തലമുറ മാറ്റത്തിനൊരുങ്ങി ഫോർച്യൂണറും; കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

വിദേശത്തായാലും ഇന്ത്യയിലായാലും ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിൽ ടൊയോട്ട ഫോർച്യൂണറിനുള്ളത് ഒരു പ്രത്യേകസ്ഥാനം തന്നെയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടൊയോട്ട ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത മോഡലും വിപണിയിൽ എത്തിച്ച് ഒന്ന് മിനുങ്ങി.

തലമുറ മാറ്റത്തിനൊരുങ്ങി ഫോർച്യൂണറും; കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

ഫോർച്യൂണറിനും ഒരു തലമുറമാറ്റം സമ്മാനിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. നിലവിലുള്ള മോഡൽ നാല് വർഷത്തിലേറെയായി ഇന്ത്യൻ നിരത്തുകൾ വാഴുകയാണ്.

തലമുറ മാറ്റത്തിനൊരുങ്ങി ഫോർച്യൂണറും; കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

ടൊയോട്ടയുടെ iMV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന എസ്‌യുവിയുടെ പുതിയ ആവർത്തനം അടുത്ത വർഷത്തോടെ വിപണിയിൽ എത്തുമെന്ന് ടൊയോട്ട മോട്ടോർ കോർപ്പറേഷന്റെ ചീഫ് എഞ്ചിനീയർ യോഷികി കോനിഷിയാണ് സ്ഥിരീകരിച്ചത്.

MOST READ: സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് ഉപയോഗിച്ച കാറുകളും ഉള്‍പ്പെടുത്താനൊരുങ്ങി മാരുതി

തലമുറ മാറ്റത്തിനൊരുങ്ങി ഫോർച്യൂണറും; കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

സെഗ്മെന്റിൽ വളരുന്ന മത്സരത്തിന് മറുപടിയായി അകത്തും പുറത്തും മാറ്റങ്ങൾ വരുത്തിയാകും ടൊയോട്ട അടുത്ത തലമുറ ഫോർച്യൂണറിനെ ഒരുക്കുക. അതിൽ മെച്ചപ്പെട്ട സുരക്ഷ, കണക്റ്റിവിറ്റി, സൗകര്യം, ഓഫ്-റോഡ് ശേഷി എന്നിവയ്ക്കായി പുതിയ സാങ്കേതികവിദ്യകൾ ചേർക്കും.

തലമുറ മാറ്റത്തിനൊരുങ്ങി ഫോർച്യൂണറും; കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

തീർന്നില്ല, അതോടൊപ്പം ഫോർച്യൂണറിന് മെക്കാനിക്കൽ മെച്ചപ്പെടുത്തലും ടൊയോട്ട സമ്മാനിക്കുമെന്നാണ് സൂചന. എളുപ്പമുള്ള ഡ്രൈവിനായി നിലവിലെ മോഡലിലെ ഹൈഡ്രോളിക് പവർ സ്റ്റിയറിംഗ് ഒരു പുതിയ ഇലക്ട്രിക് പവർ സ്റ്റിയറിംഗിന് വഴിമാറും.

MOST READ: കരുത്തൻ ആൾട്രോസ് ജനുവരി 13-ന് വിപണിയിലേക്ക്; വ്യത്യസ്‌തനാവാൻ ഐടർബോ ബാഡ്‌ജിംഗും

തലമുറ മാറ്റത്തിനൊരുങ്ങി ഫോർച്യൂണറും; കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

ചീഫ് എഞ്ചിനീയർ പറയുന്നതനുസരിച്ച് ട്രാഫിക് സാഹചര്യങ്ങളിലൂടെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഇലക്ട്രിക് പവർ സ്റ്റിയറിംഗ് ഉപയോഗപ്രദമാകുമ്പോൾ സ്റ്റിയറിംഗ് ഫീഡ്‌ബാക്കിലും മോശം റോഡുകളിലെ പ്രതികരണശേഷിയിലും ഇത് വലിയ സ്വാധീനം ചെലുത്തും.

തലമുറ മാറ്റത്തിനൊരുങ്ങി ഫോർച്യൂണറും; കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

ജാപ്പനീസ് ബ്രാൻഡ് ഏത് തരത്തിലുള്ള സജ്ജീകരണമാണ് മുന്നോട്ട് കൊണ്ടുപോകുന്നത് എന്നത് കാത്തിരുന്നു തന്നെ കാണേണ്ടി വരും. മൂന്നാം തലമുറ ടൊയോട്ട ഫോർച്യൂണറിൽ ഇലക്ട്രോണിക്കലി കൺട്രോൾഡ് വെഹിക്കിൾ സ്റ്റൈബിലിറ്റി കൺട്രോളിന്റെ സാന്നിധ്യവും യോഷികി കോനിഷി സ്ഥിരീകരിച്ചിട്ടുണ്ട്.

MOST READ: പുതിയ അവൻസ ഈ വർഷം തന്നെ വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

തലമുറ മാറ്റത്തിനൊരുങ്ങി ഫോർച്യൂണറും; കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

നിലവിലുള്ള മോഡലിൽ കാണാൻ കഴിയുന്നതിന്റെ മെച്ചപ്പെടുത്തിയ പതിപ്പായിരിക്കും ഇതെന്നതിൽ സംശയമൊന്നും വേണ്ട. കൂടാതെ കണക്റ്റിവിറ്റി സവിശേഷതകൾ ഇന്ത്യൻ ഉപഭോക്താക്കൾക്കായി "ഘട്ടം ഘട്ടമായി" പരിചയപ്പെടുത്തുകയും ചെയ്യും.

തലമുറ മാറ്റത്തിനൊരുങ്ങി ഫോർച്യൂണറും; കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനം (ADAS) ഉപയോഗിച്ച് അടുത്തിടെ വിപണിയിൽ എത്തിയ മികച്ച സ്വീകാര്യത നേടിയതുമായ എം‌ജി ഗ്ലോസ്റ്ററുമായി മാറ്റുരയ്ക്കാൻ ടൊയോട്ട തയാറാകും.

MOST READ: മഹീന്ദ്ര ഥാറിനും ഇനി അധികം മുടക്കണം; പുതുക്കിയ വില ഇങ്ങനെ

തലമുറ മാറ്റത്തിനൊരുങ്ങി ഫോർച്യൂണറും; കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

ആക്‌ടിവ് ക്രൂയിസ് കൺട്രോൾ, പ്രീ-കൊളീഷൻ വാർണിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, വിദേശ വിപണികളിലെ മറ്റ് സഹായ സംവിധാനങ്ങൾ എന്നിവയെല്ലാം ഉപയോഗിച്ച് ഫോർച്യൂണർ അത്യാധുനികമാക്കും.

തലമുറ മാറ്റത്തിനൊരുങ്ങി ഫോർച്യൂണറും; കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

നിലവിലെ മോഡലിൽ ഈ സാങ്കേതികവിദ്യകളൊന്നും ഇന്ത്യൻ ഉപഭോക്താക്കൾക്ക് ടൊയോട്ട ലഭ്യമാക്കിയിട്ടില്ല. ടൊയോട്ട സേഫ്റ്റി സെൻസ് സ്യൂട്ടും ആക്‌ടിവ് ഡ്രൈവർ അസിസ്റ്റീവ് സാങ്കേതികവിദ്യകളും വരാനിരിക്കുന്ന ഫോർച്യൂണറിന്റെ പുതിയ ആവർത്തനത്തിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കാം.

തലമുറ മാറ്റത്തിനൊരുങ്ങി ഫോർച്യൂണറും; കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

അതേസമയം 2022 ഫോർച്യൂണർ ലാഡർ ഫ്രെയിം ചാസിയിൽ തന്നെയാകും ഒരുങ്ങുക. ലോകമെമ്പാടുമുള്ള കർശനമായ വികിരണ മാനദണ്ഡങ്ങൾ പരിഹരിക്കുന്നതിന് ഒരു ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ ഡീസൽ എഞ്ചിനും ടൊയോട്ട മോഡലിൽ ഉപയോഗപ്പെടുത്തിയേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
New-Gen Toyota Fortuner SUV Confirmed For India. Read in Malayalam
Story first published: Monday, January 11, 2021, 18:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X