ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ എസ്‌യുവി ഈ വർഷം എത്തും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള സീറ്റർ എസ്‌യുവിയുടെ പണിപുരയിലാണ് ഹ്യുണ്ടായി. അൽകാസർ എന്ന് വിളിക്കപ്പെടുമെന്ന് കരുതുന്ന മോഡൽ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണോട്ടം തുടരുകയാണ്.

ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ എസ്‌യുവി ഈ വർഷം എത്തും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മോട്ടോർബീം പുറത്തുവിട്ട പുതിയ സ്പൈ ചിത്രങ്ങൾ വാഹനത്തെ കുറിച്ചുള്ള കൂടുതൽ ഡിസൈൻ വിശദാംശങ്ങൾ ഇത്തവണ വെളിപ്പെടുത്തുന്നുണ്ട്. ഉത്സവ സീസണായ ദീപാവലിക്ക് മുമ്പായി 2021 മധ്യത്തോടെ അൽകാസറിനെ വിൽപ്പനയ്ക്ക് എത്തിക്കാനാണ് പദ്ധതി.

ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ എസ്‌യുവി ഈ വർഷം എത്തും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ ക്രെറ്റയേക്കാൾ ദൈർഘ്യമേറിയ വീൽബേസിലായിരിക്കും ഒരുങ്ങുക. കൂടാതെ അഞ്ച് സീറ്റർ മോഡലിനേക്കാൾ കൂടുതൽ വലിപ്പവും വാഹനത്തിനുണ്ടാകും.

MOST READ: ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനെ അണിയിച്ചൊരുക്കാൻ ആക്‌സസറികളുടെ നീണ്ട പട്ടികയും

ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ എസ്‌യുവി ഈ വർഷം എത്തും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ റിപ്പോർട്ടുകൾ പ്രകാരം ഏഴ് സീറ്റർ എസ്‌യുവിക്ക് ക്രെറ്റയെക്കാൾ 20 mm അധിക നീളമുള്ള വീൽബേസും 30 mm നീളമുള്ള ബോഡിയും ഉൾപ്പെടുത്താം. ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ ആക്രമണാത്മക ഫ്രണ്ട് ഡിസൈനും വെളിപ്പെടുത്തുന്നുണ്ട്.

ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ എസ്‌യുവി ഈ വർഷം എത്തും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അതിൽ ക്രോം സ്റ്റഡഡ് ഗ്രില്ലാണ് കൂടുതൽ ശ്രദ്ധേയമാകുന്നത്. സി ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും എൽഇഡി ഹെഡ്‌ലാമ്പുകളും ഉള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈൻ എസ്‌യുവിയുടെ സവിശേഷതയാണ്.

MOST READ: 2.20 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ; ജനുവരി ഓഫറുമായി മഹീന്ദ്രയും രംഗത്ത്

ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ എസ്‌യുവി ഈ വർഷം എത്തും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അൽകാസറിന്റെ വശങ്ങൾക്ക് പരമാവധി മാറ്റങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നു. മൂന്നാം നിര സീറ്റുകൾ സൃഷ്ടിക്കുന്നതിന് നീളമുള്ള റിയർ ഓവർഹാംഗുകൾ ഫീച്ചർ ചെയ്യുന്നു. ക്യാബിനുള്ളിൽ കൂടുതൽ വെളിച്ചത്തിനായി സി-പില്ലറിന് പിന്നിലുള്ള ഗ്ലാസ് ഏരിയയും കമ്പനി വർധിപ്പിച്ചു.

ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ എസ്‌യുവി ഈ വർഷം എത്തും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അതോടൊപ്പം ഫ്ലാറ്റർ ബോഡി, പുതിയ ടെയിൽ ലാമ്പുകൾ, പുതുക്കിയ ബമ്പർ, കുത്തനെയുള്ള പുതിയ ടെയിൽ‌ഗേറ്റ് എന്നിവയുടെ രൂപത്തിലാണ് പിൻവശത്തിന് മാറ്റങ്ങൾ ലഭിക്കുന്നത്. 5 സീറ്റർ ക്രെറ്റയിൽ വാഗ്ദാനം ചെയ്യുന്ന ചരിവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്‌യുവിക്ക് പരന്ന മേൽക്കൂരയുണ്ട്.

MOST READ: പുതുവർഷത്തിൽ ഇന്ത്യൻ വിപണിയിൽ 15 മോഡലുകൾ പുറത്തിറക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ എസ്‌യുവി ഈ വർഷം എത്തും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

6, 7 സീറ്റർ കോൺഫിഗറേഷനുകളോടെയാകും പുതിയ ഹ്യുണ്ടായി അൽകാസർ വാഗ്ദാനം ചെയ്യുക. ആറ് സീറ്റർ മോഡലിന് രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളും 7 സീറ്റർ മോഡലിന് രണ്ടാം നിരയിൽ 60:40 സ്പ്ലിറ്റ് സീറ്റുകളും ഉണ്ടായിരിക്കും. അതോടൊപ്പം ക്രെറ്റയിൽ നിന്നാണ് വാഹനം മിക്ക സവിശേഷതകളും കടമെടുക്കുന്നത്.

ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ എസ്‌യുവി ഈ വർഷം എത്തും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എന്നാൽ ക്രെറ്റയിൽ കാണാത്ത ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ അൽകാസർ എസ്‌യുവിക്ക് ലഭിക്കും. 1.5 ലിറ്റർ ടർബോ ഡീസൽ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാകും പുതിയ അൽകാസർ കളംപിടിക്കുക.

ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ എസ്‌യുവി ഈ വർഷം എത്തും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അതേസമയം 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ ഓഫർ ചെയ്യാൻ സാധ്യതയില്ല. ടർബോ-ഡീസൽ എഞ്ചിന് 113 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും. മറുവശത്ത് ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിൻ 138 bhp പവറും 250 Nm torque ഉം ആകും വികസിപ്പിക്കുക.

ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ എസ്‌യുവി ഈ വർഷം എത്തും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും അൽകാസർ ഏഴ് സീറ്റർ എസ്‌യുവിയുടെ ഭാഗമാകും. 13 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെ വിലയുള്ള പുതിയ ഹ്യുണ്ടായി മോഡൽ ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, മഹീന്ദ്ര XUV500 എന്നിവയുമായാകും മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Creta Based 7 Seater SUV Spied. Read in Malayalam
Story first published: Thursday, January 14, 2021, 17:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X