Just In
- 5 hrs ago
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍
- 5 hrs ago
മീറ്റിയോര്‍ 350 ആവശ്യക്കാര്‍ ഏറെ; മാര്‍ച്ച് മാസത്തിലും കാത്തിരിപ്പ് ഉയര്‍ന്നു തന്നെ
- 6 hrs ago
പരിഷ്കരിച്ച 2021 കൺട്രിമാൻ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; വില 39.5 ലക്ഷം രൂപ
- 7 hrs ago
2021 ഹയാബൂസ ഏപ്രിലിൽ ഇന്ത്യയിലെത്തും; ഔദ്യോഗിക ബുക്കിംഗ് മാർച്ച് അവസാനത്തോടെ ആരംഭിക്കും
Don't Miss
- Movies
ഭാര്യയോട് പൊട്ടിത്തെറിച്ച് ഫിറോസ്, സജ്നയ്ക്കും ഫിറോസിനും വീട്ടിലേക്ക് പോകാമെന്ന് ബിഗ് ബോസും
- Finance
മാതൃകയായി കേരളം വീണ്ടും, കപ്പല്‍മാര്‍ഗ്ഗം നേന്ത്രപ്പഴം യൂറോപ്പിലേക്ക്, രാജ്യത്ത് തന്നെ ഇതാദ്യം
- News
തപ്സി പന്നുവിനും അനുരാഗ് കശ്യപിനുമെതിരെ ആദായനികുതി വകുപ്പ്, കോടികളുടെ ക്രമക്കേടെന്ന്
- Lifestyle
ഗര്‍ഭകാലത്ത് ബദാം ഓയില്‍ ഉപയോഗം; അറിഞ്ഞിരിക്കണം ഇതെല്ലാം
- Sports
IND vs ENG: സംസാരിക്കുന്നത് എങ്ങനെ ഉടക്കാവും? നിങ്ങള്‍ കാണുന്നതിന്റെ കുഴപ്പമെന്ന് സ്റ്റോക്സ്
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കിടിലൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി 2021 CBR150R വിപണിയിൽ; ഇന്ത്യയിലേക്ക് എത്തുമോ?
വിപുലമായ പരിഷ്ക്കരണങ്ങളുമായി 2021 മോഡൽ CBR150R ഇന്തോനേഷ്യൻ വിപണിയിൽ അവതരിപ്പിച്ച് ഹോണ്ട. ഷാർപ്പ് ഡിസൈനും പുത്തൻ സവിശേഷതകളും ഒത്തുചേർന്നാണ് മോട്ടോർസൈക്കിൾ ഇത്തവണ എത്തുന്നത്.

മുഖംമിനുക്കി എത്തുന്ന മോഡൽ വളരെയധികം ജനപ്രിയമായ CBR250RR-ൽ നിന്ന് അതിന്റെ സ്റ്റൈലിംഗ് പ്രചോദനം ഉൾക്കൊള്ളുന്നു. ശരിക്കും ഒറ്റ നോട്ടത്തിൽ ക്വാർട്ടർ ലിറ്റർ മോഡലിന്റെ തനിപ്പകർപ്പായി 2021 CBR150R തോന്നിയേക്കാം.

മുൻവശത്ത് 250RR-ൽ നിന്ന് റേസർ-ഷാർപ്പ് ട്വിൻ-ബീം ഹെഡ്‌ലാമ്പുകൾ തെരഞ്ഞെടുത്തു. മാത്രമല്ല പുതിയ ബോഡി പാനലുകളിലും ടെയിൽ എൻഡ് രൂപത്തിലും പരിചിതമായ ഡിസൈൻ സൂചനകളാണ് നമുക്ക് കാണാൻ സാധിക്കുന്നത്.
MOST READ: റെയില്‍വേ മാര്‍ഗം നേപ്പാളിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

പുതിയ CBR150R-ന്റെ മറ്റൊരു ദൃശ്യമായ അപ്‌ഡേറ്റിൽ ഗോൾഡൻ അപ്സൈഡ് ഡൗൺ ഫോർക്കും ഉൾപ്പെടുന്നത് ഏറെ സ്വാഗതാർഹമായ മാറ്റങ്ങളിൽ ഒന്നാണ്. ഇത് മുമ്പത്തെ ടെലിസ്‌കോപ്പിക് യൂണിറ്റിനെക്കാലും കൂടുതൽ പ്രീമിയം അപ്പീൽ മോട്ടോർസൈക്കിളിന് നൽകാൻ ഹോണ്ടയെ സഹായിച്ചിട്ടുണ്ട്.

കവസാക്കി നിൻജ ZX-25R-ൽ വാഗ്ദാനം ചെയ്യുന്നതിന് സമാനമായ ഷോവ SFF-BP സെപ്പറേറ്റ് ഫംഗ്ഷൻ ബിഗ്-പിസ്റ്റൺ ഫോർക്കാണ് ഹോണ്ടയുടെ എൻട്രി-ലെവൽ സ്പോർട്‌സ് ബൈക്കിലും ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്. വാർഷിക നവീകരണത്തിനൊപ്പം ബൈക്കിന് പുതിയ സ്ലിപ്പർ ക്ലച്ചും ലഭിച്ചു.
MOST READ: തായ്‌ലൻഡ് വിപണിയിലേക്കും ചേക്കേറി ബെനലി ഇംപെരിയാലെ 400

ഇത് റിയർ-വീൽ ഹോപ്പിംഗ് കുറയ്ക്കുന്നതിന് പുറമെ ക്ലച്ച് ലിവർ പരിശ്രമം 15 ശതമാനം കുറയ്ക്കുമെന്നും ഹോണ്ട അവകാശപ്പെടുന്നു. പുതിയ കുഞ്ഞൻ CBR കാലികമാക്കി മാറ്റുന്നതിന് പുതിയ സ്മാർട്ട് പൂർണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കമ്പനി ഉപയോഗിച്ചു.

സാധാരണ ഇൻഫോർമാറ്റിക്‌സിന് പുറമെ ഈ യൂണിറ്റ് ഇന്ധന ഉപഭോഗ ഡാറ്റയും ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററും പ്രദർശിപ്പിക്കുന്നു. സവിശേഷതകളുടെ കാര്യത്തിൽ നിരവധി പ്രധാന കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ടെങ്കിലും ബൈക്കിന്റെ എഞ്ചിൻ സമാനമായ പ്രകടനം തന്നെയാണ് കാഴ്ച്ചവെക്കുന്നത്.
MOST READ: താങ്ങാനാകുന്ന വിലയില്‍ കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

പുതിയ CBR150R-ൽ പരിചിതമായ 149 സിസി ലിക്വിഡ്-കൂൾഡ് 4-വാൽവ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. അത് പരമാവധി 17.3 bhp കരുത്തിൽ 14.4 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പ്രധാന എതിരാളിയായ യമഹ YZF-R15 മോഡലുമായി താരതമ്യം ചെയ്യുമ്പോൾ പവർ കണക്കിൽ അൽപ്പം കുറവ് കാണാൻ സാധിക്കുമെങ്കിലും ടോർഖ് ഔട്ട്പുട്ട് കൂടുതലാണ് എന്ന കാര്യം ശ്രദ്ധേയമാണ്.

ഇന്തോനേഷ്യയിൽ എബിഎസ്, നോൺ എബിഎസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് 2021 ഹോണ്ട CBR150R വാഗ്ദാനം ചെയ്യുന്നത്. ഏകദേശം 2.10 ലക്ഷം രൂപയാണ് ബൈക്കിനായി മുടക്കേണ്ടത്.

ഇന്ത്യൻ വിപണിയിൽ നിന്നും ബൈക്കിനെ നേരത്തെ തന്നെ പിൻവലിച്ചിരുന്നെങ്കിലും ഇതിന് രാജ്യത്ത് ഇന്നും ഒരു ആരാധകവൃന്ദം തന്നെയുണ്ട്. യമഹ YZF-R15-ന് ലഭിക്കുന്ന ഉയർന്ന ഡിമാന്റ് കണക്കിലെടുത്താൽ ഹോണ്ട CBR150R തിരികെ കൊണ്ടുവരുന്നത് വളരെ ഉചിതമാകുമെന്നാണ് തോന്നുന്നത്.