ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ മംഗളൂരുവിലും സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍

ടാറ്റ പവറുമായി സഹകരിച്ച് മംഗളൂരുവില്‍ 60 കിലോവാട്ട് സൂപ്പര്‍ഫാസ്റ്റ് പബ്ലിക് ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിച്ച് എംജി മോട്ടോര്‍.

ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ മംഗളൂരുവിലും സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍

ഇതോടെ ഇത്തരം ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം 10 നഗരങ്ങളിലായി 15 എണ്ണമായി വര്‍ധിച്ചു. സിസിഎസ് ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റാന്‍ഡേര്‍ഡിന് അനുയോജ്യമായ എല്ലാ വാഹനങ്ങള്‍ക്കും ഏറ്റവും പുതിയ പബ്ലിക് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ ലഭ്യമാണ്, കൂടാതെ ഉപഭോക്താക്കള്‍ക്ക് അഞ്ച്-വഴി ചാര്‍ജിംഗ് ഇക്കോസിസ്റ്റം നല്‍കാനുള്ള എംജിയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, കാര്‍ നിര്‍മാതാവ് പ്രസ്താവനയില്‍ പറഞ്ഞു.

ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ മംഗളൂരുവിലും സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍

50 കിലോവാട്ട്, 60 കിലോവാട്ട് ഡിസി സൂപ്പര്‍ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉള്ള ദേശീയ ഇവി ചാര്‍ജിംഗ് ഇക്കോസിസ്റ്റം മെച്ചപ്പെടുത്തുന്നതിനുള്ള എംജി മോട്ടോര്‍ ഇന്ത്യയുടെ സംരംഭത്തിന്റെ ഭാഗമായാണ് ഈ പദ്ധതി.

MOST READ: മെർസിഡീസ് F 100; മൂന്ന് പതിറ്റാണ്ടുകൾക്ക് മുന്നേ ഇന്നത്തെ സാങ്കേതികവിദ്യകൾ അവതരിപ്പിച്ച കാർ

ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ മംഗളൂരുവിലും സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍

'മംഗളൂരു ഇന്ത്യയിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നാണ്. സാങ്കേതികവിദ്യ ഈ വികസനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നതിനാല്‍, ഈ സാങ്കേതിക സംയോജനം ജനങ്ങളുടെ ജീവിതശൈലിയിലും പ്രതിഫലിക്കുന്നത് സ്വാഭാവികമാണെന്ന് എംജി മോട്ടോര്‍ ഇന്ത്യ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ഗൗരവ് ഗുപ്ത പറഞ്ഞു.

ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ മംഗളൂരുവിലും സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍

ടാറ്റ പവറുമൊത്തുള്ള ഞങ്ങളുടെ ഡീലര്‍ഷിപ്പില്‍ നഗരത്തിലെ ആദ്യത്തെ സൂപ്പര്‍ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷന്‍ വിന്യസിച്ചുകൊണ്ട് ഈ പ്രവണതയ്ക്ക് സംഭാവന നല്‍കിയതില്‍ കമ്പനി അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

MOST READ: നിരത്തുകളില്‍ അവേശമാവാന്‍ സഫാരി; പ്രൊഡക്ഷന്‍ പതിപ്പിനെ വെളിപ്പെടുത്തി ടാറ്റ

ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ മംഗളൂരുവിലും സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍

ഇന്ത്യയിലെ 10 നഗരങ്ങളിലായി 15 സൂപ്പര്‍ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കമ്പനി സ്ഥാപിച്ചു. മുംബൈ, ബെംഗളൂരു, ഡല്‍ഹി എന്നിവയുള്‍പ്പെടെയുള്ള പ്രധാന മെട്രോപൊളിറ്റന്‍, അഹമ്മദാബാദ്, ലഖ്നൗ, ആഗ്ര, കോയമ്പത്തൂര്‍, നാഗ്പൂര്‍ തുടങ്ങിയ ടയര്‍ -2 നഗരങ്ങളില്‍ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉള്‍പ്പെടുന്നു.

ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ മംഗളൂരുവിലും സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍

മറ്റൊരു ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ വിന്യസിച്ചുകൊണ്ട് എംജി മോട്ടോര്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ടാറ്റ പവറിലെ ഹെഡ് രാജേഷ് നായിക് പറഞ്ഞു.

MOST READ: മഹീന്ദ്ര ഥാറിന് കൂടുതൽ കരുത്തൻ എഞ്ചിൻ ഒരുങ്ങുന്നു; '180 എംസ്റ്റാലിയൻ പ്രോ'

ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ മംഗളൂരുവിലും സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍

ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് കോയമ്പത്തൂരില്‍ പുതിയ ചാര്‍ജിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. എംജി ZS ഇവിയുടെ ബാറ്ററി വെറും 50 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഉപഭോക്താവിന്റെ വീട്ടില്‍ / ഓഫീസില്‍ സൗജന്യമായി എസി ഫാസ്റ്റ് ചാര്‍ജര്‍ ഇന്‍സ്റ്റാളേഷന്‍ സൗകര്യവും എംജി വാഗ്ദാനം ചെയ്യുന്നു.

ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ മംഗളൂരുവിലും സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍

ZS ഇവിയുടെ ബാറ്ററികള്‍ പുനരുപയോഗം ചെയ്യുന്നതിനായി ഇ-വേസ്റ്റ് റീസൈക്ലിംഗ്, എന്‍ഡ്-ടു-എന്‍ഡ് സേവന ദാതാക്കളായ TES-AMM -യുമായി അടുത്തിടെയാണ് എംജി പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു.

MOST READ: കിടിലൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി 2021 CBR150R വിപണിയിൽ; ഇന്ത്യയിലേക്ക് എത്തുമോ?

ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ മംഗളൂരുവിലും സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍

ZS ഇവിയുടെ ബാറ്ററികള്‍ പരിസ്ഥിതി സുസ്ഥിരവും, സുരക്ഷിതവുമായ പുനരുപയോഗമാണ് ഈ പങ്കാളിത്തം ഉറപ്പാക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഏഷ്യയിലെ ഏക ലിഥിയം അയണ്‍ ബാറ്ററി റീസൈക്ലിംഗ് പ്ലാന്റാണ് TES-AMM-നുള്ളത്, ഒന്നിലധികം മാനേജുമെന്റ് സിസ്റ്റങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചുരുക്കം കമ്പനികളിലൊന്നാണിത്.

ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ മംഗളൂരുവിലും സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് എംജി മോട്ടോര്‍സ്, ZS ഇവിയെ അവതരിപ്പിക്കുന്നത്. രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. എക്‌സൈറ്റിന് 20.88 ലക്ഷം രൂപയും എക്‌സ്‌ക്ലൂസീവിന് 23.58 ലക്ഷം രൂപയുമാണ് വില.

ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ മംഗളൂരുവിലും സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍

IP 67 സര്‍ട്ടിഫൈഡ് 44.5 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ZS ഇവിക്ക് കരുത്തേകുന്നത്. ഈ ഇലക്ട്രിക് മോട്ടോര്‍ 141 bhp കരുത്തും 353 Nm torque ഉം സൃഷ്ടിക്കും. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 340 കിലോമീറ്റര്‍ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.

More from DriveSpark

Article Published On: Thursday, January 14, 2021, 18:20 [IST]
English summary
MG And Tata Power Set Up Superfast EV charging station in Mangaluru. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X