Just In
- 12 min ago
കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്
- 16 min ago
കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?
- 1 hr ago
2021 GLA അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്
- 1 hr ago
മൈക്രോ എസ്യുവിയിൽ ക്രൂയിസ് കൺട്രോളും, ടാറ്റ HBX മോഡലിന്റെ പുതിയ ചിത്രങ്ങൾ കാണാം
Don't Miss
- Movies
റിമി ടോമിയുടെ വീട്ടിലെ പുതിയ കുഞ്ഞുവാവ; കുട്ടിമണിയുടെ മാമോദീസ ചിത്രങ്ങളുമായി റിമിയും മുക്തയും
- News
ജനിതകമാറ്റ വൈറസ് ബ്രിട്ടനിലെത്തിയത് ഇന്ത്യയില്‍ നിന്നല്ല? നായ്ക്കളില്‍ നിന്നെന്ന് ചൈന, കണ്ടെത്തല്‍
- Sports
IPL 2021: എംഐ x ഡിസി- ഫൈനല്‍ റീപ്ലേയില്‍ ആരു നേടും? ടോസ് അല്‍പ്പസമയത്തിനകം
- Lifestyle
വിവാഹ തടസ്സത്തിന് കാരണം ഈ ദോഷമോ, ചൊവ്വാദോഷം അകറ്റാന്‍ ഈ പരിഹാരം
- Finance
എസ്എംഎസ് വഴിയുള്ള തട്ടിപ്പ് വ്യാപകമാവുന്നു: ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ബിഎസ്എന്‍എല്‍
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആൾട്രോസ് ഐടർബോയുടെ ബുക്കിംഗ് ആരംഭിച്ച് ടാറ്റ
ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ പുതിയ ഐടർബോ പെട്രോൾ വേരിയൻറ് അവതരിപ്പിച്ചതിന് തൊട്ട് പിന്നാലെ നിർമ്മാതാക്കൾ കാറിനായി ബുക്കിംഗും തുറന്നു.

ടാറ്റ മോട്ടോർസ് 11,000 രൂപ നിരക്കിലാണ് പ്രീ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. പുതിയ ആൾട്രോസ് ഐടർബോയുടെ അന്തിമ വില നിർണ്ണയിക്കുന്ന ജനുവരി 22 മുതൽ ടാറ്റ ഡെലിവറികൾ ആരംഭിക്കും.

ആൾട്രോസ് ഐടർബോ പെട്രോളിന്റെ വില 7.50 ലക്ഷം മുതൽ 9.0 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്നത്. സാധാരണ ആൾട്രോസിന്റെ വില നിലവിൽ 5.44 ലക്ഷത്തിൽ ആരംഭിക്കുന്നു.
MOST READ: കൗതുകമായി മാഗ്‌നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം 36 യൂണിറ്റുകൾ ഒരുമിച്ച് നിരത്തിലേക്ക്

ഹാച്ചാബാക്കിന് നിലവിൽ DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭിക്കുന്നില്ല, അതിനാൽ ഇതിന്റെ ടോപ്പ് എൻഡ് XZ (O) ഡീസലിന്റെ വില 8.95 ലക്ഷം രൂപയാണ്.

നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ, ഡീസൽ എഞ്ചിൻ പവർട്രെയിനുകൾ ഉപയോഗിച്ചാണ് 2020 -ന്റെ തുടക്കത്തിൽ ആൾട്രോസ് രാജ്യത്ത് സമാരംഭിച്ചത്. ടർബോ വേരിയൻറ് മോഡലിന്റെ ശ്രേണി വിപുലീകരിക്കുന്നു, ഇത് പുതിയതായി പുറത്തിറക്കിയ 2020 ഹ്യുണ്ടായി i20 -യുടെ ടർബോ ട്രിമിനെതിരെ മത്സരിക്കുന്നു.
MOST READ: ടെസ്‌ലക്ക് പിന്നാലെ ട്രൈറ്റൺ ഇലക്‌ട്രിക്കും ഇന്ത്യയിലേക്ക്; എത്തുന്നത് N4 സെഡാനുമായി

11.9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയിലെത്താൻ ആൾട്രോസ് ഐടർബോയെ എഞ്ചിൻ സഹായിക്കുന്നു, കൂടാതെ ലിറ്ററിന് 18.13 കിലോമീറ്റർ മൈലേജും യൂണിറ്റ് വാഗ്ദാനം ചെയ്യുന്നു.

റഫറൻസിനായി, i20 ടർബോയുടെ 1.0 ലിറ്റർ GD പെട്രോൾ 6,000 rpm -ൽ 120 bhp കരുത്തും 1,500-4,000 rpm -ൽ 171 Nm torque ഉം നൽകുന്നു. ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ, ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ എന്നിവയുൾപ്പെടെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും ഇത് ലഭ്യമാണ്.
MOST READ: പൊടിപൊടിച്ച് ഓണ്‍ലൈന്‍ കച്ചവടം! ക്ലിക്ക് ടു ബൈയുടെ പുതിയ പതിപ്പ് പുറത്തിറക്കി ഹ്യുണ്ടായി

ടാറ്റാ ആൾട്രോസ് ഐടർബോയുടെ 1.2 ലിറ്റർ ടർബോചാർജ്ഡ് ഐടർബോ പെട്രോൾ എഞ്ചിൻ 5,500 rpm -ൽ 110 bhp പരമാവധി കരുത്തും 1,500-5,500 rpm -ൽ 140 Nm torque ഉം പുറപ്പെടുവിക്കുന്നു.

ലെതർ സീറ്റുകളുള്ള ലൈറ്റ് ഗ്രേ നിറത്തിലൊരുക്കിയ ഇന്റീരിയറുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, മൾട്ടി ഡ്രൈവ് മോഡുകൾ, റിയർ ആർമ്‌റെസ്റ്റ്, പിൻഭാഗത്ത് പവർഔട്ട്‌ലെറ്റ്, രണ്ട് അധിക ട്വീറ്ററുകൾ, വൺ ഷോട്ട് അപ്പ് പവർ വിൻഡോസ് ഫീച്ചർ, എക്സ്പ്രസ് കൂൾ , ക്രൂയിസ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് എന്നിവയും അതിലേറെയും വാഹനത്തിൽ വരുന്നു.
MOST READ: പുതുതലമുറ മാരുതി വിറ്റാര ബ്രെസ 2021 മൂന്നാം പാദത്തിൽ വിപണിയിലെത്തും

ടാറ്റയുടെ iRA സാങ്കേതികവിദ്യയാണ് പുതിയ ആൾട്രോസിലെ പ്രധാന അപ്‌ഡേറ്റുകളിലൊന്ന്, ഇത് ഹിംഗ്ലീഷ് വോയ്സ് കമാൻഡ് ഉൾപ്പടെ ധാരാളം കണക്റ്റഡ് കാർ ഫംഗ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.