ഇന്ത്യയിൽ ഇതാദ്യം, കാറുകളുടെ പാസ്പോർട്ടിൽ എത്തിയ 6.80 കോടി രൂപയുടെ സൂപ്പർകാറിനെ മനസിലായോ

ആഡംബര കാറുകൾക്കും സൂപ്പർകാറുകൾക്കും (Super Cars) ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള രാജ്യമായി മാറിയിരിക്കുകയാണ് നമ്മുടെ ഇന്ത്യ. സെലിബ്രിറ്റികളും വലിയ വ്യവസായി പ്രമുഖരുമാണ് ഇത്തരം വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതെങ്കിലും അടുത്തിടെ ഉയർന്നുവന്ന വിഭാഗമാണ് യൂട്യൂബേഴ്‌സ്. സെലിബ്രിറ്റി സ്റ്റാറ്റസുള്ള ഇവരിൽ പലരും ഇന്ന് കോടികളുടെ വരുമാനമുള്ളവരാണ്.

യൂട്യൂബിന്റെ സാധ്യത മനസിലാക്കിയ പല യൂത്തൻമാരും വരുമാനമാർഗമായി അല്ലെങ്കിൽ തൊഴിലായി തെരഞ്ഞെടുക്കുന്നത് വ്ലോഗിംഗാണ്. ലക്ഷങ്ങളും കോടികളും വാരുന്ന വരും ലക്ഷ്വറി കാറുകളുടെ പിന്നാലെ പായുന്നുണ്ട്. അതിനാൽ തന്നെ പല സൂപ്പർകാർ നിർമാതാക്കളും ഇന്ത്യയിൽ സാന്നിധ്യമറിക്കുകയും ചെയ്‌തു. മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു പോലുള്ള കമ്പനികളുടെ കാര്യമല്ല കേട്ടോ പറഞ്ഞുവരുന്നത്.

India s First McLaren 750S Supercar Bought Via Carnet

ബെന്റ്ലി, മക്ലാരൻ പോലുള്ള സൂപ്പർകാർ നിർമാതാക്കളുടെ കാര്യമാണ് പറയുന്നത്. മുമ്പ് നിരവധി മക്ലാരനുകൾ രാജ്യത്ത് ഉണ്ടായിരുന്നെങ്കിലും, ബ്രാൻഡ് ഔദ്യോഗികമായി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത് കഴിഞ്ഞ വർഷമാണ്. ദേ ഇപ്പോൾ ഇന്ത്യയിലെ ആദ്യത്തെ മക്ലാരൻ 750S സൂപ്പർകാറിന്റെ ഡെലിവറിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അത് സ്വന്തമാക്കിയ ആള് തന്നെയാണ് ഇതിന്റെ പിന്നിലെ കാരണം.

ലവ് കതാരിയ എന്ന യൂട്യൂബറാണ് കോടികൾ വിലമതിക്കുന്ന രാജ്യത്തെ ഈ സൂപ്പർകാർ സ്വന്തമാക്കിയ ആളുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മക്ലാരൻ 750S മോഡലിന്റെ ഡെലിവറി എടുക്കുന്നതിന്റെ വീഡിയോ വ്ലോഗും യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലായതിനാൽ തന്നെ കാർ സ്വകാര്യ ഇറക്കുമതിയല്ല, കാർനെറ്റ് വഴിയാണ് ഇന്ത്യയിലെത്തിച്ചിരിക്കുന്നതെന്ന് മനസിലാക്കാം.

India s First McLaren 750S Supercar Bought Via Carnet

ഇനിയെന്താണ് കാർനെറ്റ് എന്നറിയില്ലാത്തവർക്കായി അതിനെ കുറിച്ച് ലളിതമായൊരു കുറിപ്പ് നൽകാം. കാർനെറ്റ് എന്നത് കാറുകൾക്കുള്ള പാസ്‌പോർട്ട് പോലെയാണെന്ന് പറയാം. ഇത് ഒരു ഉപഭോക്താവിന് മറ്റേതെങ്കിലും രാജ്യത്തിൽ നിന്നും 6 മാസം മുതൽ ഒരു വർഷം വരെ വാഹനം കൊണ്ടുവരാനും ഓടിക്കാനും അനുവദിക്കുന്ന നിയമമാണ്. സമയം കഴിഞ്ഞാൽ കാർ ആദ്യം രജിസ്റ്റർ ചെയ്ത രാജ്യത്തേക്ക് തിരികെ അയയ്ക്കും.

ഉടമയുടെ സ്വകാര്യതയെ മാനിക്കാൻ ആഗ്രഹിച്ചതിനാൽ വ്ലോഗർ അവരുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ല. കാറിൻ്റെ രജിസ്ട്രേഷൻ പ്ലേറ്റും വീഡിയോയിൽ കാണാൻ സാധിക്കുന്നില്ല. മുകളിൽ സൂചിപ്പിച്ചതുപോലെ, കഴിഞ്ഞ വർഷമാണ് മക്ലാരൻ ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. ബ്രാൻഡ് നിരയിലെ എല്ലാ മോഡലുകളും നമ്മുടെ നിരത്തുകളിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുമുണ്ട്.

750S 750S 6 750S 5 91 750S - 20 8 750S 360 - 750 bhp 800 Nm torque 4 0 - V8 750S 2 8 100 7 2 0-200

ഈ വർഷം ആദ്യമാണ് കമ്പനി 750S സൂപ്പർകാർ പുറത്തിറക്കുന്നത്. മക്ലാരന് നിലവിൽ മുംബൈയിൽ മാത്രമാണ് ഡീലർഷിപ്പുള്ളത്. മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശനം കമ്പനി ഇപ്പോൾ പദ്ധതിയിട്ടിട്ടില്ല. ബ്രിട്ടീഷ് വാഹന നിർമാതാക്കളായ മക്ലാരൻ 5.91 കോടി രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് 750S സൂപ്പർകാർ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ബ്രാൻഡ് ലൈനപ്പിലെ ഏറ്റവും ഭാരം കുറഞ്ഞതും ശക്തവുമായ സീരീസ്-പ്രൊഡക്ഷൻ കാറാണിത് എന്നതും ശ്രദ്ധേയമാണ്.

കൂപ്പെ, കൺവേർട്ടബിൾ വേരിയന്റുകളിലാണ് വാഹനം വിറ്റഴിക്കുന്നത്. നിലവിൽ 20 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യക്കായി അനുവദിച്ചിട്ടുള്ളത്. ഡിസൈനിൻ്റെ കാര്യത്തിൽ, സൂപ്പർകാറിന് വലിയ സ്‌പ്ലിറ്റർ ഫീച്ചർ ചെയ്യുന്ന കൂറ്റൻ ഫ്രണ്ട് ബമ്പർ, ഫെൻഡറുകളിലെ ലൂവർസ്, സ്‌പോയിലറുള്ള പുത്തൻ റിയർ ഡിസൈൻ, പുതിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവ ഉൾപ്പെടെ ഗാംഭീര്യമായാണ് എക്സ്റ്റീരിയർ പണികഴിപ്പിച്ചിരിക്കുന്നത്.

India s First McLaren 750S Supercar Bought Via Carnet

ഇന്റീരിയറിലേക്ക് നോക്കിയാൽ ആപ്പിൾ കാർപ്ലേയ്ക്കും ആൻഡ്രോയിഡ് ഓട്ടോയ്ക്കും വയർലെസ് കണക്റ്റിവിറ്റി പ്രാപ്തമാക്കുന്ന 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനാണ് 750S അവതരിപ്പിക്കുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ഡിസ്പ്ലേ, വയർലെസ് ചാർജർ, 360 ഡിഗ്രി ക്യാമറ, ബോവേഴ്‌സ് ആൻഡ് വിൽകിൻസ് ഓഡിയോ സിസ്റ്റം, ഇലക്ട്രോ-ഹൈഡ്രോളിക് സ്റ്റിയറിംഗ് വീൽ എന്നിവയാണ് മക്ലാരൻ സൂപ്പർകാറിലെ അധിക ഫീച്ചറുകൾ.

750 bhp പവറിൽ പരമാവധി 800 Nm torque വരെ ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് മക്ലാരൻ 750S മോഡലിന് തുടിപ്പേകുന്നത്. പെർഫോമൻസിലേക്ക് നോക്കിയാൽ വെറും 2.8 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന ഈ കാറിന് 7.2 സെക്കൻഡിൽ 0-200 കിലോമീറ്റർ വേഗത വരെ എത്തിപ്പിടിക്കാനാവുമെന്നാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Tuesday, March 26, 2024, 13:55 [IST]
English summary
Indias first mclaren 750s supercar bought via carnet details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X