പുതിയ ബിഗ്സ്റ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് ഡാസിയ

റൊമാനിയൻ കാർ നിർമാതാക്കളായ ഡാസിയ 'ബിഗ്സ്റ്റർ' എന്ന തങ്ങളുടെ പുതിയ കൺസെപ്റ്റ് വാഹനം പുറത്തിറക്കി. ഗ്രൂപ്പ് റെനോയുടെ 'പുനരുജ്ജീവന' അവതരണത്തിന്റെ ഭാഗമായാണ് ഇത് പ്രദർശിപ്പിച്ചത്.

പുതിയ ബിഗ്സ്റ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് ഡാസിയ

ഇപ്പോൾ ഈ കൺസെപ്റ്റ് എസ്‌യുവിയുടെ ഔദ്യോഗിക ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നിരിക്കുകയാണ്. ബിഗ്സ്റ്റർ ഡസ്റ്റർ എസ്‌യുവിയേക്കാൾ അല്പം വലുതും പരുക്കനുമായി കാണപ്പെടുന്നു. ഇത് സമാരംഭിക്കുമ്പോൾ ഡാസിയയുടെ പുതിയ മുൻനിര മോഡലായി മാറും.

പുതിയ ബിഗ്സ്റ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് ഡാസിയ

ബിഗ്സ്റ്ററിന്റെ പ്രൊഡക്ഷൻ മോഡലിന് ഹൈബ്രിഡ് അല്ലെങ്കിൽ പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പം LPG അല്ലെങ്കിൽ CNG പോലുള്ളവയും ലഭിക്കും.

MOST READ: നിരത്തുകളില്‍ അവേശമാവാന്‍ സഫാരി; പ്രൊഡക്ഷന്‍ പതിപ്പിനെ വെളിപ്പെടുത്തി ടാറ്റ

പുതിയ ബിഗ്സ്റ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് ഡാസിയ

ഇത് ഭാവിയിലെ എല്ലാ ഡാസിയ മോഡലുകൾക്കും അടിവരയിടുന്ന റെനോ-നിസാൻ-മിത്സുബിഷി സഖ്യത്തിന്റെ CMF-B പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

പുതിയ ബിഗ്സ്റ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് ഡാസിയ

ബ്രാൻഡ് പറയുന്നതനുസരിച്ച്, വരാനിരിക്കുന്ന ഈ എസ്‌യുവി താഴ്ന്ന വിലയിലുള്ള വിഭാഗത്തിൽ നിന്ന് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന കൂടുതൽ ശേഷിയുള്ള വാഹനമായിരിക്കും.

MOST READ: ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ എസ്‌യുവി ഈ വർഷം എത്തും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ ബിഗ്സ്റ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് ഡാസിയ

കൺസെപ്റ്റ് വാഹനത്തിന് മികച്ച ഫ്യൂച്ചറിസ്റ്റിക് ലുക്കുണ്ട്, പ്രത്യേകിച്ച് മുൻവശത്ത്. ഇതിന് Y -ആകൃതിയിലുള്ള പുറത്തേക്ക ചരിഞ്ഞ്ഹെഡ്‌ലൈറ്റുകൾ ലഭിക്കുന്നു, ഫ്രണ്ട് ഗ്രില്ലിൽ LED ഘടകങ്ങളും വരുന്നു.

പുതിയ ബിഗ്സ്റ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് ഡാസിയ

ഫ്രണ്ട് ബമ്പർ വളരെ വലുതാണ്, കൂടാതെ ഒരു സംയോജിത ബാഷ് പ്ലേറ്റും ഒരു വലിയ എയർ ഡാമും ഡാസിയ ബ്രാൻഡിംഗും ലഭിക്കുന്നു. എസ്‌യുവിക്ക് ചുറ്റും കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും ലഭിക്കുന്നു, ഡാസിയ ബ്രാൻഡിംഗും വശങ്ങളിലുണ്ട്.

MOST READ: മെർസിഡീസ് F 100; മൂന്ന് പതിറ്റാണ്ടുകൾക്ക് മുന്നേ ഇന്നത്തെ സാങ്കേതികവിദ്യകൾ അവതരിപ്പിച്ച കാർ

പുതിയ ബിഗ്സ്റ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് ഡാസിയ

അലോയി വീലുകളും വളരെ മനോഹരമായി കാണപ്പെടുന്നു, പിന്നിലെ ഡോർ ഹാൻഡിലുകൾ C-പില്ലറിൽ സംയോജിപ്പിച്ചിരിക്കുന്നു. പിൻഭാഗത്ത്, എസ്‌യുവിക്ക് റാപ്പ്എറൗണ്ട് Y ആകൃതിയിലുള്ള അകത്തേക്ക് ചരിഞ്ഞ എൽഇഡി ടൈൽ‌ലൈറ്റുകളും ടെയിൽ‌ഗേറ്റിൽ ബ്രാൻഡ് നേയിംപ്ലേറ്റുമായി വരുന്നു.

പുതിയ ബിഗ്സ്റ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് ഡാസിയ

റിയർ ബമ്പറും വളരെ വലുതാണ്, മാത്രമല്ല ഒരു ബാഷ് പ്ലേറ്റും ലഭിക്കുന്നു. ഓഫ്-റോഡ് സ്റ്റൈലിംഗ് പൂർത്തിയാക്കുന്ന ഒരു ജോഡി ഫംഗ്ഷണൽ റൂഫ് റെയിലുകളും വാഹനത്തിൽ ഒരുക്കിയിരിക്കുന്നു.

MOST READ: മാറ്റങ്ങൾ അനിവാര്യമാണ്; കൂടുതൽ മിടുക്കനാവാൻ ഹിമാലയൻ, 2021 മോഡലിലെ പരിഷ്ക്കരണങ്ങൾ ഇങ്ങനെ

പുതിയ ബിഗ്സ്റ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് ഡാസിയ

പ്രൊഡക്ഷൻ മോഡൽ തീർച്ചയായും അല്പം വ്യത്യസ്തമായി കാണപ്പെടും, പക്ഷേ ഇതൊരു മികച്ച ഡിസൈൻ പ്രിവ്യൂ ആണ്. ഡാസിയ ബിഗ്സ്റ്റർ കൺസെപ്റ്റ് ബ്രാൻഡിന്റെ പരിണാമത്തെ പ്രതീകപ്പെടുത്തുന്നു എന്ന് ഡാസിയയിലെ ഡിസൈൻ ഹെഡ് അലജാൻഡ്രോ മെസോനെറോ-റൊമാനോസ് പറഞ്ഞു.

പുതിയ ബിഗ്സ്റ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് ഡാസിയ

അത്യാവശ്യം, മികച്ചതും ഔട്ട്‌ഡോർ സ്പിരിറ്റുമായി ഇത് വരുന്നു. ആകർഷണീയത ഒരു തരത്തിലും വാഹനത്തിന്റെ ആക്സസിബിലിറ്റിയെ തടസ്സപ്പെടുത്തുന്നില്ലെന്ന് ഇത് തെളിയിക്കുന്നു.

പുതിയ ബിഗ്സ്റ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് ഡാസിയ

ഇതുവരെ ഔദ്യോഗിക വെളിപ്പെടുത്തലുകളില്ലെങ്കിലും ഈ പുതിയ എസ്‌യുവി ഭാവിയിൽ ഇന്ത്യൻ വിപണിയിലും റെനോ ബ്രാൻഡിന് കീഴിൽ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

പുതിയ ബിഗ്സ്റ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് ഡാസിയ

റെനോ ഇന്ത്യയുടെ ലൈനപ്പ് വളരെ ചെറുതാണ്, ഒരു പുതിയ എസ്‌യുവി വളരെയധികം മികച്ച ഒരു ചോയിസായിരിക്കും. 2021 ജനുവരി 28 -ന് ഇന്ത്യയിൽ കിഗ സബ്-ഫോർ മീറ്റർ എസ്‌യുവിയും ബ്രാൻഡ് പുറത്തിറക്കും.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Dacia unveils New Bigster SUV Concept. Read in Malayalam.
Story first published: Friday, January 15, 2021, 13:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X