പുത്തൻ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില ഫെബ്രുവരി നാലിന് പ്രഖ്യാപിക്കും

ഏറെ പ്രതീക്ഷകളുമായി കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ കഴിഞ്ഞ ദിവസമാണ് ജീപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഫെബ്രുവരി നാലിനായിരിക്കും പുത്തൻ മോഡലിനായുള്ള വില കമ്പനി പ്രഖ്യാപിക്കുക.

പുത്തൻ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില ഫെബ്രുവരി നാലിന് പ്രഖ്യാപിക്കും

അതോടെ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ വിൽപ്പനയ്ക്കും എത്തും. ഇപ്പോൾ എസ്‌യുവിയുടെ പ്രീ ബുക്കിംഗ് ഓൺലൈനായും ഡീലർഷിപ്പുകളിലും കമ്പനി ആരംഭിച്ചിട്ടുണ്ട്. താൽപര്യമുള്ള ഉപഭോക്താക്കൾക്ക് 50,000 രൂപ ടോക്കൺ തുകയായി നൽകി എസ്‌യുവി ബുക്ക് ചെയ്യാം.

പുത്തൻ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില ഫെബ്രുവരി നാലിന് പ്രഖ്യാപിക്കും

ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ അനുസരിച്ച് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് ടെക്നോ മെറ്റാലിക് ഗ്രീൻ, ഗാലക്‌സി ബ്ലൂ, എക്സോട്ടിക്ക റെഡ്, ബ്രൈറ്റ് വൈറ്റ്, മിനിമൽ ഗ്രേ, മംഗേസിയോ ഗ്രേ എന്നിങ്ങനെ ആറ് കളർ ഓപു്ഷനുകളിലാകും അണിനിരക്കുക.

MOST READ: 2021 സൂപ്പർബ് ഉടൻ വിപണിയിലെത്തിക്കാനൊരുങ്ങി സ്കോഡ

പുത്തൻ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില ഫെബ്രുവരി നാലിന് പ്രഖ്യാപിക്കും

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് പുതിയ ‘S' വേരിയന്റിൽ വരുമെന്നും ഡീലർഷിപ്പ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിലവിലുള്ള സ്‌പോർട്ട്, ലോഞ്ചിറ്റ്യൂഡ് ഓപ്ഷൻ, ലിമിറ്റഡ് ഓപ്ഷൻ വേരിയന്റുകളുടെ പുതിയ റേഞ്ച്-ടോപ്പിംഗ് വേരിയന്റായിരിക്കും ഇത്.

പുത്തൻ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില ഫെബ്രുവരി നാലിന് പ്രഖ്യാപിക്കും

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വേരിയന്റുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഫെബ്രുവരി നാലിന് ലഭ്യമാകും. പുതിയ ഗ്ലോസി ബ്ലാക്ക് ഗ്രിൽ, പുനർ‌രൂപകൽപ്പന ചെയ്‌ത സ്ലീക്കർ എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ എൽ‌ഇഡി ഡി‌ആർ‌എല്ലുകൾ, എൽ‌ഇഡി ഫോഗ് ലാമ്പുകളുള്ള കൂടുതൽ മസ്കുലർ ഫ്രണ്ട് ബമ്പർ എന്നിവയാണ് എസ്‌യുവിയുടെ മുഖംമിനുക്കലിൽ മാറിയിരിക്കുന്നത്.

MOST READ: വിപണിയിലെത്തും മുമ്പ് പുത്തൻ സഫാരിയുടെ അനൗദ്യോഗിക ബുക്കിംഗ് ആംഭിച്ച് ടാറ്റ

പുത്തൻ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില ഫെബ്രുവരി നാലിന് പ്രഖ്യാപിക്കും

അതായത് പരിഷ്ക്കരണം പിൻവഥത്തോ വശങ്ങളിലോ കാര്യമായി ഉണ്ടായിരിക്കില്ലെന്ന് സാരം. മുൻഗാമിയുടെ അതേ രൂപഘടന തന്നെയാകും എസ്‌യുവി മുന്നോട്ടുകൊണ്ടുപോവുക. എന്നാൽ ഇന്റീരിയറിന് തികച്ചും പുതിയ രൂപത്തിലുള്ള ഒരു പ്രധാന മാറ്റം ലഭിക്കും.

പുത്തൻ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില ഫെബ്രുവരി നാലിന് പ്രഖ്യാപിക്കും

ഗ്ലോസി-ബ്ലാക്ക് ഉൾപ്പെടുത്തലുകളുള്ള ഒരു പുതിയ ഡാഷ്‌ബോർഡ് തീം, പുതിയ 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ ടോഗിൾ നിയന്ത്രണങ്ങൾ, പുതിയ സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാം അകത്തളത്തെയും പുതുമയുള്ളതാക്കും.

MOST READ: തലമുറ മാറ്റത്തിനൊരുങ്ങി ഫോർച്യൂണറും; കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

പുത്തൻ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില ഫെബ്രുവരി നാലിന് പ്രഖ്യാപിക്കും

കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യയുള്ള എഫ്‌സി‌എയുടെ ഏറ്റവും പുതിയ യു‌കണക്ട് 5 സിസ്റ്റം ഇൻ‌ഫോടൈൻ‌മെന്റിന് ലഭിക്കുന്നു. പവർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, വയർലെസ് ചാർജിംഗ് പാഡ്, പവർഡ് ടെയിൽഗേറ്റ്, 360 ഡിഗ്രി ക്യാമറ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയാണ് മറ്റ് പുതിയ സവിശേഷതകൾ.

പുത്തൻ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില ഫെബ്രുവരി നാലിന് പ്രഖ്യാപിക്കും

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ സുരക്ഷ സവിശേഷതകളിൽ ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഹിൽ അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റോൾ ഓവർ ലഘൂകരണം എന്നിവയാണ് ഇടംപിടിച്ചിരിക്കുന്നത്.

പുത്തൻ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില ഫെബ്രുവരി നാലിന് പ്രഖ്യാപിക്കും

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പത്തെ അതേ 1.4 ലിറ്റർ ടർബോ-പെട്രോൾ, 2.0 ലിറ്റർ ഡീസൽ എന്നീ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാകും വാഗ്‌ദാനം ചെയ്യുക. ടർബോ മോട്ടോർ 163 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ യൂണിറ്റ് പരമാവധി 170 bhp പവറും 350 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

പുത്തൻ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില ഫെബ്രുവരി നാലിന് പ്രഖ്യാപിക്കും

രണ്ട് എഞ്ചിനുകൾക്കും 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി തുടരുന്നു. അതോടൊപ്പം 7 സ്പീഡ് ഡിസിടിയും 9 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്കും പെട്രോൾ, ഡീസൽ എന്നിയവയിൽ യഥാക്രമം തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Will Reveal The Price Of The Compass Facelift On February 4. Read in Malayalam
Story first published: Tuesday, January 12, 2021, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X