ആദ്യ സിനിമയിലൂടെ ഇൻഡസ്ട്രി ഹിറ്റ് തൂക്കിയ ഇൻസ്റ്റാ പയ്യൻ, സ്വപ്നവാഹനം സ്വന്തമാക്കി ഹാഷിർ ബ്രോ

ഇൻസ്റ്റഗ്രാം റീലുകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയവനാണ് ഹാഷിർ. റീലുകളിലൂടെ തരംഗമായ മിടുക്കൻ വാഴയുടെ രണ്ടാം ഭാഗവുമായി എത്തി വെള്ളിത്തിരയിലും വിസ്‌മയം തീർത്തിരുന്നു. ഇൻഡസ്ട്രി ഹിറ്റടിച്ചാണ് ബോക്സ് ഓഫിസിൽ ഹാഷിറും സംഘവും മടങ്ങിയത്. മോളിവുഡിന്റെ മിന്നല്‍ സ്റ്റാര്‍ എന്ന വിളിപ്പേരും ഹാഷിറിന് സോഷ്യൽ മീഡിയ ചാർത്തിക്കൊടുത്തിരുന്നു. എത്ര വലിയ ഉയരങ്ങളിലെത്തിയാലും വിനയത്തോടെയുള്ള താരത്തിന്റെ പെരുമാറ്റവും ആളുകൾക്കിടയിൽ മതിപ്പുളവാക്കിയിട്ടുണ്ട്. ഒന്നും ഇല്ലാത്തതിൽ നിന്ന് വെറും റീൽസ് ഇട്ട് തുടങ്ങി അതിൽ നിന്നും വരുമാനം ലഭിച്ച്, റീച്ച് കണ്ടിട്ട് വിപിൻദാസ് പടത്തിൽ എടുക്കുന്നു.

പിന്നീട് ഇൻഡസ്ട്രി ഹിറ്റ്‌ ആയി മാറിയതിന് പിന്നാലെ തന്റെ സ്വപ്നങ്ങളിൽ ഒന്നുകൂടി നേടിയെടുത്തിരിക്കുകയാണ് ഹാഷിർ. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് മലയാള സിനിമയുടെ പുതിയ മുഖം. അടുത്തിടെ വിപണിയിലെത്തി തരംഗം സൃഷ്‌ടിച്ച ന്യൂജെൻ ഡസ്റ്റർ എസ്‌യുവിയാണ് ഹാഷിറിന്റെ വീട്ടിലേക്ക് എത്തുന്നത്. അലനും കൂട്ടുകാർക്കുമൊപ്പമെത്തി ഹാഷിർ പുതിയ കാർ ഏറ്റുവാങ്ങുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.

Influencer And Actor Hashir Buys New Renault Duster SUV

12.70 ലക്ഷം രൂപ മുതൽ 22.99 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന ഡസ്റ്ററിന്റെ ഏത് വേരിയന്റാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. എന്തായാലും ഏവരും കാത്തിരിക്കുന്ന ഹൈബ്രിഡ് പതിപ്പല്ലെന്ന് വ്യക്തമാണ്. കാരണം ഫ്രഞ്ച് വാഹന നിർമാതാക്കൾ ഉത്സവ സീസണിലാണ് മോഡൽ പുറത്തിറക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. ഒതന്റിക്, എവല്യൂഷൻ, ടെക്നോ, ടെക്നോ പ്ലസ്, ഐക്കണിക് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് റെനോ ഡസ്റ്റർ വാഗ്ദാനം ചെയ്യുന്നത്.

റെനോ ഗ്രൂപ്പ് മോഡുലാർ പ്ലാറ്റ്‌ഫോമിൽ (RGMP) നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ വാഹനമാണ് പുതിയ ഡസ്റ്റർ. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.3 ലിറ്റർ ടർബോ പെട്രോൾ, 1.8 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് റെനോ ഡസ്റ്റർ ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 6-സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നിവയുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 1.0 ലിറ്റർ ടർബോ എഞ്ചിന് 100 bhp കരുത്തിൽ 160 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും.

Influencer And Actor Hashir Buys New Renault Duster SUV

അതേസമയം 6-സ്പീഡ് മാനുവൽ, 6-സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സ് സംവിധാനമുള്ള 1.3 ലിറ്റർ ഫോർ സിലിണ്ടർ ടർബോയ്ക്ക് 163 bhp പവറിൽ പരമാവധി 280 Nm ടോർക്ക് വരെ വികസിപ്പിക്കാൻ ശേഷിയുണ്ടാവും. 1.4 കിലോവാട്ട്സ് ബാറ്ററി പായ്ക്കുമായി ജോടിയാക്കിയിരിക്കുന്ന 1.8 സ്ട്രോംഗ് ഹൈബ്രിഡ് പെട്രോളിന് 160 bhp പവറിൽ പരമാവധി 172 Nm ടോർക്ക് വരെ നിർമിക്കാൻ സാധിക്കുന്നതാണ്. അതുവഴി ചെറിയ വേഗതയിൽ ഇലക്ട്രിക്-ഒൺലി മോഡിൽ പ്രവർത്തിക്കാൻ എസ്‌യുവിയെ പ്രാപ്തമാക്കുന്നു.

ഇതിന്റെ വിൽപ്പനയാണ് ഉത്സവ സീസണോടെ കമ്പനി ആരംഭിക്കാനിരിക്കുന്നത്. മോഡേൺ എതിരാളികളോട് മല്ലിനാടാവുന്നതരത്തിലുള്ള ആധുനിക ഡിസൈനും കിടിലമാണ്. സ്ട്രോംഗ് ക്യാരക്ടർ ലൈനുകളുള്ള ക്ലാംഷെൽ ബോണറ്റ്, ഗ്രില്ലിൽ ശ്രദ്ധേയമായ ഡസ്റ്റർ ലെറ്ററിംഗ്, റിഫ്ലക്ടർ ഹെഡ്‌ലാമ്പുകളുള്ള ഐബ്രോ-സ്റ്റൈൽ എൽഇഡി ഡിആർഎല്ലുകൾ, സിൽവർ സ്‌കിഡ് പ്ലേറ്റുള്ള വലിയ ലോവർ ഗ്രിൽ, 225-സെക്ഷൻ ടയറുകളുള്ള 18 ഇഞ്ച് അലോയ് വീലുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ, ഇലക്ട്രിക് ടെയിൽഗേറ്റ് എന്നിവയെല്ലാമാണ് എക്സ്റ്റീരിയറിലേക്ക് വശീകരിക്കുന്ന കാര്യങ്ങൾ.

Influencer And Actor Hashir Buys New Renault Duster SUV

അകത്തളവും അന്യായമാണ്. ഇന്റീരിയറിലെ പ്രധാന ഫീച്ചറുകളിലേക്ക് നോക്കിയാൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അടങ്ങുന്ന ഡ്യുവൽ-സ്‌ക്രീൻ ലേഔട്ട്, ഫൈറ്റർ-ജെറ്റ്-പ്രചോദിത ഡിസൈൻ തീം ഡാഷ്‌ബോർഡ്, പ്രീമിയം അനുഭവത്തിനായി യെല്ലോ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, പനോരമിക് സൺറൂഫ്, മാപ്‌സ് സംയോജനത്തോടുകൂടിയ ബിൽറ്റ്-ഇൻ ഗൂഗിൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 6-വേ പവർഡ് സീറ്റുകൾ, 12 അൾട്രാസോണിക് സെൻസറുകൾ പിന്തുണയ്ക്കുന്ന 360-ഡിഗ്രി ക്യാമറ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ എന്നിവയെല്ലാം ലഭിക്കും.

ക്രാഷ് ടെസ്റ്റ് പരിശോധനയിൽ ഉരുക്കിന്റെ കരുത്താണെന്ന് ഡസ്റ്ററിനെന്ന് തെളിയിച്ചിട്ടുണ്ട്. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയുൾപ്പെടെ വിപുലമായ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളോടെയാണ് പുതിയ ഡസ്റ്റർ വിപണിയിലെത്തുന്നത്. കൂടാതെ ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് എന്നിവയുൾപ്പെടെ 17 സവിശേഷതകളുള്ള ലെവൽ 2 ADAS പാക്കേജും ഇത് അവതരിപ്പിക്കുന്നുണ്ട്.

Article Published On: Sunday, July 5, 2026, 8:00 [IST]
English summary
Influencer and actor hashir buys new renault duster suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X