ്ചയിക്കാൻ കമ്പനി ലക്ഷ്യമിടുന്നത്.

ടെസ്‌ലക്ക് പിന്നാലെ ട്രൈറ്റൺ ഇലക്‌‌ട്രിക്കും ഇന്ത്യയിലേക്ക്; എത്തുന്നത് N4 സെഡാനുമായി

N4 നാല് വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാകും. അതായത് N4, N4-S, N4-R എന്നിവയും അതോടൊപ്പം ഒരു ലിമിറ്റഡ് എഡിഷൻ വേരിയന്റായ N4 GT-യും ആകും ശ്രേണിയിൽ വാഗ്‌ദാനം ചെയ്യുക. ട്രൈറ്റൺ N4 ജിടിയുടെ ഉത്പാദനം വെറും 100 യൂണിറ്റായി പരിമിതപ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: പുതുതലമുറ മാരുതി വിറ്റാര ബ്രെസ 2021 മൂന്നാം പാദത്തിൽ വിപണിയിലെത്തും

ടെസ്‌ലക്ക് പിന്നാലെ ട്രൈറ്റൺ ഇലക്‌‌ട്രിക്കും ഇന്ത്യയിലേക്ക്; എത്തുന്നത് N4 സെഡാനുമായി

N4 ഇലക്‌ട്രിക്കിന്റെ എഞ്ചിന് രണ്ട് ബാറ്ററി ഓപ്ഷനുകളായിരിക്കും ട്രൈറ്റൺ വാഗ്‌ദാനം ചെയ്യുക. അതിൽ യഥാക്രമം 523 കിലോമീറ്റർ, 693 കിലോമീറ്റർ വരെ ഡ്രൈവിംഗ് ശ്രേണി നൽകാൻ ശേഷിയുള്ള 75 കിലോവാട്ട്, 100 കിലോവാട്ട് ബാറ്ററി പായ്ക്കുകളായിരിക്കും ഇടംപിടിക്കുക.

ടെസ്‌ലക്ക് പിന്നാലെ ട്രൈറ്റൺ ഇലക്‌‌ട്രിക്കും ഇന്ത്യയിലേക്ക്; എത്തുന്നത് N4 സെഡാനുമായി

ലോകത്തിലെ തന്നെ മികച്ച മൂന്ന് വിപണികളിൽ ഒന്നായാണ് കമ്പനി ഇന്ത്യയെ കാണുന്നത്. അതിനാൽ തന്നെ ഇവിടെ ശക്തമായ വിപുലീകരണത്തിനുള്ള പദ്ധതികളാണ് ട്രൈറ്റൺ ഇലക്ട്രിക്കിനുളളത്.

MOST READ: പുത്തൻ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില ഫെബ്രുവരി നാലിന് പ്രഖ്യാപിക്കും

ടെസ്‌ലക്ക് പിന്നാലെ ട്രൈറ്റൺ ഇലക്‌‌ട്രിക്കും ഇന്ത്യയിലേക്ക്; എത്തുന്നത് N4 സെഡാനുമായി

പ്രാദേശിക ഉത്‌പാദന യൂണിറ്റ് സ്ഥാപിക്കുന്നതും രാജ്യത്ത് ശക്തമായ ഉപഭോക്തൃ അടിത്തറ വികസിപ്പിക്കുന്നതുമെല്ലാം പദ്ധതികളിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും ഇന്ത്യയിൽ വിജയിക്കാൻ ട്രൈറ്റൺ ശക്തമായ ഒരു ബ്രാൻഡ് നിർമിക്കേണ്ടതുണ്ട്. കാരണം താരതമ്യേന അറിയപ്പെടാത്തൊരു പേരാണ് ഇവരുടേത്.

ടെസ്‌ലക്ക് പിന്നാലെ ട്രൈറ്റൺ ഇലക്‌‌ട്രിക്കും ഇന്ത്യയിലേക്ക്; എത്തുന്നത് N4 സെഡാനുമായി

ബാറ്ററികൾ, ഇലക്ട്രോണിക്, മെക്കാനിക്കൽ ഘടകങ്ങൾ മുതലായവ നിർമിക്കാനുള്ള സംയുക്ത സംരംഭത്തിനായി കമ്പനി ഇതിനകം ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി (BEL) ചർച്ചകൾ നടത്തിവരികയാണ്.

MOST READ: ഇലക്‌ട്രിക് ശ്രേണിയിൽ താരമായി നെക്സോൺ ഇവി; ഒറ്റ വർഷം കൊണ്ട് നിരത്തിലെത്തിയത് 2,600 യൂണിറ്റുകൾ

ടെസ്‌ലക്ക് പിന്നാലെ ട്രൈറ്റൺ ഇലക്‌‌ട്രിക്കും ഇന്ത്യയിലേക്ക്; എത്തുന്നത് N4 സെഡാനുമായി

ചർച്ചകൾ വിജയിക്കുകയാണെങ്കിൽ പ്രാദേശിക ഉത്പാദനം അനുവദിക്കുന്നതിനാൽ ട്രൈറ്റോണിന് വിജയികളാകാൻ കഴിയും. അങ്ങനെ പ്രാദേശികവത്ക്കരണത്തോടെ N4 സെഡാന്റെ വില പിടിച്ചുനിർത്താനും അമേരിക്കൻ ബ്രാൻഡിന് സാധിക്കും.

ടെസ്‌ലക്ക് പിന്നാലെ ട്രൈറ്റൺ ഇലക്‌‌ട്രിക്കും ഇന്ത്യയിലേക്ക്; എത്തുന്നത് N4 സെഡാനുമായി

ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനുള്ള പദ്ധതികൾ കുറച്ച് വർഷങ്ങളായി ടെസ്‌ലയും ആസൂത്രണം ചെയ്‌ത് വരികയാണ്. കമ്പനി ഈ വർഷം ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രൈറ്റൺ N4 സെഡാന്റെ വിലനിർണയം ടെസ്‌ലയുടെ ഏറ്റവും താങ്ങാനാവുന്ന ഓഫറായ മോഡൽ 3 ഇവിയുമായി താരതമ്യം ചെയ്യാനും സാധിക്കില്ല. ഇതിന് ഏകദേശം 55-60 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Triton Electric To Enter India With N4 Sedan. Read in Malayalam
Story first published: Wednesday, January 13, 2021, 10:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X