മാറ്റങ്ങളുമായി 2021 മോഡൽ ബജാജ് പൾസർ 220F വിപണിയിൽ

ഏതാണ്ട് രണ്ടര പതിറ്റാണ്ടിന് മുമ്പ് ഇന്ത്യൻ മോട്ടോർസൈക്കിൾ പ്രേമികളുടെ മനസിലേക്ക് കുടിയേറിയ മോഡലായിരുന്നു ബജാജ് പൾസർ 220. അന്ന് DTS-Fi പതിപ്പായിരുന്നെങ്കിൽ ഇന്ന് അത് പരിണമിച്ച് 220F ആയി മാറിയെന്നു മാത്രം.

മാറ്റങ്ങളുമായി 2021 മോഡൽ ബജാജ് പൾസർ 220F വിപണിയിൽ

2007-ലാണ് പൾസർ 220 ആദ്യമായി ഇന്ത്യയിൽ എത്തുന്നത്. ദീർഘനാളായി വിപണിയിലെ സാന്നിധ്യമാണെങ്കിലും പെർഫോമൻസിന്റെ കാര്യത്തിലായാലും ലുക്കിന്റെ കാര്യത്തിലായാലും ഇന്നും യുവപ്രേക്ഷകരുടെ ഹരമാണ് ഈ ബജാജ് മോഡൽ എന്നതിൽ സംശയമൊന്നുമില്ല.

മാറ്റങ്ങളുമായി 2021 മോഡൽ ബജാജ് പൾസർ 220F വിപണിയിൽ

അടുത്തിടെ പൾസർ 220F ഉൾപ്പെടെ ബജാജ് ഓട്ടോ തങ്ങളുടെ മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കി. എന്നാൽ ഇത് ന്യായീകരിക്കാനായി മോട്ടോർസൈക്കിളിൽ ചില പരിഷ്ക്കരണങ്ങളും കമ്പനി നൽകിയത് ശ്രദ്ധേയമായി.

MOST READ: ഇഗ്നിസിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി; ഡിസംബറിലെ വില്‍പ്പന 239 ശതമാനം വര്‍ധിച്ചു

പഴയതിനെ അപേക്ഷിച്ച് 2021 മോഡലിൽ കുറച്ച് മാറ്റങ്ങൾ മാത്രമേയുള്ളൂ. സ്പീഡോമീറ്റർ വയർ ഇപ്പോൾ പിൻ വീലുമായാണ് ബജാജ് ബന്ധിപ്പിച്ചിരിക്കുന്നത്. അതേസമയം നേരത്തെ മുൻ വീലുമായാണ് വയർ കണക്‌ട് ചെയ്‌തിരുന്നത്.

മാറ്റങ്ങളുമായി 2021 മോഡൽ ബജാജ് പൾസർ 220F വിപണിയിൽ

എന്നിരുന്നാലും ഏറ്റവും വലിയ മാറ്റം ബൈക്കിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലാണ്. ഇത് ഇപ്പോഴും ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളാണ്. മറ്റെല്ലാ വിവരങ്ങൾക്കും അനലോഗ് ടാക്കോമീറ്ററും ഡിജിറ്റൽ റീഡ് ഔട്ടുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിന്റെ ഡിസൈൻ വ്യത്യസ്തമാണ്.

MOST READ: അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകള്‍ക്കും വില വര്‍ധനവുമായി ബജാജ്

മാറ്റങ്ങളുമായി 2021 മോഡൽ ബജാജ് പൾസർ 220F വിപണിയിൽ

ഫ്യുവൽ ഗേജ് ഇപ്പോൾ സ്‌ക്രീനിന്റെ ചുവടെ-വലത് കോണിലാണ് ഇടംപിടിച്ചിരിക്കുന്നത്. കൂടാതെ ട്രിപ്പ്- ഓഡോമീറ്റർ വലതുവശത്തേക്കും നീക്കി. സെന്റർ ഏരിയ സ്പീഡോമീറ്ററിനായി സമർപ്പിച്ചിരിക്കുന്നു. കൂടാതെ സൈഡ്-സ്റ്റാൻഡ് വാർണിംഗ് മുകളിലാണ്.

മാറ്റങ്ങളുമായി 2021 മോഡൽ ബജാജ് പൾസർ 220F വിപണിയിൽ

മോട്ടോർസൈക്കിളിന് ഫ്യുവൽ ഇക്കോണമി റീഡ് ഔട്ടും റേഞ്ച്-ടു-എംടിയും ഇപ്പോൾ ലഭിക്കുന്നു. ഈ സംവിധാനം നൽകിയത് ഒരു മികച്ച തീരുമാനമാണ്. എങ്കിലും കൺസോളിന് ഒരു ക്ലോക്കും ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററും ലഭിക്കുന്നില്ല എന്ന കാര്യം നിരാശാജനകമാണ്.

MOST READ: 2021 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്ടിന്റെ മികച്ച പ്രധാന ഹൈലൈറ്റുകള്‍

മാറ്റങ്ങളുമായി 2021 മോഡൽ ബജാജ് പൾസർ 220F വിപണിയിൽ

ടാക്കോമീറ്റർ ഏരിയയിൽ കുറച്ച് ടെൽ‌ടെയിൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ളവ കൺസോളിന്റെ താഴെയായാണ് സ്ഥാപിച്ചിരിക്കുന്നത്. ഡാഷിൽ ഒരു കാർബൺ ഫൈബർ പാറ്റേണാണുള്ളത്. ഇത് മൊത്തത്തിലുള്ള സ്റ്റൈലിംഗിന് സ്പോർട്ടി ടച്ച് നൽകുന്നു. എന്നാൽ കളർ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബജാജ് പരിഷ്ക്കരണം ഒന്നും തന്നെ നടപ്പിലാക്കിയിട്ടില്ല.

മാറ്റങ്ങളുമായി 2021 മോഡൽ ബജാജ് പൾസർ 220F വിപണിയിൽ

220 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പൾസർ 220F-ന്റെ ഹൃദയം. ഇത് 8,500 rpm-ൽ പരമാവധി 20.4 bhp കരുത്തും 7,000 rpm-ൽ 18.55 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് സീക്വൻഷൽ ഗിയർബോക്‌സിലേക്കാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: ഗ്രോം മങ്കി ബൈക്കിനായുള്ള പേറ്റന്റ് നേടി ഹോണ്ട; ഒരുങ്ങുന്നത് നവിയുടെ കരുത്തുറ്റ മോഡലോ?

മാറ്റങ്ങളുമായി 2021 മോഡൽ ബജാജ് പൾസർ 220F വിപണിയിൽ

മോട്ടോർസൈക്കിളിന്റെ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ നൈട്രോക്‌സ് ഷോക്ക് അബ്സോർബറുകളുമാണ് സസ്‌പെൻഷൻ ചുമതലകൾ കൈവരിക്കുന്നത്. ഇരുവശത്തും 17 ഇഞ്ച് വീലുകൾ ലഭിക്കുന്ന പൾസർ 220F പതിപ്പിന്റെ ബ്രേക്കിംഗിനായി മുൻവശത്ത് 280 mm ഡിസ്ക്കും പിന്നിൽ 230 mm ഡിസ്ക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മാറ്റങ്ങളുമായി 2021 മോഡൽ ബജാജ് പൾസർ 220F വിപണിയിൽ

ബൈക്കിൽ സിംഗിൾ-ചാനൽ എബിഎസ് ബജാജ് സ്റ്റാൻഡേർഡായാണ് വാഗ്ദാനം ചെയ്യുന്നത്. ബ്ലാക്ക് റെഡ്, ബ്ലാക്ക് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ മാത്രമാണ് പൾസർ 220F വിൽപ്പനയ്ക്ക് എത്തുന്നത്. നിലവിൽ 1.25 ലക്ഷം രൂപയാണ് മോഡലിന്റെ എക്സ്ഷോറൂം വില.

Image Courtesy: MRD Vlogs

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Updated 2021 Bajaj Pulsar 220F Launched. Read in Malayalam
Story first published: Saturday, January 16, 2021, 10:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X