ഇങ്ങനൊരു എസ്‌യുവി ഇന്ത്യയിൽ ഇതാദ്യം, സ്വന്തമാക്കിയത് കൊല്ലത്തുന്നുള്ള വണ്ടിഭ്രാന്തൻമാർ

ലക്ഷ്വറി കാറുകൾളുടെ ഏറ്റവും നല്ല വിപണികളിൽ ഒന്നായി ഇന്ത്യ മാറിയിട്ട് കാലംകുറച്ചായി. ബിഎംഡബ്ല്യുവും മെർസിഡീസ് ബെൻസും പോലുള്ള ജർമൻ ബ്രാൻഡുകൾ മാത്രമല്ല, ബെന്റ്ലി ലാൻഡ് റോവർ പോലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളും വൻലാഭമാണ് കൊയ്യുന്നത്. ഇന്ത്യയിൽ ആഡംബര കാറുകൾ ഏറ്റവും കൂടുതൽ വാങ്ങാൻ ആളുള്ള സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറിയിട്ടുണ്ടെന്നതാണ് മലയാളികൾക്ക് സന്തോഷിക്കാനാവുന്ന കാര്യം. എണ്ണംപറഞ്ഞ വണ്ടിഭ്രാന്തൻമാർ ഇവിയുള്ളതിനാൽ ആർക്കും മോഡലുകളെ കുറിച്ച് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ല. കാറുകൾക്ക് മാത്രമല്ല വലിയ ബസുകൾക്കും ട്രാവലറുകൾക്കും വരെ ഫാൻസുള്ള കാലമാണിത്.

ടൂറിസ്റ്റ് വണ്ടികളിൽ ഏറ്റവും ആരാധകരുള്ള മോഡലാണ് ട്രാവലിറിന്റേത്. യൂത്തൻമാർക്ക് ട്രിപ്പ് പോവാനും കല്യാണ ആവശ്യങ്ങൾക്കുമെല്ലാം ട്രാവലറില്ലാതെ മലയാളികൾക്ക് ആഘോഷമില്ലെന്ന് പറയാം. ഇതിൽ സോഷ്യൽ മീഡിയയിലും അല്ലാതെയും കൂടുതൽ ആരാധകരുള്ള ആറാട്ട് എന്ന ട്രാവലിറിനെ അറിയാത്തവർ വളരെ ചുരുക്കമായിരിക്കും. ഓട്ടോബാക്‌സ് എന്ന കസ്റ്റം ഗരാജിന്റെ കീഴിലുള്ള ഈ തട്ടുപൊളിപ്പൻ കസ്റ്റംമെയ്‌ഡ് വണ്ടിക്കുള്ള ഫാൻബേസ് വേറെ തന്നെയാണ്.

India s First Mamba Green Land Rover Defender 110 Delivered

ഇൻസ്റ്റഗ്രാമിലൂടെ വൈറലായ ഓട്ടോബാക്‌സ് ശരിക്കും കൊല്ലം അഞ്ചൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടൂർ പ്ലാനേഴ്‌സാണെന്ന് പറയാം. പ്രേംഷാ, വിപിൻ എന്നിവർ ചേർന്ന് നടത്തുന്ന ഈ സംരംഭം വലിയ വിജയമാണ്. ഇവരെ കുറിച്ച് ഇപ്പോൾ പറയാൻ ഒരു കാരണമുണ്ട്. മറ്റൊന്നുമല്ല, ഒരു അത്യപൂർവമായൊരു വാഹനം ഇവരിപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്. മാംബ ഗ്രീൻ നിറത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ ലാൻഡ് റോവർ ഡിഫൻഡർ 110 എസ്‌യുവിയാണ് ആ മോഡൽ.

ഇന്ത്യയിൽ ഏകദേശം 1200-ലധികം ഡിഫൻഡറുകൾ വിറ്റഴിച്ചിട്ടുണ്ടെങ്കിലും മാംബ ഗ്രീൻ എന്ന നിറത്തിൽ പുറത്തിറങ്ങുന്ന രാജ്യത്തെ ആദ്യ ഡിഫൻഡർ 110 എസ്‌യുവി എന്ന പ്രത്യേകതയാണ് ഓട്ടോബാക്‌സ് വാങ്ങിയിരിക്കുന്ന ഈ വാഹനത്തിനുള്ളത്. സവിശേഷമായ എസ്‌യുവി ലാൻഡ് റോവറിന്റെ കൊച്ചിയിലെ വിതരണക്കാരായ മുത്തൂറ്റ് മോട്ടോർസിൽ നിന്നുമാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഡീലർഷിപ്പ് പുറത്തുവിട്ടിട്ടുമുണ്ട്.

India s First Mamba Green Land Rover Defender 110 Delivered

ഓട്ടോബാക്‌സ് ഗരാജിലേക്ക് എത്തിയിരിക്കുന്നത് വാഹനത്തിന്റെ HSE വേരിയന്റാണെങ്കിലും ഏത് എഞ്ചിൻ ഓപ്ഷനിലുള്ളതാണെന്ന് വ്യക്തമല്ല. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ എത്തുന്ന ലക്ഷ്വറി എസ്‌യുവിക്ക് കേരളത്തിൽ ഏകദേശം ഒരു കോടി രൂപയ്ക്ക് മുകളിൽ വില വരും. HSE പതിപ്പിന് പുറമെ ഇന്ത്യയിൽ ലാൻഡ് റോവർ ഡിഫൻഡർ 90, 110, 130 എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ ലഭ്യമാണ്.

ഈ നമ്പറുകൾ എസ്‌യുവിയുടെ വീൽബേസിനെയാണ് സൂചിപ്പിക്കുന്നത്. ഡിഫന്‍ഡര്‍ 110 മോഡലിന്റെ വലിപ്പത്തിലേക്ക് നോക്കിയാൽ 5,018 mm നീളവും 2,008 mm വീതിയും 1,967 mm ഉയരവും 3,022 mm നീളമുള്ള വീല്‍ബേസുമാണുള്ളത്. ലക്ഷ്വറി എസ്‌യുവി ഓൺ-റോഡിലും ഓഫ്-റോഡിലും മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കുന്ന വാഗനത്തനി പരമാവധി 900 മില്ലിമീറ്റര്‍ വാട്ടര്‍ വേഡിംഗ് കപാസിറ്റിയും ഉണ്ടെന്നാണ് ലാൻഡ് റോവർ പറയുന്നത്.

India s First Mamba Green Land Rover Defender 110 Delivered

ഓഫ്-റോഡ് പോവുമ്പോൾ ഉയരം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ സഹായിക്കുന്ന എയര്‍ സസ്‌പെന്‍ഷനും ഡിഫന്‍ഡറിലുണ്ട്. എഞ്ചിനിലേക്ക് നോക്കിയാൽ മുകളിൽ പറഞ്ഞതുപോലെ നിരവധി ഓപ്ഷനുകളാണ് ഡിഫൻഡർ എസ്‌യുവിയിൽ ലാൻഡ് റോവർ ഒരുക്കിയിരിക്കുന്നത്. 296 bhp കരുത്തിൽ 650 Nm torque നൽകുന്ന 3.0 ലിറ്റർ ഡീസൽ, 296 bhp പവറിൽ 400 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയാണ് ഇവയിൽ ഏറ്റവും പ്രധാനമായവ.

കഴിഞ്ഞില്ല, 394 bhp, 550 Nm torque എന്നിങ്ങനെ പെർഫോമൻസ് നൽകുന്ന P400 പെട്രോൾ എഞ്ചിൻ വേരിയന്റുകളും ഡിഫൻഡറിലുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന പെർഫോമൻസ് ആഗ്രഹിക്കുന്നവർക്കായി 5.0 ലിറ്റർ V8 എഞ്ചിൻ ഓപ്ഷനും ലാൻഡ് റോവറിന്റെ ലക്ഷ്വറി എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയിട്ടുണ്ട്. ഇത് 517 bhp പവറിൽ 625 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമായ ഒന്നാണ്.

ഫോർ വീൽ ഡ്രൈവ് സിസ്റ്റമുള്ള 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് എസ്‌യുവിക്ക് ലഭിക്കുന്നത്. ആഡംബര യാത്രകൾക്കായി അകത്തളത്തിൽ ഒരുക്കിയിരിക്കുന്നതും കിടിലൻ ഫീച്ചറുകളാണ്. ഡിഫൻഡറിന് 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളും ഏറ്റവും പുതിയ പിവി പ്രോ യൂസർ ഇൻ്റർഫേസുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവുമാണ് ഇതിലെ പ്രധാന ഹൈലൈറ്റ്.

ഇതോടൊപ്പം ഹെഡ്-അപ്പ് ഡിസ്‌പ്ലേ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, ക്ലിയർസൈറ്റ്, ക്ലിയർസൈറ്റ് ഗ്രൗണ്ട് വ്യൂ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ എന്നിവയും വണ്ടിയിലുണ്ട്. ലോക്കിംഗ് സെൻ്റർ ഡിഫറൻഷ്യൽ, ആക്ടീവ് റിയർ ലോക്കിംഗ് ഡിഫറൻഷ്യൽ, ടെറൈൻ റെസ്‌പോൺസ് സിസ്റ്റം പോലുള്ള സംവിധാനങ്ങളും ലാൻഡ് റോവർ ഡിഫൻഡർ 110 എസ്‌യുവിയിൽ കിട്ടും.

More from DriveSpark

Article Published On: Sunday, June 30, 2024, 9:00 [IST]
English summary
Indias first mamba green land rover defender 110 delivered in kerala
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X