Just In
- 4 hrs ago
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍
- 4 hrs ago
മീറ്റിയോര്‍ 350 ആവശ്യക്കാര്‍ ഏറെ; മാര്‍ച്ച് മാസത്തിലും കാത്തിരിപ്പ് ഉയര്‍ന്നു തന്നെ
- 6 hrs ago
പരിഷ്കരിച്ച 2021 കൺട്രിമാൻ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; വില 39.5 ലക്ഷം രൂപ
- 6 hrs ago
2021 ഹയാബൂസ ഏപ്രിലിൽ ഇന്ത്യയിലെത്തും; ഔദ്യോഗിക ബുക്കിംഗ് മാർച്ച് അവസാനത്തോടെ ആരംഭിക്കും
Don't Miss
- Movies
ഭാര്യയോട് പൊട്ടിത്തെറിച്ച് ഫിറോസ്, സജ്നയ്ക്കും ഫിറോസിനും വീട്ടിലേക്ക് പോകാമെന്ന് ബിഗ് ബോസും
- Finance
മാതൃകയായി കേരളം വീണ്ടും, കപ്പല്‍മാര്‍ഗ്ഗം നേന്ത്രപ്പഴം യൂറോപ്പിലേക്ക്, രാജ്യത്ത് തന്നെ ഇതാദ്യം
- News
തപ്സി പന്നുവിനും അനുരാഗ് കശ്യപിനുമെതിരെ ആദായനികുതി വകുപ്പ്, കോടികളുടെ ക്രമക്കേടെന്ന്
- Lifestyle
ഗര്‍ഭകാലത്ത് ബദാം ഓയില്‍ ഉപയോഗം; അറിഞ്ഞിരിക്കണം ഇതെല്ലാം
- Sports
IND vs ENG: സംസാരിക്കുന്നത് എങ്ങനെ ഉടക്കാവും? നിങ്ങള്‍ കാണുന്നതിന്റെ കുഴപ്പമെന്ന് സ്റ്റോക്സ്
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തായ്‌ലൻഡ് വിപണിയിലേക്കും ചേക്കേറി ബെനലി ഇംപെരിയാലെ 400
ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ബെനലി ഇംപെരിയാലെ 400 ക്ലാസിക് മോഡലിനെ തായ്‌ലൻഡിൽ അവതരിപ്പിച്ചു.

റോയൽ എൻഫീൽഡ് ക്ലാസിക് 350 മോഡലിന്റെ എതിരാളിയായ ഇംപെരിയാലെ 400 സ്വന്തമാക്കുന്നതിന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്ത് 1,39,900 തായ് ബാത്താണ് മുടക്കേണ്ടത്. അതായത് ഏകദേശം 3.40 ലക്ഷം രൂപ.

അതേസമയം ഇന്ത്യയിൽ മോഡലിന് 1.99 ലക്ഷം രൂപയാണ് വില. ബൈക്ക് പരിമിതമായ യൂണിറ്റിൽ മാത്രമാണ് തായ്‌ലൻഡിൽ ലഭ്യമാകുന്നത്. നിലവിൽ 100 യൂണിറ്റുകൾ മാത്രമാണ് വിപണിക്കായി ബെനലി അനുവദിച്ചിട്ടുള്ളൂ.
MOST READ: ടർബോ പെട്രോൾ കരുത്തിൽ ആൾട്രോസിനെ അവതരിപ്പിച്ച് ടാറ്റ

സിംഗിൾ സിലിണ്ടർ, 4-സ്ട്രോക്ക്, എയർ-കൂൾഡ് യൂണിറ്റാണ് ഇംപെരിയാലെയുടെ ഹൃദയം. SOHC സജ്ജീകരണവും ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും എഞ്ചിന് മികച്ച കാര്യക്ഷമത നൽകാൻ ബ്രാൻഡിനെ സഹായിച്ചിട്ടുണ്ട്.

ഈ എഞ്ചിൻ 5500 rpm-ൽ പരമാവധി 20.4 bhp കരുത്തും 3500 rpm-ൽ 28 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
MOST READ: പുത്തൻ മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഫെബ്രുവരിയിൽ എത്തും

നിരവധി ക്ലാസിക് ഘടകങ്ങളുള്ള വളരെ ഓൾഡ് സ്കൂൾ റെട്രോ രൂപകൽപ്പനയാണ് ഇംപെരിയാലെ 400 അവതരിപ്പിക്കുന്നത്. മുൻവശത്ത് ഒരു ക്രോം റിംഗിനുള്ളിൽ വൃത്താകൃതിയിലുള്ള ഹാലോജൻ ഹെഡ്‌ലാമ്പ് ബൈക്കിന്റെ റെട്രോ ശൈലി വിളിച്ചോതുന്നു.

അതോടൊപ്പം ബുള്ളറ്റ് ഇൻഡിക്കേറ്ററുകളും, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും മോട്ടോർസൈക്കിളിൽ ഇടംപിടിച്ചിട്ടുണ്ട്. മികച്ച സവാരി അനുഭവത്തിനായി ഒരു സ്പ്ലിറ്റ് സീറ്റ് സജ്ജീകരണമാണ് ഇംപെരിയാലെയ്ക്ക് ബെനലി സമ്മാനിച്ചിരിക്കുന്നത്.
MOST READ: പൊടിപൊടിച്ച് ഓണ്‍ലൈന്‍ കച്ചവടം! ക്ലിക്ക് ടു ബൈയുടെ പുതിയ പതിപ്പ് പുറത്തിറക്കി ഹ്യുണ്ടായി

കൂടാതെ സ്‌പോക്ക് വീലുകൾ, ടാങ്ക് ഗ്രിപ്പുകൾ എന്നിവിടങ്ങളിലും നിരവധി ക്രോം ബിറ്റുകൾ നമുക്ക് കാണാൻ സാധിക്കും. കമ്പനിയുടെ ഇന്ത്യൻ നിരയിലെ ഏക ബിഎസ്-VI കംപ്ലയിന്റ് മോഡലാണ് ഇംപീരിയാലെ 400.

ആഭ്യന്തര വിപണിയിൽ റെഡ്, സിൽവർ, ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിൽ ബൈക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. വരും മാസങ്ങളിൽ കൂടുതൽ ബിഎസ്-VI കംപ്ലയിന്റ് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് ബെനലി.

അതിൽ TRK 502, TRK 502X, ലിയോൺസിനോ 250, ലിയോൺസിനോ 500, 302S, 302R TNT 600i എന്നിവയെല്ലാമാണ് ബിഎസ്-VI നിലവാരത്തിലേക്ക് പരിഷ്ക്കരിച്ച് ഇന്ത്യയിൽ വരാനിരിക്കുന്ന ബെനലി മോട്ടോർസൈക്കിളുകൾ.

ഈ ബൈക്കുകളെല്ലാം നേരത്തെ ബിഎസ്-IV അവതാരത്തിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരുന്ന മോഡലുകളായിരുന്നു. എന്നാൽ 2020 ഏപ്രിൽ ഒന്നിന് രാജ്യത്ത് നടപ്പിലാക്കിയ ഏറ്റവും പുതിയതും കൂടുതൽ കർശനവുമായ ബിഎസ്-VI മലിനീകരണ നിയന്ത്രണങ്ങൾ പാലിക്കാത്തതിനാൽ അവ താൽക്കാലികമായി പിൻവലിക്കുകയായിരുന്നു.