Just In
- 44 min ago
ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാൻ പദ്ധതിയുണ്ടോ? FAME-II സബ്സിഡി ലഭിക്കാൻ അർഹതയുണ്ടോ എന്ന് പരിശോധിക്കാം
- 1 hr ago
കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറും മാരുതിയുടേത്
- 2 hrs ago
ഫൈബർഗ്ലാസിൽ നിർമിച്ച എസ്യുവി, പരിചയപ്പെടാം വാലിസ് ഐറിസിനെ
- 3 hrs ago
MT-15 ഡ്യുവല്‍-ചാനല്‍ എബിഎസ് സമ്മാനിക്കാനൊരുങ്ങി യമഹ
Don't Miss
- Movies
മണിക്കുട്ടൻ എന്റെ മനസിൽ നിന്ന് പോകുന്നില്ലടെ, സായിക്ക് മുന്നിൽ മനസ് തുറന്ന് സൂര്യ
- News
ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി ഉപ ലോകായുക്ത; യുപി ഗവര്‍ണറുടെ അനുമതി
- Sports
IPL 2021: 'സഞ്ജുവിനും രാഹുലിനും പിഴ ശിക്ഷ നല്‍കണം'- ആകാശ് ചോപ്ര
- Finance
ഏപ്രില്‍ 18ന് പതിന്നാല് മണിക്കൂര്‍ നേരത്തേക്ക് ആര്‍ടിജിഎസ് സേവനം ലഭിക്കില്ല
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പൊടിപൊടിച്ച് ഓണ്‍ലൈന്‍ കച്ചവടം! ക്ലിക്ക് ടു ബൈയുടെ പുതിയ പതിപ്പ് പുറത്തിറക്കി ഹ്യുണ്ടായി
ലോക്ക്ഡൗണ്‍ കാലത്താണ് വാഹന നിര്‍മ്മാതാക്കള്‍ ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് സജീവമാക്കുന്നത്. ചില ബ്രാന്‍ഡുകള്‍ നേരത്തെ തന്നെ ഓണ്‍ലൈന്‍ വില്‍പ്പന നടത്തിയിരുന്നെങ്കിലും ലോക്ക്ഡൗണിലാണ് അത് സജീവമാക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി വീട്ടിലിരുന്ന് തന്നെ വാഹനങ്ങള്‍ വാങ്ങുന്നതിനായിട്ടാണ് ഹ്യുണ്ടായിയും ക്ലിക്ക് ടു ബൈ എന്നൊരു ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് ആ നാളില്‍ തുടക്കം കുറിച്ചത്.

ഓണ്‍ലൈന്‍ വില്‍പ്പന ഡല്‍ഹിയിലെ ചില ഡീലര്‍ഷിപ്പുകളില്‍ ഹ്യുണ്ടായി നേരത്തെ തന്നെ മുന്നോട്ട് കൊണ്ടുപോയിരുന്നെങ്കിലും ലോക്ക്ഡൗണ്‍ ആയതോടെയാണ് പദ്ധതി കമ്പനി വിപുലീകരിക്കുന്നത്.
MOST READ: പുതുതലമുറ മാരുതി വിറ്റാര ബ്രെസ 2021 മൂന്നാം പാദത്തിൽ വിപണിയിലെത്തും

എന്തായാലും പദ്ധതി ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടെങ്കിലും ക്ലിക്ക് ടു ബൈയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി അറിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ അധിക സവിശേഷതകളും സേവനങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് ഹ്യുണ്ടായി.

സെയില്‍സ് കണ്‍സള്‍ട്ടന്റിന്റെ യാന്ത്രിക അസൈന്മെന്റ് വഴി ഉപഭോക്തൃ അന്വേഷണത്തിന് ദ്രുത പ്രതികരണം പോലുള്ള അധിക സേവനങ്ങള്‍ ഇപ്പോള്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നു. എളുപ്പവും സൗകര്യപ്രദവുമായ ഫിനാന്‍സ് ഓപ്ഷനുകള്‍ നല്‍കുന്നതിന് ബ്രാന്‍ഡ് നിരവധി സ്വകാര്യ ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തു.
MOST READ: കൗതുകമായി മാഗ്നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം 36 യൂണിറ്റുകൾ ഒരുമിച്ച് നിരത്തിലേക്ക്

അടുത്തിടെയാണ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി കമ്പനി ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചത്. ഹ്യുണ്ടായിയുടെ ക്ലിക്ക് ടു ബൈ പ്ലാറ്റ്ഫോമില്‍ നേരിട്ട് കാണാനും പ്രോസസ്സ് ചെയ്യാനും ഓട്ടോ ലോണ്‍ അനുമതി നേടാനും ആക്സിസ് ബാങ്ക് ഉപഭോക്താക്കളെ അനുവദിക്കും.

ശാരീരിക സമ്പര്‍ക്കം കുറയ്ക്കുന്നതിനുള്ള ശ്രമത്തില്‍, ഉപഭോക്താക്കളെ അവരുടെ വാങ്ങല്‍ അനുഭവത്തില്‍ സഹായിക്കുന്നതിന് ഓഡിയോ ഹോട്ട്സ്പോട്ടുകളുള്ള ഒരു വെര്‍ച്വല്‍ ഷോറൂം അനുഭവവും കമ്പനി വാഗ്ദാനം ചെയ്യുന്നു.
MOST READ: ഗ്രാന്‍ഡ് i10-നെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ പോര്‍ട്ട്ഫോളിയോയിലെ എല്ലാ മോഡലുകളും ഓണ്‍ലൈനില്‍ വാങ്ങാം, കൂടാതെ പ്രക്രിയയുടെ തുടക്കത്തില്‍ തന്നെ വാഹനത്തിന്റെ ഓണ്‍-റോഡ് വിലയും അറിയാന്‍ കഴിയും.

നാളിതുവരെ, 47,000 ഉപഭോക്തൃ രജിസ്ട്രേഷനുകളും 54,000 അന്വേഷണങ്ങളും 4,300 ബുക്കിംഗുകളുമായി ഏഴ് ദശലക്ഷത്തിലധികം സന്ദര്‍ശകരെ ഓണ്‍ലൈനിലൂടെ സ്വന്തമാക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു.

ഉപഭോക്താക്കളുടെ താത്പര്യമനുസരിച്ച് ഇഷ്ടമുള്ള ഹ്യുണ്ടായി വാഹനങ്ങള്‍ അതിവേഗം തെരഞ്ഞെടുക്കുന്നതിനാണ് സംവിധാനം ഒരുക്കുന്നതെന്ന് ഹ്യുണ്ടായി അറിയിച്ചു. ഷോറൂമുകളില്‍ എത്താന്‍ കഴിയാത്ത വ്യക്തികള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം. രാജ്യത്ത് 500 -ല്‍ അധികം ഡീലര്‍ഷിപ്പുകളാണ് ഹ്യുണ്ടായിക്ക് ഉളളത്. ഇവിടെയല്ലാം ഈ സേവനം ലഭ്യമാകും.