ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനെ അണിയിച്ചൊരുക്കാൻ ആക്‌സസറികളുടെ നീണ്ട പട്ടികയും

ഇന്ത്യയിലെ ഫുൾ-സൈസ് എസ‌്‌യുവി ശ്രേണിയിലെ രാജാവായ ടൊയോട്ട ഫോർച്യൂണർ അടുത്തിടെയാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ രാജ്യത്ത് അവതരിപ്പിച്ചത്. വാഹനത്തിനായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച കമ്പനി ഡെലിവറിയും ഉടൻ തന്നെ തുടങ്ങും.

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനെ അണിയിച്ചൊരുക്കാൻ ആക്‌സസറികളുടെ നീണ്ട പട്ടികയും

29.98 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിൽ വിപണിയിൽ എത്തിയ ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിന് പുറംമോടിയിലെ പരിഷ്ക്കരണങ്ങൾക്കൊപ്പം അകത്തളത്തിലും കുറച്ച് പുതിയ സവിശേഷതകളും ടൊയോട്ട സമ്മാനിച്ചിട്ടുണ്ട്.

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനെ അണിയിച്ചൊരുക്കാൻ ആക്‌സസറികളുടെ നീണ്ട പട്ടികയും

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉപഭോക്താക്കൾക്കായി ജാപ്പനീസ് ബ്രാൻഡ് ആക്‌സസറികളുടെ ഒരു നീണ്ട പട്ടികയും ഒരുക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള എല്ലാ ടൊയോട്ട ഡീലർഷിപ്പുകളിൽ നിന്നും ആക്‌സസറികൾ വാങ്ങാൻ സാധിക്കും.

MOST READ: നിരത്തുകളില്‍ അവേശമാകാന്‍ സഫാരി; പ്രൊഡക്ഷന്‍ പതിപ്പിനെ വെളിപ്പെടുത്തി ടാറ്റ

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനെ അണിയിച്ചൊരുക്കാൻ ആക്‌സസറികളുടെ നീണ്ട പട്ടികയും

ഫോർച്യൂണറിന്റെ മാച്ചോ നിലപാട് ഉയർത്താൻ ഹെഡ്‌ലാമ്പ് യൂണിറ്റുകൾ, നമ്പർ പ്ലേറ്റ് ഏരിയ, ഡോർ വൈസറുകൾ എന്നിവയിൽ ക്രോം ഉൾപ്പെടുത്തലുകൾ തെരഞ്ഞെടുക്കാം. ഡോറിന്റെ താഴത്തെ ഭാഗത്ത് സിൽവർ സൈഡ് ക്ലാഡിംഗ് കാറിന്റെ ബാഹ്യ ബോഡി പാനലുകൾക്ക് അധിക പരിരക്ഷ നൽകുന്നു.

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനെ അണിയിച്ചൊരുക്കാൻ ആക്‌സസറികളുടെ നീണ്ട പട്ടികയും

മുൻവശത്തെ ഡോറുകളിലെ വെൽക്കം ലാമ്പുകളാണ് ഫാൻസി ആക്സസറിയുടെ മറ്റൊരു ഭാഗം. അത് നിലത്തേക്ക് 'ഫോർച്യൂണർ' പേര് പ്രകാശിപ്പിക്കുന്നു. ബോണറ്റ് എഡ്ജിലെ എംബ്ലളം കാറിന്റെ മൊത്തത്തിലുള്ള ആകർഷണീയത വർധിപ്പിക്കാൻ സഹായിക്കും.

MOST READ: 2.2 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ; ജനുവരി ഓഫറുമായി മഹീന്ദ്രയും രംഗത്ത്

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനെ അണിയിച്ചൊരുക്കാൻ ആക്‌സസറികളുടെ നീണ്ട പട്ടികയും

അകത്തളത്തിൽ ഫോർച്യൂണറിന്റെ ക്യാബിൻ രണ്ടാം നിര യാത്രക്കാർക്ക് വയർലെസ് ചാർജിംഗ് ഉപയോഗിച്ച് ഇഷ്ടാനുസൃതമാക്കാൻ കഴിയും. ഉപഭോക്താക്കൾക്ക് ഒരു ആഡ്-ഓണായി ടയർ-പ്രഷർ മോണിറ്റർ സിസ്റ്റം (TPMS) തെരഞ്ഞെടുക്കാനും സാധിക്കും എന്നതും സ്വാഗതാർഹമാണ്.

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനെ അണിയിച്ചൊരുക്കാൻ ആക്‌സസറികളുടെ നീണ്ട പട്ടികയും

റബറിലോ ഫാബ്റിക്കോ കൊണ്ടുഉള്ള രണ്ട് സെറ്റ് ഫ്ലോർ മാറ്റുകളും ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും പുതിയ ഫോർച്യൂണർ ഒരു എയർ പ്യൂരിഫയർ വാഗ്‌ദാനം ചെയ്യുന്നില്ല എന്ന കാര്യം നിരാശാജനകമാണ്. ഇത് ഇപ്പോൾ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ വരെ ലഭ്യമായ സവിശേഷതയാണ്.

MOST READ: മേബാക്ക് S 580-നെ ചകാന്‍ പ്ലാന്റില്‍ അസംബിള്‍ ചെയ്യാനൊരുങ്ങി മെര്‍സിഡീസ്

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനെ അണിയിച്ചൊരുക്കാൻ ആക്‌സസറികളുടെ നീണ്ട പട്ടികയും

2.7 ലിറ്റർ പെട്രോൾ എഞ്ചിനും 2.8 ലിറ്റർ ഡീസൽ എഞ്ചിനുമാണ് 2021 ടൊയോട്ട ഫോർച്യൂണറിന്റെ ഹൃദയം. അഞ്ച് സ്പീഡ്, ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുകൾ യഥാക്രമം സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുമ്പോൾ ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് ഒരു ഓപ്ഷനായി തെരഞ്ഞെടുക്കാനുള്ള അവസരവും ഉപഭോക്താക്കൾക്കുണ്ട്.

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനെ അണിയിച്ചൊരുക്കാൻ ആക്‌സസറികളുടെ നീണ്ട പട്ടികയും

എന്നാൽ ഇത് 4x4 ഡീസൽ വേരിയന്റിൽ മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. സ്റ്റാൻഡേർഡ്, ലെജൻഡർ ഉൾപ്പെടെ രണ്ട് വേരിയന്റുകളിലാണ് എസ്‌യുവി നിരത്തിലെത്തുന്നത്. 2.8 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിച്ചാണ് ലെജൻഡർ കളംനിറയുന്നത്.

MOST READ: റെയില്‍വേ മാര്‍ഗം നേപ്പാളിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനെ അണിയിച്ചൊരുക്കാൻ ആക്‌സസറികളുടെ നീണ്ട പട്ടികയും

ഇന്റഗ്രേറ്റഡ് വാട്ടർഫാൾ-ടൈപ്പ് എൽഇഡി ഡിആർഎല്ലുകളുള്ള ക്വാഡ്-എൽഇഡി ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് മെഷീൻ കട്ട് അലോയ് വീലുകൾ, ടെയിൽ ഗേറ്റിനുള്ള കിക്ക് സെൻസർ എന്നിവ പോലുള്ള ഹൈലൈറ്റുകളുള്ള ലെജൻഡർ സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനെ അണിയിച്ചൊരുക്കാൻ ആക്‌സസറികളുടെ നീണ്ട പട്ടികയും

ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് മെറൂൺ കളർ തീം, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള പുതിയ ബ്ലാക്ക് ഡയലുകൾ, വയർലെസ് ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയിലാണ് ഇന്റീരിയർ പൂർത്തിയാക്കിയത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
New Toyota Fortuner Facelift Accessories Detailed. Read in Malayalam
Story first published: Thursday, January 14, 2021, 14:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X