അരീന ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

ഈ മഹാമാരി കാലത്തും പുതിയ കാര്‍ വാങ്ങളാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും വില്‍പ്പനയ്ക്ക് കരുത്തേകുന്നതിനുമായി സ്മാര്‍ട്ട് ഫിനാന്‍സ് സേവനം ആരംഭിച്ച് മാരുതി സുസുക്കി.

അരീന ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

നെക്‌സ ഉപഭോക്താക്കള്‍ക്കായി ഈ സേവനം പോയ വര്‍ഷം തന്നെ മാരുതി ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അരീന ഉപഭോക്താക്കള്‍ക്കായിട്ടാണ് ഒറ്റത്തവണ ഓണ്‍ലൈന്‍ ഫിനാന്‍സ് പദ്ധതിയായി പ്രഖ്യാപിച്ചത്.

അരീന ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് എന്‍ഡ്-ടു-എന്‍ഡ്, തത്സമയ കാര്‍ ഫിനാന്‍സ് സൗകര്യം നല്‍കാന്‍ ഓണ്‍ലൈന്‍ സേവനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. നിലവിലെ കൊവിഡ് കാലഘട്ടത്തില്‍ മുഴുവന്‍ പ്രക്രിയയും ഇപ്പോള്‍ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ചെയ്യാന്‍ കഴിയുമെന്ന് കമ്പനി വ്യക്തമാക്കി.

MOST READ: ജന്മനാട്ടിലും തരംഗം തീര്‍ക്കാനൊരുങ്ങി ഹൈനെസ് CB350; പേരില്‍ മാറ്റം വരുത്തിയേക്കുമെന്ന് സൂചന

അരീന ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

ഡിജിറ്റല്‍ സേവനത്തിന് കീഴില്‍, വരാനിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് അവന്റെ അല്ലെങ്കില്‍ അവളുടെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി നിരവധി ഫിനാന്‍സ് ഓപ്ഷനുകളില്‍ നിന്ന് തെരഞ്ഞെടുക്കാം.

അരീന ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

കമ്പനിയുടെ വെബ്സൈറ്റ് സുതാര്യവും പ്രശ്നരഹിതവുമായ അനുഭവം പ്രദാനം ചെയ്യുകയെന്ന മൊത്തത്തിലുള്ള ലക്ഷ്യത്തോടെ തത്സമയ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ നല്‍കുന്നത്.

MOST READ: ആവേശമുണർത്തി സഫാരിയുടെ ആദ്യ TVC പുറത്തിറക്കി ടാറ്റ

അരീന ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, മഹീന്ദ്ര ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ചോളമണ്ഡലം ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര പ്രൈം, ആക്‌സിസ് ബാങ്ക്, AU സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, യെസ് ബാങ്ക്, HDB എന്നീ ബാങ്കുകളുടെ സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യമാണ്.

അരീന ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

വരും കാലങ്ങളില്‍ ഈ പട്ടിക വിപുലീകരിക്കാന്‍ പദ്ധതിയുണ്ടെന്നും നിര്‍മ്മാതാവ് പറയുന്നു. ഉപഭോക്താക്കളുടെ വാങ്ങല്‍ തീരുമാനങ്ങള്‍ മാറ്റിവയ്‌ക്കേണ്ടതില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഇതിന്റെ പിന്നിലെ പ്രേരകശക്തിയെന്ന് ഡിജിറ്റല്‍ ഫിനാന്‍സ് പദ്ധതിയെക്കുറിച്ച് സംസാരിച്ച എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞത്.

MOST READ: പൂര്‍ണ ചാര്‍ജില്‍ 100 കിലോമീറ്റര്‍; പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറുമായി ഒഖിനാവ

അരീന ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

രാജ്യത്തെ കൊവിഡ് കാലം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം കൂടുതല്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'സ്മാര്‍ട്ട് ഫിനാന്‍സ് ഉപയോഗിച്ച്, കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനും അവരെ സഹായിക്കാനും വായ്പാ പ്രക്രിയയുടെ ഓരോ ഘട്ടവും സുതാര്യമാക്കാനും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അരീന ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

ഡല്‍ഹി, ജയ്പൂര്‍, അഹമ്മദാബാദ്, പൂനെ, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ലഖ്നൗ, കൊല്‍ക്കത്ത, കൊച്ചി തുടങ്ങി 30 ഓളം നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമാണ്.

MOST READ: മെർസിഡീസ് F 100; മൂന്ന് പതിറ്റാണ്ടുകൾക്ക് മുന്നേ ഇന്നത്തെ സാങ്കേതികവിദ്യകൾ അവതരിപ്പിച്ച കാർ

അരീന ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

ഈ ഡിജിറ്റല്‍ സേവനം എളുപ്പത്തിലുള്ള ഫിനാന്‍സ് സഹായ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു എന്നത് മാത്രമല്ല വായ്പാ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും ഇത് തികച്ചും സുതാര്യവുമാണ്.

അരീന ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

മറ്റ് നേട്ടങ്ങള്‍ക്കൊപ്പം, വായ്പാ കാലാവധിയും പലിശനിരക്കും തെരഞ്ഞെടുത്ത് ഇഎംഐ ഇച്ഛാനുസൃതമാക്കാന്‍ ഉപഭോക്താവിന് കഴിയുമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Maruti Launches Smart Finance Option For Arena Customers. Read in Malayalam.
Story first published: Friday, January 15, 2021, 13:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X