സീറ്റിൽ ഇരിക്കാൻ പോലും സമയം കിട്ടില്ല! ഇന്ത്യയിലെ ഏറ്റവും ചെറിയ ട്രെയിൻ സർവീസ് ഏതാണെന്ന് അറിയാമോ?

ട്രെയിനിൽ യാത്ര ചെയ്യാത്ത മനുഷ്യർ വളരെ അപൂർവമായിരിക്കും അല്ലേ. ജീവിതത്തിൽ ഒരുതവണയെങ്കിലും തീവണ്ടിയിൽ യാത്ര ചെയ്‌താൽ അത് ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളാവും തന്നിട്ടുണ്ടാവുക. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ യാത്രാ മാർഗങ്ങളിൽ ഒന്നാണ് ട്രെയിൻ എന്ന് ഏവർക്കും അറിയാമല്ലോ. ദീർഘദൂര യാത്രകൾക്ക് ഇത്രയും ചീപ്പായ വേറൊരു ഓപ്ഷനുണ്ടാവുമോയെന്നത് തന്നെ സംശയമാണ്. ഇന്ത്യൻ ഗതാഗത സംവിധാനത്തിൻ്റെ ജിവനാഢിയായി അറിയപ്പെടുന്ന ട്രെയിനുകൾക്ക് വളരെ കൌതുകം നിറഞ്ഞ പല കഥകളും പറയാനുണ്ടാവും. അതുമാത്രമല്ല, റെയിൽവേയുമായി ബന്ധപ്പെട്ട രസകരമായ പല കാര്യങ്ങളും നമുക്ക് അറിയുകയേയുണ്ടാവില്ല.

ട്രെയിൻ യാത്രകളെക്കുറിച്ച് ചിന്തിക്കുമ്പോൾ കന്നെ നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ നീളുന്ന രാത്രി യാത്രകൾ, മനോഹരമായ റൂട്ടുകൾ പോലുള്ളവയാവും മനസിലേക്ക് ഓടിയെത്തുക. എന്നാൽ ഇന്ത്യയിലെ ഏറ്റവും ദൂരം കുറഞ്ഞ റെയിൽവേ പാത ഏതായിരിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പുറപ്പെടുന്ന സ്റ്റേഷനിൽ നിന്നും നിമിഷങ്ങൾക്കകം ലക്ഷ്യസ്ഥാനത്ത് എത്തുന്ന ഇവിടം അങ്ങനെ അധികമാരും കേട്ടിട്ടുണ്ടാവില്ല.

India s Shortest Train Route Covers Just 3 KM

അതായത് ട്രെയിൻ കയറിയാൽ സീറ്റിൽ ഇരിക്കാൻ പോലും നിങ്ങൾക്ക് സമയം തികയാതെ വരുമെന്ന് സാരം. ഇന്ത്യയിലെ ഏറ്റവും ചെറിയ ട്രെയിൻ യാത്ര മഹാരാഷ്ട്രയിലെ നാഗ്പൂർ ജംഗ്ഷനും അജ്നി റെയിൽവേ സ്റ്റേഷനും ഇടയിലാണ്. രണ്ട് സ്റ്റേഷനുകൾക്കിടയിലുള്ള ദൂരം ഏകദേശം 3 കിലോമീറ്റർ മാത്രമാണ് കേട്ടോ. യാത്രയ്ക്ക് ഏകദേശം 7 മുതൽ 9 മിനിറ്റ് വരെ സമയം മാത്രമാണ് വേണ്ടിവരിക. നാഗ്പൂർ ജംഗ്ഷൻ മധ്യ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്.

അതേസമയം അജ്നി നഗരത്തിലെ ഒരു പ്രധാന സെക്കൻഡറി സ്റ്റേഷനാണ്. ഏറ്റവും വേഗതയേറിയ ട്രെയിനുകൾ ഏകദേശം 7 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുന്നുവെന്നാണ് ന്യൂസ്18 റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. മറ്റുള്ള തീവണ്ടികൾ ഏകദേശം 8 അല്ലെങ്കിൽ 9 മിനിറ്റ് എടുക്കും. ഇത് പല നഗര മെട്രോ യാത്രകളേക്കാളും ചെറുതും പലപ്പോഴും നഗര ഗതാഗതത്തിലൂടെയുള്ള ഒരു ചെറിയ കാർ യാത്രയേക്കാൾ വേഗതയേറിയതുമാണ്.

India s Shortest Train Route Covers Just 3 KM

മറ്റ് ഏതൊരു ഇന്ത്യൻ റെയിൽവേ യാത്രയെയും പോലെ യാത്രക്കാർക്ക് ഇതിലൂടെ സഞ്ചരിക്കാൻ പോലും IRCTC വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. നിരക്ക് ട്രെയിനിനെയും തിരഞ്ഞെടുത്ത ക്ലാസിനെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നതായിരിക്കും. മിക്ക യാത്രക്കാരും ഇത്രയും ചെറിയ യാത്രയ്ക്ക് പ്രീമിയം ക്ലാസുകൾ ബുക്ക് ചെയ്യാറില്ലെങ്കിലും റിസർവേഷൻ സിസ്റ്റത്തിൽ റൂട്ട് പൂർണമായും ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നതാണ് രസകരമായ കാര്യം.

സ്ലീപ്പർ ക്ലാസും, വിവിധ തരം എ.സി കോച്ചുകളുമുണ്ടെങ്കിലും ഈ ട്രെയിനിലെ കൂടുതൽ യാത്രക്കാരും പൊതുവെ ജനറൽ ക്ലാസ് ടിക്കറ്റാണ് എടുക്കാറുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് യാത്ര അവസാനിക്കുന്നു എന്നതാണ് കാരണം. നാഗ്പൂർ ഡിവിഷന്റെ ഒരു പ്രധാന കോച്ചിംഗ്, മെയിന്റനൻസ് കേന്ദ്രമാണ് അജ്നി. നാഗ്പൂരിൽ നിന്ന് പുറപ്പെടുന്നതോ അവസാനിക്കുന്നതോ ആയ നിരവധി ട്രെയിനുകൾ സ്റ്റേഷനിൽ നിർത്തുന്നുണ്ട്. റെയിൽവേ പ്രവർത്തനങ്ങൾക്കും അജ്നിയോട് അടുത്ത് താമസിക്കുന്ന യാത്രക്കാർക്കും ഈ ചെറിയ റൂട്ട് ചിന്തിക്കുന്നതിലും ഉപയോഗപ്രദമാണ്.

India s Shortest Train Route Covers Just 3 KM

അതിനാൽ ദൂരം കുറവാണെങ്കിലും ഈ റൂട്ട് ഒരു പ്രായോഗിക ലക്ഷ്യം നിറവേറ്റുന്നുണ്ട്. നാഗ്പൂർ-പൂനെ വന്ദേ ഭാരത് എക്സ്പ്രസ് പോലുള്ള പ്രധാന ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പുണ്ടെന്ന് പറഞ്ഞാൽ ഇതിന്റെ പ്രായോഗികത മനസിലാക്കാനാവും. ഒറ്റനോട്ടത്തിൽ മൂന്ന് കിലോമീറ്റർ അത്ര വലിയ കാര്യമായി തോന്നില്ലെങ്കിലും ലഗേജുകളോ റോഡിലുണ്ടാവുന്ന ഗതാഗത തടസങ്ങളോ ഇല്ലാതെ വേഗത്തിൽ ആളുകളെ അവിടെ എത്തിക്കുന്നതായിരിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Sunday, May 17, 2026, 8:00 [IST]
English summary
India s shortest train route covers just 3 km explained in malayalam
കൂടുതല്‍... #railway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X