വാങ്ങി മുറ്റത്തിടാനല്ല, പറപ്പിച്ച് ഓടിക്കാൻ! 10.50 കോടിയുടെ ഫെറാറി വാങ്ങുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരൻ

ചിലർക്ക് പ്രായം വെറുമൊരു സംഖ്യ മാത്രമായിരിക്കും. യുവത്വം എപ്പോഴും ചുറുചുറുക്കോടെ തന്നെയുണ്ടാവുന്ന അവരുടെ ആഗ്രഹങ്ങളും ഇഷ്‌ടങ്ങളുമെല്ലാം സാധിച്ചെടുക്കാൻ വയസ് ഒരിക്കലും തടസമായിരിക്കില്ല. വണ്ടിഭ്രാന്തിന്റെ കാര്യമായാലും അങ്ങനെ തന്നെയാവും. വാഹനങ്ങളെ ഒരിക്കൽ സ്നേഹിച്ചുകഴിഞ്ഞാൽ അതിൽ നിന്നുമൊരു തിരിച്ചുപോക്ക് സാധ്യമേയായിരിക്കില്ല. വില കൂടിയ സൂപ്പർകാറുകളും ആഡംബര കാറുകളുമെല്ലാം വാങ്ങിക്കൂട്ടുന്നത് പൊതുവേ ചെറുപ്പക്കാരണെന്നാണ് പൊതുധാരണ. എന്നാൽ ഇതിൽ നിന്നും വ്യത്യസ്‌തമായി വാർധക്യത്തിൽ രാജ്യത്തെ തന്നെ ഏറ്റവും വില കൂടിയ എസ്‌യുവികളിൽ ഒന്ന് സ്വന്തമാക്കിയിരിക്കുകയാണ് കർണാടകയിൽ നിന്നുമുള്ള ശേഖർ വാസൻ എന്ന വ്യക്തി.

ലോകപ്രശസ്‌തമായ ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ഫെറാറിയുടെ ഏറ്റവും പുതിയ മോഡലായ പുരോസാങ്ഗ്വേയാണ് ശേഖർ വാസൻ സ്വന്തമാക്കിയിരിക്കുന്നത്. ഓട്ടോമോട്ടീവ്, നോൺ-ഓട്ടോമോട്ടീവ് കംപോണന്റുകൾ നിർമിക്കുന്ന സൻസേര എഞ്ചിനീയറിംഗിന്റെ മാനേജിംഗ് ഡയറക്ടറാണ് അദ്ദേഹം. കോടികൾ വില വരുന്ന ഫെറാറിയുടെ ഈ അത്യുഗ്രൻ മോഡൽ സ്വന്തമാക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതിയും ശേഖർ വാസൻ സ്വന്തമാക്കി.

India s Oldest Ferrari Purosangue SUV Owner Takes Delivery

കർണാടകയിലെ തന്റെ ഓഫീസിൽ എത്തിയാണ് കമ്പനി പുതിയ വാഹനം ഡെലിവറി ചെയ്‌തിരിക്കുന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായിട്ടുമുണ്ട്. വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങിയതിന് ശേഷം ആഡംബര എസ്‌യുവി സ്വയം ഓടിച്ചു നോക്കാനും ശേഖർ വാസൻ തയാറായി. ഇതോടെ കക്ഷി ചില്ലറക്കാരനല്ലെന്ന് നെറ്റിസൺസിന് മനസിലാവുകയും ചെയ്‌തിട്ടുണ്ട്.

ഫെറാറി നിർമിക്കുന്ന ആദ്യത്തെ സ്പോർട് യൂട്ടിലിറ്റി വാഹനമാണ് പുരോസാങ്ഗ്വേ. 10.50 കോടിയോളം എക്സ്ഷോറൂം വില വരുന്ന എസ്‌യുവിയിൽ ധാരാളം കസ്റ്റമൈസേഷനുകളും നടത്തിയിട്ടുണ്ടെന്ന് ചിത്രങ്ങളിൽ നിന്നും മനസിലാക്കാം. ഇതിനെല്ലാം നല്ല പോലെ മുതലാളി കാശ് എറിഞ്ഞിട്ടുണ്ടെന്ന് വേണം മനസിലാക്കാൻ. ഫെറാറി ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും പ്രായോഗികമായ എസ്‌യുവിയാണ് പുരോസാങ്ഗ്വേ എന്നതും വളരെ സവിശേഷമായ കാര്യമാണ്.

India s Oldest Ferrari Purosangue SUV Owner Takes Delivery

പരമ്പരാഗത ഫെറാറി കാറുകളിൽ നിന്നും വിഭിന്നമായി 4-ഡോർ ഡിസൈൻ, ഉപയോഗിക്കാൻ കഴിയുന്ന റിയർ സീറ്റുകൾ, ബൂട്ട് സ്‌പേസ് എന്നിവ പുരോസാങ്ഗ്വേ എസ്‌യുവിക്കുണ്ട്. ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളുടെ സിഗ്നേച്ചർ കളർ ഓപ്ഷനായ റെഡ് തന്നെയാണ് ശേഖർ വാസനും തെരഞ്ഞെടുത്തിരിക്കുന്നത്. റോസോ പോർട്ടോഫിനോ എന്നാണ് ഈ നിറത്തിനെ കമ്പനി വിശേഷിപ്പിക്കുന്നതും.

6.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് V12 എഞ്ചിനാണ് ഫെറാറി പുരോസാംങ്ഗ്വേ എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഡ്യുവൽ-ക്ലച്ച് 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 715 bhp കരുത്തിൽ പരമാവധി 716 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഓൾ വീൽ ഡ്രൈവ് സംവിധാനവും മോഡലിനുള്ളതിനാൽ വെറും 3.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാവും.

India s Oldest Ferrari Purosangue SUV Owner Takes Delivery

അതേസമയം 10.6 സെക്കൻഡിൽ 200 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാനാവുന്ന ഫെറാറി പുരോസാംങ്ഗ്വേ എസ്‌യുവിയുടെ പരമാവധി വേഗം 310 കിലോമീറ്ററാണ്. ലംബോർഗിനി ഉറൂസ്, ബെന്റ്‌ലി ബെന്റെയ്‌ഗ, ആസ്റ്റൻ മാർട്ടിൻ DBX തുടങ്ങിയ വമ്പൻ ആഡംബര എസ്‌യുവികളോട് കിടപിടിക്കാൻ പാകമാക്കിയാണ് ഫെറാറിയുടെ സ്പോർട് യൂട്ടിലിറ്റി വാഹനം വരുന്നതെന്ന് ചുരുക്കം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, May 30, 2025, 15:01 [IST]
English summary
Indias oldest ferrari purosangue suv owner takes delivery video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X