16 ലക്ഷം പൊടിച്ച് സ്‌കൂട്ടർ വാങ്ങാനും ഇവിടെ ആളുണ്ട്, ഇന്ത്യയിലെ ആദ്യത്തെ X-ADV 750 സ്വന്തമാക്കിയ ആളെ കണ്ടോ

ഏതുതരം ഇരുചക്ര വാഹനങ്ങളും വാങ്ങാൻ ആളുള്ള വിപണിയായി മാറിയിരിക്കുകയാണ് നമ്മുടെ ഇന്ത്യ. വില നോക്കാതെ തങ്ങളുടെ ഇഷ്‌ടപ്പെട്ട കാറുകളും ബൈക്കുകളും സ്‌കൂട്ടറുകളുമെല്ലാം വാങ്ങുന്നവരായി ഇന്ത്യക്കാർ മാറിയതും വളരെ വേഗമായിരുന്നു. ഇക്കാര്യം കൃത്യമായി മനസിലാക്കിയവരാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. അടുത്തിടെയായി ആഗോളനിരയിലെ ആഡംബര മോഡലുകളെയെല്ലാം കൂട്ടത്തോടെ ഇന്ത്യയിലെത്തിക്കുന്ന തിരക്കിലാണ് ബ്രാൻഡ്. അടുത്തിടെ ഞെട്ടിക്കുന്ന വിലയിൽ പുതിയ 750 സിസി അഡ്വഞ്ചർ സ്‌കൂട്ടർ ഹോണ്ട വിപണിയിൽ അവതരിപ്പിച്ചിരുന്നു. വലിയൊരു എസ്‌യുവി വാങ്ങുന്ന പൈസയുണ്ടേൽ മാത്രമേ ഈ ഗിയർലെസ് സ്‌കൂട്ടർ സ്വന്തമാക്കാനാവൂ എന്നതാണ് പ്രത്യേകത.

ഇതൊക്കെ ആരേലും വാങ്ങുമോയെന്ന് ചിന്തിച്ചിരുന്നവരും നമുക്കിടയിലുണ്ടാവും അല്ലേ. അത്തരക്കാരെ അമ്പരിപ്പിച്ചുകൊണ്ടിതാ ഇന്ത്യയിലെ ആദ്യത്തെ X-ADV 750 പ്രീമിയം മാക്സി-സ്കൂട്ടറിന്റെ ഡെലിവറി പൂർത്തിയാക്കിയിരിക്കുകയാണ് ഹോണ്ട ബിംഗ് വിംഗ്. അങ്ങ് ജപ്പാനിൽ നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌ത ആഡംബര സ്‌കൂട്ടറിന്റെ ഡെലിവറി വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായിട്ടുമുണ്ട്.

India s First Honda X-ADV 750 Scooter Delivered Video Goes Viral

വലിയൊരു ബോക്‌സിൽ എത്തിയ വാഹനം അൺബോക്‌സ് ചെയ്യുന്നതും ഉപഭോക്താവിന് കൈമാറുന്നതിന്റെയും വീഡിയോയാണിത്. പ്രീമിയം ഉൽപ്പന്നമായതിനാൽ തെരഞ്ഞെടുത്ത ഹോണ്ട ബിഗ്‌വിംഗ് ഡീലർഷിപ്പുകൾ വഴി മാത്രമാണ് ഹോണ്ട X-ADV 750 വിൽക്കുന്നത്. 11.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഈ ആഡംബര മാക്സി-സ്കൂട്ടറിന് 16 ലക്ഷം രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ.

ഒരു അഡ്വഞ്ചർ ബൈക്കിന്റെയും സ്കൂട്ടറിന്റെയും മിശ്രിതം പോലെ തോന്നിക്കുന്ന വളരെ സവിശേഷമായ ഡിസൈനാണ് ഹോണ്ട X-ADV 750 മോഡലിനുള്ളത്. നക്കിൾഗാർഡുകൾ, അഞ്ച് പൊസിഷനിൽ ക്രമീകരിക്കാവുന്ന വിൻഡ്‌സ്‌ക്രീൻ, സ്‌പോക്ക് വീലുകൾ, ഡ്യുവൽ-സ്‌പോർട്ട് ടയറുകൾ എന്നിവയെല്ലാമാണ് കാഴ്ച്ചയിൽ വശീകരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ, പേൾ ഗ്ലെയർ വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകൾ മാത്രമേ മോഡൽ വാങ്ങാനാവൂ.

India s First Honda X-ADV 750 Scooter Delivered Video Goes Viral

745 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഇതിന്റെ ഹൃദയം. 6 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഈ കൂറ്റൻ എഞ്ചിന് 58.6 bhp പവറിൽ പരമാവധി 69 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്നതാണ് രസകരമായ കാര്യം. ഇത്രയും വലിയ സ്‌കൂട്ടർ ആയിട്ട് പോലും ലിറ്ററിന് 27.77 കിലോമീറ്റർ ഇന്ധനക്ഷമത വരെ വാഗ്‌ദാനം ചെയ്യാൻ ഹോണ്ട X-ADV 750 പ്രാപ്‌തമാണെന്ന് കമ്പനി പറയുന്നു.

13.2 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുള്ള ഹോണ്ടയുടെ അഡ്വഞ്ചർ സ്‌കൂട്ടർ തികച്ചും പ്രായോഗികമായൊരു വാഹനം തന്നെയാണ്. ഏതൊരു സ്കൂട്ടറിനെയും പോലെ 22 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് വരെ ഇതിലുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് TFT ഡിസ്പ്ലേ, സ്മാർട്ട് കീ, ഹോണ്ട സ്മാർട്ട്ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം, സ്റ്റെപ്പ്-അപ്പ് സീറ്റ്, 1.2 ലിറ്റർ ഗ്ലൗബോക്സ്, യുഎസ്ബി ചാർജിംഗ് പോർട്ട്, സെന്റർ സ്റ്റാൻഡ് തുടങ്ങിയ കാര്യങ്ങളെല്ലാം ഈ 750 സിസി സ്കൂട്ടറിലുണ്ട്.

പവർ ഡെലിവറി, എഞ്ചിൻ ബ്രേക്കിംഗ്, ട്രാക്ഷൻ കൺട്രോൾ എന്നിവ ക്രമീകരിക്കുന്നതിനായി സ്റ്റാൻഡേർഡ്, സ്‌പോർട്, റെയിൻ, ഗ്രാവൽ എന്നീ നാല് ഡിഫോൾട്ട് റൈഡിംഗ് മോഡുകൾ, റൈഡ്-ബൈ-വയർ ത്രോട്ടിൽ, സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC) എന്നിവയെല്ലാമാണ് ആഡംബര സ്‌കൂട്ടറിലെ മറ്റ് സവിശേഷതകൾ. മാക്സി-സ്കൂട്ടർ ഒരു സ്റ്റീൽ ഡയമണ്ട് ഫ്രെയിമിലാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ പണികഴിപ്പിച്ചിരിക്കുന്നത്.

ഹോണ്ട X-ADV 750 സ്‌കൂട്ടറിന്റെ സസ്പെൻഷനായി മുൻവശത്ത് 41 mm അപ്‌സൈഡ് ഡൗൺ ഫോർക്കും പിന്നിൽ പ്രോ-ലിങ്ക് മോണോഷോക്കുമാണ് ഒരുക്കിയിരിക്കുന്നത്. ഇവ രണ്ടും യഥാക്രമം 153.5 മില്ലീമീറ്റർ, 150 മില്ലീമീറ്റർ സസ്പെൻഷൻ ട്രാവലും വാഗ്ദാനം ചെയ്യുന്നതിനാൽ കുണ്ടുംകുഴിയുമെല്ലാം അനായാസം മറികടക്കാനാവും. 17 ഇഞ്ച് ഫ്രണ്ട്, 15 ഇഞ്ച് റിയർ ട്യൂബ്‌ലൈസ് സ്‌പോക്ക്ഡ് വീലുകളാണ് ഇതിൽ സമ്മാനിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, June 25, 2025, 12:03 [IST]
English summary
Indias first honda x adv 750 scooter delivered video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X