Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 10 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 11 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
കുന്നത്തുനാട്ടില്‍ സജീന്ദ്രന് സേഫല്ല, വരുന്നത് ട്വന്റി 20, തദ്ദേശം ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസില്ല
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകള്‍ക്കും വില വര്‍ധനവുമായി ബജാജ്
പള്‍സര്‍, ഡൊമിനാര്‍ ശ്രേണികള്‍ക്ക് പിന്നാലെ അവഞ്ചര്‍ നിരയുടെ വിലയും വര്‍ധിപ്പിച്ച് നിര്‍മ്മാതാക്കളായ ബജാജ്. പുതുവര്‍ഷത്തില്‍ ശ്രേണിയില്‍ ഉടനീളം വില വര്‍ധിപ്പിക്കുമെന്ന് നേരത്തെ തന്നെ കമ്പനി വെളിപ്പെടുത്തിയിരുന്നു.

വില വര്‍ധനവിന് ശേഷം 1,24,635 രൂപയ്ക്ക് 1,24,635 രൂപയ്ക്ക് അവഞ്ചര്‍ 220 ക്രൂയിസ് ലഭ്യമാണ്. അവഞ്ചര്‍ സീരീസിന്റെ ലോവര്‍ ഡിസ്പ്ലേസ്മെന്റ് പതിപ്പായ അവഞ്ചര്‍ 160 സ്ട്രീറ്റ് ഇപ്പോള്‍ 1,01,094 രൂപയ്ക്ക് പകരം 1,02,592 രൂപയായി ലിസ്റ്റുചെയ്തിട്ടുണ്ട്.
Model | New Price | Old Price | Difference |
Avenger 160 Street | ₹1,02,592 | ₹1,01,094 | ₹1,498 |
Avenger 220 Cruise | ₹1,24,634 | ₹1,22,360 | ₹2,004 |

നവീകരിച്ച വിലയുടെ അടിസ്ഥാനത്തില്‍ അവഞ്ചര്‍ 220 ക്രൂയിസിന് 1,24,635 രൂപയും, സ്ട്രീറ്റ് 160 പതിപ്പിന് 1,02,592 രൂപയും എക്സ്ഷോറൂം വിലയായി ഉപഭോക്താക്കള്‍ നല്‍കണം. വില നവീകരണം ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് വേണം പറയാന്‍.
MOST READ: അരീന ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് ഫിനാന്‍സ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് മാരുതി

ബിഎസ് VI 220 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ്, ട്വിന്‍ സ്പാര്‍ക്ക് DTS-i എഞ്ചിനാണ് അവഞ്ചര്‍ 220-യുടെ കരുത്ത്. ഈ എഞ്ചിന് 8,500 rpm -ല്‍ 18.7 bhp കരുത്തും 7,000 rpm -ല്‍ 17.5 Nm torque ഉം ഉത്പാദിപ്പിക്കും.

അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. ഫ്യുവല്‍ ഇഞ്ചക്ഷന് സംവിധാനവും പുതിയ പതിപ്പിന്റെ പ്രത്യേകതയാണ്. മൂണ്‍ വൈറ്റ്, ആബര്‍ണ്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്.

ഫ്യുവല്‍ ഇഞ്ചക്ഷന് സംവിധാനത്തോടു കൂടിയ 160 സിസി SOHC എയര്‍ കൂള്‍ഡ് എഞ്ചിനാണ് അവഞ്ചര്‍ 160 സ്ട്രീറ്റിന്റെ കരുത്ത്. ഈ എഞ്ചിന് 8,500 rpm -ല്‍ 15 bhp കരുത്തും 7,000 rpm -ല്‍ 13.7 Nm torque ഉം ഉത്പാദിപ്പിക്കും.

എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, താഴ്ന്ന സീറ്റ്, സൂപ്പര്‍ വൈഡ് റിയര്‍ ടയര്‍, റോഡ്സ്റ്റര്‍ പോലുള്ള ഹെഡ്ലാമ്പ്, സ്പോര്‍ട്ടി എക്സ്ഹോസ്റ്റ് തുടങ്ങിയ ബൈക്കിന്റെ സവിശേഷതകളാണ്.
MOST READ: ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ മംഗളൂരുവിലും സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്

സുരക്ഷയ്ക്കായി സിംഗിള്‍ ചാനല്‍ എബിഎസിനൊപ്പം മുന്നില്‍ 280 mm ഡിസ്ക് ബ്രേക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. മുന്നില്‍ ടെലിസ്കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്പെന്ഷന് കൈകാര്യം ചെയ്യുന്നത്.

എബോണി ബ്ലാക്ക്, സ്പൈസി റെഡ് എന്നീ നിറങ്ങളിലാണ് പുതിയ ബൈക്കുകളും വിപണിയില്‍ എത്തുന്നത്. ബ്രാന്‍ഡില്‍ നിന്നുള്ള മിക്ക മോഡലുകളുടെയും വില ഇതിനോടകം തന്നെ കമ്പനി വര്‍ധിപ്പിച്ചു.

അതിനൊപ്പം തന്നെ ആഗോളതലത്തില്‍ ഒരു ലക്ഷം കോടി രൂപ വിപണി മൂല്യം നേടുന്ന ആദ്യ ഇരുചക്രവാഹന നിര്‍മ്മാതാക്കളായി മാറാനും ബജാജിന് സാധിച്ചു. കമ്പനിയുടെ 75-ാം വാര്‍ഷികാഘോഷ വേളയിലാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.

നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (NSE) ബജാജ് ഓഹരികള്‍ 3,479 രൂപ വില നിലവാരത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയതോടെയാണ് കമ്പനിയുടെ വിപണി മൂല്യം 1,00,670.76 കോടി രൂപ (ഏകദേശം 1,360 കോടി ഡോളര്‍) യായി ഉയര്‍ന്നത്.

രാജ്യാന്തരതലത്തില്‍ തന്നെ ഏതെങ്കിലും ഇരുചക്രവാഹന നിര്‍മാണ കമ്പനി ലക്ഷം കോടി രൂപ വിപണി മൂല്യമെന്ന നേട്ടം കൈവരിച്ചിട്ടില്ലെന്നു കമ്പനി അവകാശപ്പെട്ടു. ആഗോളതലത്തില്‍ തന്നെ മൂന്നാമത്തെ വലിയ ഇരുചക്രവാഹന നിര്‍മാതാക്കളാണു ബജാജ്.