Just In
- 11 hrs ago
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍
- 11 hrs ago
മീറ്റിയോര്‍ 350 ആവശ്യക്കാര്‍ ഏറെ; മാര്‍ച്ച് മാസത്തിലും കാത്തിരിപ്പ് ഉയര്‍ന്നു തന്നെ
- 12 hrs ago
പരിഷ്കരിച്ച 2021 കൺട്രിമാൻ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; വില 39.5 ലക്ഷം രൂപ
- 13 hrs ago
2021 ഹയാബൂസ ഏപ്രിലിൽ ഇന്ത്യയിലെത്തും; ഔദ്യോഗിക ബുക്കിംഗ് മാർച്ച് അവസാനത്തോടെ ആരംഭിക്കും
Don't Miss
- Lifestyle
ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യേണ്ട രാശിക്കാര്‍
- News
കോൺഗ്രസിൽ ചേരുന്നതിന് തൊട്ട് മുൻപ് രമേഷ് പിഷാരടി വിളിച്ചു, മുകേഷ് നൽകിയ മറുപടി ഇങ്ങനെ
- Movies
ഭാര്യയോട് പൊട്ടിത്തെറിച്ച് ഫിറോസ്, സജ്നയ്ക്കും ഫിറോസിനും വീട്ടിലേക്ക് പോകാമെന്ന് ബിഗ് ബോസും
- Finance
മാതൃകയായി കേരളം വീണ്ടും, കപ്പല്‍മാര്‍ഗ്ഗം നേന്ത്രപ്പഴം യൂറോപ്പിലേക്ക്, രാജ്യത്ത് തന്നെ ഇതാദ്യം
- Sports
IND vs ENG: സംസാരിക്കുന്നത് എങ്ങനെ ഉടക്കാവും? നിങ്ങള്‍ കാണുന്നതിന്റെ കുഴപ്പമെന്ന് സ്റ്റോക്സ്
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
താങ്ങാനാകുന്ന വിലയില്‍ കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ
നിലവില്‍ വിരലില്‍ എണ്ണാവുന്ന ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്നത്. അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് നെക്സോണ്‍ ഇവിയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍.

ഈ അവസരം ഇപ്പോള്‍ മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ വില കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുമെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

പുതിയ വാഹനങ്ങള്‍ക്ക് വില കുറഞ്ഞ ശ്രേണിയില്‍ വരും. കുറഞ്ഞത് 200 കിലോമീറ്ററെങ്കിലും മാന്യമായ ശ്രേണി വാഹനങ്ങള്‍ വാഗ്ദാനം ചെയ്യും. ഇലക്ട്രിക് വാഹനങ്ങള്‍ നല്ല സംഖ്യയില്‍ വില്ക്കാന് കഴിയുമെന്ന് നിര്‍മ്മാതാവ് ഇതിനകം തെളിയിച്ചിട്ടുണ്ട്.
MOST READ: പൊടിപൊടിച്ച് ഓണ്‍ലൈന്‍ കച്ചവടം! ക്ലിക്ക് ടു ബൈയുടെ പുതിയ പതിപ്പ് പുറത്തിറക്കി ഹ്യുണ്ടായി

2020-ല്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കാറാണ് ബ്രാന്‍ഡില്‍ നിന്നുള്ള നെക്സോണ്‍ ഇവി. കൊറോണ വൈറസ് സാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും 2020-ല്‍ നെക്സോണ്‍ ഇവിയുടെ 2,529 യൂണിറ്റ് വിറ്റഴിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു.

സിപ്ട്രോണ്‍ ടെക്നോളജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് വാഹനം കൂടിയാണ് നെക്സോണ്‍. 13.99 ലക്ഷം രൂപ മുതല്‍ 16.25 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
MOST READ: പുതുതലമുറ മാരുതി വിറ്റാര ബ്രെസ 2021 മൂന്നാം പാദത്തിൽ വിപണിയിലെത്തും

XM, XZ പ്ലസ്, XZ പ്ലസ് LUX എന്നീ മൂന്ന് വേരിയന്റുകളില്‍ നെക്സണ്‍ ഇവി വാഗ്ദാനം ചെയ്യുന്നു. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് വാഹനമാണിതെന്നും കമ്പനി അവകാശപ്പെടുന്നു.

വില കൂടുതല്‍ ആണെങ്കില്‍ കൂടിയും പൂര്‍ണ ചാര്‍ജില്‍ 300 കിലോമീറ്റര്‍ ദൂരം വരെ വാഹനത്തില്‍ ഉപഭോക്താക്കള്‍ക്ക് സഞ്ചരിക്കാം. ഡിസി ഫാസ്റ്റ് ചാര്‍ജറിന് ഒരു മണിക്കൂറിനുള്ളില്‍ ബാറ്ററി പൂജ്യം മുതല്‍ എണ്‍പത് ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും.
MOST READ: കൗതുകമായി മാഗ്നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം 36 യൂണിറ്റുകൾ ഒരുമിച്ച് നിരത്തിലേക്ക്

അതേസമയം സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് എട്ട് മണിക്കൂര്‍ കൊണ്ട് വാഹനം ചാര്‍ജ് ചെയ്യാം. IP67 സര്‍ട്ടിഫൈഡ് 30.2kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്.

ഈ ബാറ്ററി 129 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കും. എട്ടു വര്‍ഷത്തെ വാറണ്ടിയും ബാറ്ററിക്ക് ലഭിക്കും. വാഹനത്തിനൊപ്പം ഹോം ചാര്‍ജിങ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
MOST READ: ഗ്രാന്‍ഡ് i10-നെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ഹ്യുണ്ടായി

9.9. സെക്കന്‍ഡുകള്‍ മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. വിപണിയില്‍ ഹ്യുണ്ടായി കോന, എംജി ZS ഇലക്ട്രിക്ക് എന്നിവരാണ് വാഹനത്തിന്റെ എതിരാളികള്‍.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, 7 ഇഞ്ച് ടിഎഫ്ടി മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയുള്ള സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രിക് സണ്‍റൂഫ്, മള്‍ട്ടി-ഫംഗ്ഷന് സ്റ്റിയറിംഗ് വീല്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ്, 7.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയെല്ലാം വാഹനത്തിന്റെ സവിശേഷതകളാണ്.

ബ്രാന്‍ഡില്‍ നിന്നും അധികം വൈകാതെ തന്നെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആള്‍ട്രോസിന്റെ ഇലക്ട്രിക് പതിപ്പും വിപണിയില്‍ എത്തിയേക്കാം. 2020 ഓട്ടോ എക്സ്പോയില്‍ ഈ പതിപ്പിനെ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു.