ഇന്ത്യയിലെ ഏറ്റവും പണക്കാരിയായ നടി ഹരികൃഷ്ണൻസിലെ മീര; സ്വന്തമായുള്ളത് മമ്മൂട്ടിക്ക് പോലുമില്ലാത്ത കാറുകൾ
ബോളിവുഡ് (Bollywood) നടിമാരെന്ന് പറയുമ്പോഴേ യുവാക്കളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകൾ ദീപിക പദുക്കോൺ (Deepika Padukone) ആലിയ ഭട്ട് (Alia Bhatt) അല്ലെങ്കിൽ പ്രിയങ്ക ചോപ്ര എന്നൊക്കെയായിരിക്കും. എന്നാൽ ഇന്നത്തെ നടിമാരേക്കാൾ സുന്ദരികളായിരുന്നു തൊണ്ണൂറുകളിൽ ഉണ്ടായിരുന്നതെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. മാധുരി ദീക്ഷിത്തും ശ്രീദേവിയും കാജോളും കരിഷ്മ കപൂറും ജൂഹി ചൗളയും മനീഷ കൊയ്രാളയുമെല്ലാം അടക്കിവാണിരുന്ന അന്നത്തെ ബി-ടൗൺ ഒരു സ്വപ്നലോകം തന്നെയായിരുന്നു. ഇന്ന് എല്ലാവരും പ്ലാസ്റ്റിക് സർജറിയെല്ലാം ചെയ്ത് സൗന്ദര്യം വർധിപ്പിക്കുമ്പോൾ പണ്ടത്തെ നടിമാരെല്ലാം നാച്ചുറൽ ബ്യൂട്ടീസായിരുന്നു.
90 കളിലെ ഡ്രീം ഗേൾ എന്ന് വിളിപ്പേരുണ്ടായിരുന്ന നായികയായിരുന്നു ജൂഹി ചൗള. ഒരുകാലത്ത് ബോളിവുഡിലെ നമ്പര് വണ് നായികയായിരുന്ന ജൂഹി ഇങ്ങ് നമ്മുടെ മലയാളത്തിൽ വരെ അഭിനയിച്ച് വിസ്മയിപ്പിച്ചിട്ടുണ്ട്. ഫാസിൽ സംവിധാനം ചെയ്ത് മോഹൻലാലും മമ്മൂട്ടിയും പ്രധാന കഥാപാത്രമായി എത്തിയ ഹരികൃഷ്ണൻസിലെ നായികയായിരുന്നു കക്ഷി. പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ എന്ന പാട്ടിലെ ജൂഹിയുടെ സൗന്ദര്യം കണ്ട് മലയാളികൾ വരെ ഫാൻസായിരുന്നു.

ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടിമാരുടെ പട്ടിക പുറത്തുവരുമ്പോൾ ഞെട്ടിച്ചിരിക്കുകയാണ് ജൂഹി ചൗള. ഇന്ത്യയിലെ ഏറ്റവും പണക്കാരിയായ നടി ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന ദീപികയോ, ആലിയയോ ഒന്നുമല്ല. ആ പട്ടം സ്വന്തമാക്കിയത് ഡ്രീം ഗേളായ ജൂഹി ചൗളയാണ്. നിലവില് സിനിമയില് സജീവമല്ലാത്ത, ഒരു ഹിറ്റ് ചിത്രം സമ്മാനിച്ചിട്ട് വര്ഷങ്ങളായ താരത്തിന്റെ ആസ്തി 4600 കോടി രൂപയാണെന്നാണ് കണക്കുകൾ. സമ്പന്ന നടിമാരുടെ ലോക പട്ടികയില് ആദ്യ പത്തിലും ജൂഹി ചൗള ഇടംനേടിയിട്ടുണ്ട്.
രണ്ടാം സ്ഥാനത്തുള്ള ഐശ്വര്യ റായ്ക്ക് 850 കോടി രൂപയുടെ ആസ്തിയാണുള്ളത്. 650 കോടിയുള്ള പ്രിയങ്ക ചോപ്ര മൂന്നാമതാണ്. ഹുറൂൺ റിച്ച് ലിസ്റ്റ് പ്രകാരം 4600 കോടി രൂപയുള്ള ജൂഹിയുടെ ജീവിതം അപ്പോൾ എത്രമാത്രം ആഡംബരപൂർണമായിരിക്കുമെന്ന് ഏവർക്കും ഊഹിക്കാമല്ലോ. അപ്പോൾ നടിയുടെ കാർ ശേഖരത്തെ കുറിച്ച് പറയാതിരിക്കാനും വയ്യ. താരത്തിന്റെ ഗരാജിലെ ആഡംബര കാറുകൾ ഏതെല്ലാമെന്ന് പറഞ്ഞുതരാം.

ആസ്റ്റൺ മാർട്ടിൻ റാപ്പിഡ്: 3.30 കോടി രൂപ വിലമതിക്കുന്ന ആസ്റ്റൺ മാർട്ടിൻ റാപ്പിഡ് എന്ന ആഡംബര കാറാണ് ജൂഹി ചൗളയുടെ വീട്ടിലെ ഏറ്റവും ആകർഷണീയമായ വാഹനം. സമ്പന്നരായ ഇന്ത്യക്കാർക്കിടയിൽ വളരെ ജനപ്രിയമായ ഈ കാറിന് 470 bhp കരുത്തിൽ പരമാവധി 600 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 6.0 ലിറ്റർ വി12 എഞ്ചിനാണ് തുടിപ്പേകുന്നത്. റിയർ വീൽ ഡ്രൈവ് വാഹനം ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്.
ബിഎംഡബ്ല്യു 7 സീരീസ്: ഇന്ത്യൻ സിനിമയിലെ സെലിബ്രിറ്റികൾക്കിടയിൽ ഏറ്റവും ജനപ്രിയമായ ആഡംബര വാഹനങ്ങളിൽ ഒന്നാണ് ജർമൻ ലക്ഷ്വറി കാർ നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ 7 സീരീസ് സെഡാൻ. ഏകദേശം 1.80 കോടി രൂപയോളം വില വരുന്ന മോഡൽ ഇന്ത്യയിലെ ഏറ്റവും പണക്കാരിയായ നടിയുടെ ഗരാജിലെ പ്രധാന കഥാപാത്രമാണ്. 3.0 ലിറ്റർ, ഇൻലൈൻ-ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മോഡലിന്റെ ഹൃദയം.

മെർസിഡീസ് S-ക്ലാസ്: സെബ്രിറ്റികളുടെ കാർ കളക്ഷനിൽ മെർസിഡീസ് ബെൻസില്ലാതെ എന്ത് ആഘോഷം. ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബെൻസിന്റെ S-ക്ലാസ് സെഡാനും സ്വന്തമായുള്ള ബോളിവുഡ് സുന്ദരിയാണ് ജൂഹി ചൗള. 2.17 മുതൽ 2.19 കോടി രൂപ വരെയാണ് ഇന്ത്യയിൽ മോഡലിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വരുന്ന കാറിന്റെ ഏത് മോഡലാണ് താരത്തിന്റെ പക്കലുള്ളതെന്ന് വ്യക്തമല്ല.
ജാഗ്വർ XJ: ഏകദേശം 1.20 കോടി രൂപ മൂല്യമുള്ള ജാഗ്വർ XJ എന്ന ലക്ഷ്വറി സെഡാനും ഹരികൃഷ്ണൻസിലെ നായികയുടെ പക്കലുണ്ട്. ആഡംബരത്തിൻ്റെയും ആവേശകരമായ ഡ്രൈവിംഗ് അനുഭവത്തിൻ്റെയും സംയോജനമായിട്ട് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന മോഡൽ ശരിക്കുമൊരു 4 സീറ്റർ കാറാണ്. 1999 മുതൽ 5000 സിസി എഞ്ചിൻ ഓപ്ഷനുകളിലും 1 ട്രാൻസ്മിഷൻ ഓപ്ഷനിലുമാണ് ജാഗ്വർ ഇതിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നത്.

പോർഷ കയീൻ: മിക്ക കാർ പ്രേമികളുടെയും സ്വപ്ന വാഹനമായ 1.50 കോടി വിലമതിക്കുന്ന പോർഷ കയീനും ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടിയുടെ ഗരാജിലുണ്ട്. 340 bhp കരുത്തിൽ 450 Nm torque വരെ സൃഷ്ടിക്കുന്ന 3.0 ലിറ്റർ V6 ഡീസൽ എഞ്ചിനുമായി ആഡംബര എസ്യുവിയുടെ വന്ന പഴയ പതിപ്പാണ് ജൂഹിയുടെ പക്കലുള്ളതെന്നാണ് വിവരം. സൂപ്പർകാർ നിർമാതാക്കളിൽ നിന്നുള്ള ആദ്യത്തെ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്ന്കൂടിയാണിത്.
സിനിമയിൽ നിന്നുള്ള വരുമാനം മാത്രമല്ല ജൂഹി ചൗളക്കുള്ളത്. കോടീശ്വരനായ ഭര്ത്താവുമായി സംയുക്തമായി മറ്റ് ബിസിനസുകളിലും താരത്തിന് നിക്ഷേപമുണ്ടെന്നാണ് വിവരം. ഒപ്പം റെഡ് ചെല്ലീസ് ഗ്രൂപ്പിന്റെ സ്ഥാപക കൂടിയാണ് 90കളിലെ ഈ സൂപ്പർ നായിക. ഇതോടൊപ്പം തന്നെ ഐപിഎല്ലിലെ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് ഉള്പ്പെടെയുള്ള നിരവധി ക്രിക്കറ്റ് ടീമുകളുടെ സഹ ഉടമയുമാണ് കക്ഷി.


Click it and Unblock the Notifications








